
‘ഓർമകളിൽ കടിച്ച് തൂങ്ങി കിടക്കുന്ന സ്വാഭാവം എനിക്കില്ല’ ! ചില സമയങ്ങളിൽ മറവി എനിക്കൊരു അനുഗ്രഹമായി തോന്നിയിട്ടുണ്ട് !
മലയാളികളുടെ സ്വന്തം എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് നടി മഞ്ജു വാര്യർ. നടിയുടെ വിശേഷങ്ങൾ എന്നും മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോൾ സിനിമ ലോകത്ത് വളരെ തിരക്കുള്ള അഭിനേത്രിയായി മഞ്ജു മാറി കഴിഞ്ഞു, മലയാളത്തിന് പുറമെ തമിഴിലും താരം സജീവമായി കഴിഞ്ഞു. അജിത്തിനൊപ്പം തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് മഞ്ജു. വ്യക്തി ജീവിതത്തിൽ വലിയ പരാജയവും തിരിച്ചടിയും നേരിട്ട മഞ്ജുവിന് ഇന്ന് പ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവെ മഞ്ജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേർപാട് ആണെന്നത് മഞ്ജു തുറന്നു പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് ചില കാര്യങ്ങൾ നല്ല ഓർമയുണ്ടാകും ചില കാര്യങ്ങൾ ഞാൻ മറന്നു പോകും. കാര്യങ്ങൾ ഓർത്ത് അവ ഓർമയിൽ സൂക്ഷിച്ച് അതിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്വഭാവമുള്ള ആളല്ല ഞാൻ. അത് പലപ്പോഴും നല്ലതുമാണ് ചീത്തയുമാണ്, മറവി ഒരു അനുഗ്രഹമായിട്ട് മഞ്ജുവിന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ അതെ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ചിലപ്പോൾ അത് പോസിറ്റീവായിട്ടാണ് തോന്നാറുള്ളതെന്നും മഞ്ജു പറഞ്ഞു.

ചില സമയങ്ങളിൽ ആവശ്യമുള്ളത് പോലും എനിക്ക് ഓർത്ത് വെക്കാൻ കഴിയാറില്ല. ലൊക്കേഷനുകളിൽ ഇരുന്ന് സത്യേട്ടനും ഇന്നസെന്റ് ചേട്ടനുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുന്നത് പോലെ എനിക്ക് പറയാൻ കഴിയില്ല. ചില അവസരങ്ങളിൽ അവരെ പോലെ ഓരോന്നും ഓർത്തെടുത്ത് പറയാനുള്ള കഴിവ് എനിക്കും ഉണ്ടായിരുന്നെങ്കിലോ എന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എന്നും മഞ്ജു പറയുന്നു. എന്നാൽ അതേ സമയം മഞ്ജുവിന്റെ മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ അടുപ്പിച്ച് വലിയ പരാജയമായിരുന്നു. ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ജാക്ക് ആൻഡ് ജിൽ ആയിരുന്നു.
അത് പരാജയം ആയിരുന്നു എന്ന് മാത്രമല്ല നടിക്ക് വിമർശനങ്ങളും നേരിട്ടിരുന്നു. അതിനെ തുടർന്ന് മഞ്ജുവിന്റെ തന്നെ ഒരു ഫാൻസ് ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു, വിവാഹ ശേഷം കരിയറിൽ നഷ്ടമായ വര്ഷങ്ങളുടെ കൂടെ മഞ്ജു വിന്റെ അഭിനയ മികവും കൈ മോശം വന്നിരിക്കുന്നു. എന്ത് ചെയ്താലും ഏച്ചു കെട്ടിയ ഫീലിംഗ് തരുന്ന ( അസുരൻ ഒരപവാദം ) മഞ്ജു അധികം വൈകാതെ കളമൊഴിയാൻ സാധ്യത എന്നാണ് ആ പോസ്റ്റിൽ പറയുന്നത്.. ഇതിനെ പിന്തുണച്ചാണ് കൂടുതൽ പേരും രംഗത്ത് വന്നത് എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത….
Leave a Reply