
അടുത്തിടെ ഇറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു ! പ്രേക്ഷകർക്ക് മടുത്താൽ അഭിനയം നിർത്തും ! പക്ഷെ എനിക്ക് മനസില്ല ! മഞ്ജു തുറന്ന് പറയുന്നു !
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. വിവാഹത്തിന് മുമ്പ് മഞ്ജു ചെയ്ത സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ആ കഥാപാത്രങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ മായാതെ നിൽക്കും. പക്ഷെ രണ്ടാം വരവിൻ മഞ്ജു ചെയ്തിരുന്ന ചിത്രങ്ങളിൽ വളരെ കുറച്ച് മാത്രമാണ് വിജയം കണ്ടിരുന്നത്.കൂടാതെ അടുത്തിടെ അടുപ്പിച്ചിറങ്ങയ മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാജയമായിരുന്നു. ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം വലിയ വിമർശനമാണ് മഞ്ജുവിന് നേടിക്കൊടുത്തത്.
അതുകൊണ്ട് തന്നെ മലയാളത്തിൽ മഞ്ജുവിന്റെ താരപദവിക്ക് മങ്ങൽ ഏറ്റിരുന്നു, കൂടാതെ നിരവധിപേരാണ് മഞ്ജുവിനെ വിമർശിച്ചും രംഗത്ത് വന്നിരുന്നത്. ഇപ്പോഴിതാ നടിയുടെ സൂപ്പർ സ്റ്റാർ ചിത്രം തുനിവ് റിലീസിന് ഒരുങ്ങുകയാണ്. അജിത്തിനൊപ്പം മഞ്ജു നായികയായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്. സിനിമയുടെ പ്രാെമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മഞ്ജു ഇപ്പോൾ. ഇന്ത്യ ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെ…

അത് നമ്മുടെ കൈയിൽ ഉള്ളൊരു കാര്യമല്ല, അത് നമ്മൾ എടുക്കുന്ന തീരുമാനം അല്ല. പ്രേക്ഷകർക്ക് മടുക്കുമ്പോൾ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എനിക്ക് ആഗ്രഹമില്ല എന്നും മഞ്ജു പറയുന്നു. അതുപോലെ മഞ്ജുവിന്റെ രീതി അറിയാതെ അവർ പല ചോദ്യങ്ങളും നടിയോട് ചോദിച്ചിരുന്നു. ഇവിടെ മഞ്ജുവിനോട് വ്യക്തിപരമായ ചോദ്യങ്ങൾ ഒന്നും അധികം ആരും ചോദിക്കാറില്ല. മ,ദ്യ,പി,ച്ച് വാഹനമോടിച്ചിട്ടുണ്ടോ, പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്ന ആൾ ആര് തുടങ്ങിയവ ആയിരുന്നു മഞ്ജു വാര്യർക്ക് നേരെ വന്ന ചോദ്യങ്ങൾ.
താൻ ഇതുവരെയും മ,ദ്യ,പിച്ച് വാഹനമോടിച്ചിട്ടില്ലെന്നും. ആരെ പ്രൊപ്പോസ് ചെയ്യുമെന്ന് പറയാൻ പറ്റില്ലെന്നും നടി പറഞ്ഞു. രസകരമായ മറ്റ് ചോദ്യങ്ങൾക്കും മഞ്ജു വ്യക്തമായ മറുപടി നൽകിയില്ല. ഇഷ്ടപ്പെട്ട ഭക്ഷണം, യാത്ര ചെയ്യാനിഷ്ടമുള്ള സ്ഥലം തുടങ്ങിയവ ഒരുപാടുണ്ടെന്നും ഇതിനൊന്നും ഒരു മറുപടി പറയാൻ പറ്റില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. പ്രത്യേകിച്ചും സിനിമയ്ക്കുള്ളിൽ നിന്നാവുമ്പോൾ ഓരോരുത്തരുടെ ഓരോ ഗുണങ്ങൾ അറിയാം. അതിനാൽ ഒരാളെ തെരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. അത് ഡിപ്ലോമാറ്റിക് ആയി പറയുന്നതല്ല, എന്നും മഞ്ജു പറഞ്ഞു…
Leave a Reply