‘തല്‍ക്കാലം ഒരു സൂപ്പര്‍സ്റ്റാര്‍ മതി’ ! ഒരു മഹാഭാരം ചുമക്കാനൊന്നും എനിക്ക് കഴിയില്ല ! ഒരു സാധാരണ അഭിനേത്രി എന്ന പേര് തന്നെ ധാരാളം ! ഉർവശി !

നയൻതാരയെ ആണ് ആദ്യമായി തെന്നിന്ത്യൻ സിനിമ ലോകം ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണം ആരാധകർ ചാർത്തിയത്, ശേഷം അത് മലയാളത്തിലേക്ക് വന്നപ്പോൾ ഇവിടെ ഒരു വിഭാഗം ആളുകൾക്ക് മഞ്ജു വാര്യരാണ് ലേഡി സൂപ്പർ സ്റ്റാർ, എന്നാൽ മറ്റു ചിലർക്ക് അത് ഉർവശി ആണ്, ഇതിനെ കുറിച്ച് ഇതുവരെ താരങ്ങൾ പ്രതികരിച്ചിട്ടില്ലങ്കിലും ആരാധകർ ഇതിന്റെ പേരിൽ ഏറെ ചർച്ചകൾ നടത്താറുണ്ട്.

ഇപ്പോഴിതാ ആദ്യമായി മഞ്ജുവും ഉർവശിയും ഒന്നിച്ച് ഒരു വേദിയിൽ എത്തിയിരിക്കുകയാണ്, ഉര്‍വശിയുടെ മകള്‍ അഭിനയിക്കുന്ന തേരി മേരി എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനായിട്ടായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ഇതിനിടെ വേദിയില്‍ വെച്ച് ഉര്‍വശി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഉര്‍വശിയാണോ മഞ്ജു വാര്യരാണോ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന തര്‍ക്കം പലകുറി സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താര വിശേഷണത്തെ സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഉര്‍വശി.

മഞ്ജുവിനെയും ഉർവ്വശിയെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് അവതാരക പറഞ്ഞത് രണ്ട് സൂപ്പര്‍താരങ്ങളുടെ സംഗമമാണ് നടക്കുന്നത് എന്നായിരുന്നു, ഇതിന് പിന്നാലെയായിരുന്നു ഉര്‍വശിയുടെ പ്രതികരണം. ‘രണ്ട് സൂപ്പര്‍സ്റ്റാര്‍ എന്ന് ഈ കുട്ടിപറഞ്ഞു. അത് ഒന്ന് മതി. സൂപ്പര്‍താരമെന്ന് പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. കാരണം അങ്ങനെ ഒരു മഹാഭാരം ചുമക്കാന്‍ ഒന്നും കഴിയില്ല.

സൂപ്പര്‍സ്റ്റാറായിട്ട് നടക്കുക എന്നത് ഭയങ്കര പാടാണ്. നമുക്ക് ഇങ്ങനെ കുഴപ്പമൊന്നുമില്ലാതെ സൈഡില്‍ കൂടെ പോയാ മതി,’ ഉര്‍വശി പറഞ്ഞു. അതേസമയം മഞ്ജുവുമായി ഒരു സിനിമ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നും എന്തോ കാരണത്താല്‍ അത് നടക്കാതെ പോയി എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അതിനിടെ ഉര്‍വശി ചേച്ചി മഹാനടിയാണ് എന്നും കുട്ടിക്കാലം തൊട്ട് താന്‍ ആരാധിക്കുന്ന നടിയാണ് ഉര്‍വശി എന്നും മഞ്ജു പറഞ്ഞു.

ഒരു  പ്രേക്ഷക എന്ന നിലയിൽ എന്നെ   ഇപ്പോഴും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന നടിയാണ് ഉര്‍വശി ചേച്ചിയെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. ‘ഉര്‍വശി ചേച്ചിയുടെ അടുത്ത് നില്‍ക്കുമ്പോഴെല്ലാം എനിക്ക് അമ്പരപ്പാണ്. ഞാന്‍ നോക്കിയിരിക്കും. ഉര്‍വശി ചേച്ചിയുള്ള സദസില്‍ എനിക്കും ഇരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അതേസമയം ഉര്‍വശിയുടെ മകള്‍ കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തിനും മഞ്ജു അഭിനന്ദനം അറിയിച്ചു. വലിയ ലെഗസിയാണ് കുഞ്ഞാറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ളത് എന്നും എല്ലാ വിധ ആശംസകളും അറിയിക്കുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *