
പ്രേക്ഷകർക്ക് എന്നെ മടുത്താൽ ഞാൻ അഭിനയം നിർത്തും ! നിലവിൽ എന്റെ പേരിൽ മൂന്നോളം ലോണുണ്ട് ! മനസമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുന്നവരാണ് ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ ! മഞ്ജു വാര്യർ
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ച് സിനിമ ലോകത്തോട് തന്നെ വിടപറയുന്നത്. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ദിലീപിനെ വിവാഹം കഴിക്കുന്നത്. സിനിമ പൂർണ്ണമായും ഉപേക്ഷിച്ച് അവർ കുടുംബിനിയായി ഒതുങ്ങുകയയിരുന്നു. ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ദുരന്തത്തെ അതിജീവിച്ച് തന്റെ ജീവിതം പൂജ്യത്തിൽ നിന്നും തിരികെ പിടിച്ച് ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ ആളുകൂടിയാണ് മഞ്ജു.
മലയാളത്തിൽ ഇപ്പോൾ മഞ്ജുവിന്റേതായി പുതിയ സിനിമകൾ ഒന്നും തന്നെ അനോൺസ് ചെയ്തിട്ടില്ല, കൂടാതെ ഏറ്റവും ഒടുവിലായി ഇറങ്ങിയ സിനിമകൾ എല്ലാം തന്നെ പരാജയവുമായിരുന്നു. ഇപ്പോൾ രജനികാന്തിനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു, അടുത്തിടെ അവർ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെ…

അത് നമ്മുടെ കൈയിൽ ഉള്ളൊരു കാര്യമല്ല, അത് നമ്മൾ എടുക്കുന്ന തീരുമാനം അല്ല. പ്രേക്ഷകർക്ക് മടുക്കുമ്പോൾ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എനിക്ക് ആഗ്രഹമില്ല എന്നും മഞ്ജു പറയുന്നു, അതുപോലെ തന്റെ ജീവിതത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയാകുന്ന മഞ്ജു, തന്റെ പേരിലുള്ള ലോണിനെ കുറിച്ചുകൂടി സംസാരിക്കുന്നുണ്ട്. നിലവിൽ തന്റെ പേരിൽ മൂന്നോളം ലോണുണ്ട് എന്നാണ് ഒരു മടിയും കൂടാതെ മഞ്ജു അടുത്തിടെ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് പണം ഉണ്ടെങ്കിൽ സമാധാനം ഉണ്ട്.
ഒരുപാട് കാശ് ഉള്ളവർ ഭാഗ്യം ചെയ്തവരാണ് എന്നൊക്കെ, എന്നാൽ എന്റെ അനുഭവത്തിൽ നിന്നും അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെ ഉറങ്ങാൽ കഴിയുന്നുണ്ടെകിൽ അവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവർ എന്നാണ് എനിക്ക് എന്റെ അനുഭവങ്ങളിൽ നിന്നും മനസിലായിട്ടുള്ളത്. അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല എന്നും മഞ്ജു പറയുന്നു. അതുപോലെ തന്നെ ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാൻ. നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നിൽക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടേ ഇരിക്കണം എന്നും മഞ്ജു പറയുന്നു.
Leave a Reply