
സുഖമായി ഉറങ്ങാൽ കഴിയുന്ന ആളാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത ആൾ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ! ജീവിതത്തിൽ സംഭവിച്ചത് എല്ലാം ഒരിക്കലും ചിന്തിക്കാത്തത് ! മഞ്ജു പറയുന്നു !
മലയാളികൾ അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നൽകിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. അവർ ചെയ്തുവെച്ചിരിക്കുന്ന കുറച്ച് സിനിമകൾ തന്നെ ധാരാളമാണ് ജീവിതകാലം മുഴുവൻ ഓരോ ആരാധകനും അവരെ ഓർത്തിരിക്കാൻ. കരിയറിൽ ഏറെ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അവർ ദിലീപിനെ വിവാഹം കഴിക്കുന്നത്. സിനിമ പൂർണ്ണമായും ഉപേക്ഷിച്ച് അവർ കുടുംബിനിയായി ഒതുങ്ങുക ആയിരുന്നു. ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ദുരന്തത്തെ അതിജീവിച്ച് തന്റെ ജീവിതം പൂജ്യത്തിൽ നിന്നും തിരികെ പിടിച്ച് ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ ആളുകൂടിയാണ് മഞ്ജു.
ഇപ്പോഴിതാ പലപ്പോഴായി തന്റെ ജീവിതത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയാകുന്ന മഞ്ജു, തന്റെ പേരിലുള്ള ലോണിനെ കുറിച്ചുകൂടി സംസാരിക്കുന്നുണ്ട്. നിലവിൽ തന്റെ പേരിൽ മൂന്നോളം ലോണുണ്ട് എന്നാണ് ഒരു മടിയും കൂടാതെ മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് പണം ഉണ്ടെങ്കിൽ സമാധാനം ഉണ്ട്. അവർ ഭാഗ്യം ഉള്ളവരാണ് അങ്ങനെ ഒക്കെ….
പക്ഷെ അതിലൊന്നും ഒരു കാര്യവുമില്ല, ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെ ഉറങ്ങാൽ കഴിയുന്നുണ്ടെകിൽ അവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ എന്നാണ് എനിക്ക് എന്റെ അനുഭവങ്ങളിൽ നിന്നും മനസിലായിട്ടുള്ളത്. അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല എന്നും മഞ്ജു പറയുന്നു. അതുപോലെ തന്നെ ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ.

അതിനു കാരണം എല്ലാവർക്കും അറിയാമല്ലോ.. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പല കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്. അതുകൊണ്ടുതന്നെ ഒഴുക്കിനു അനുസരിച്ചു പോയ്കൊണ്ടേയിരിക്കുന്നു. അതുപോലെ മറ്റൊരു ശ്രദ്ധേയകാര്യം ജീവിതത്തിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ എവിടെയും മകൾ മീനാക്ഷിയുടെ പേര് മഞ്ജു പറയുന്നില്ല എന്നത് തന്നെയാണ്..
എന്റെ ജീവിതത്തിൽ എനിക്കൊരു പ്രശ്നം ഉണ്ടായാൽ ഏറ്റവും ആദ്യം ഓടിവരുന്ന ആളുകളെ കുറിച്ച് മഞ്ജു വാര്യർ പറയുമ്പോഴും അതിലും മകളുടെ പേര് ഇല്ലായിരുന്നു, പൂർണ്ണിമയും, ഭാവനയും, ഗീതുവും സംയുക്തയും എല്ലാം തന്റെ പ്രിയങ്കരർ ആണെന്നും, മഞ്ജു പറയുന്നുണ്ട്. അതുപോലെ എന്റെ അച്ഛനും അമ്മയ്ക്കും ക്യാൻസർ വന്നിരുന്നു. ഒരുപക്ഷെ ഇത് പാരമ്പര്യം ആകാം അങ്ങനെ ആണെകിൽ നാളെ എനിക്കും ക്യാൻസർ വാരാനുള്ള ചാൻസ് ഉണ്ട് എന്നും മഞ്ജു പറയുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രിയപെട്ടവർ അച്ഛനും, അമ്മയും, ചേട്ടനും ചേട്ടന്റെ കുടുംബവും ആണെന്നും മഞ്ജു എടുത്ത് പറയുന്നു.
മഞ്ജുവിന്റെ ഈ വാക്കുകൾ അടങ്ങിയ വീഡിയോ വൈറലായി മാറുമ്പോൾ എങ്ങിനെ ആണ് ഒരു വ്യക്തിക്ക് ഇത്രേം പോസിറ്റീവ് ആയിരിക്കാൻ കഴിയുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്…
Leave a Reply