
തനിക്കുനേരെ വെച്ചുനീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം ! സകലതും അവസാനിപ്പിച്ച് വെറും കയ്യോടെ ആ പടിയിറങ്ങി ! കുറിപ്പ് !
മഞ്ജു അന്നും ഇന്നും എന്നും മലയാളികളുടെ ഇഷ്ടനടി തന്നെ ആയിരിക്കും. ഇനി ഒരു പക്ഷെ അവർ അധികമൊന്നും ഹിറ്റ് ചിത്രങ്ങൾ ചെയ്തില്ലെങ്കിൽ പോലും ഈ ചെയ്ത് വെച്ചിരിക്കുന്ന സിനിമകൾ തന്നെ ധാരാളമാണ് മലയാളി പ്രേക്ഷകർ മഞ്ജുവിനെ ഇഷ്ടപ്പെടാൻ. ഇപ്പോഴിതാ ഇതിന് മുമ്പ് മഞ്ജുവിനെ കുറിച്ച് സുഹൃത്ത് സിൻസി അനിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ ആ കുറിപ്പിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ, പ്ര,ണയിച്ചതിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കൊടു,മുടിയിൽ നിന്ന തന്റെ കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിനും അയാളുടെ കുടുംബത്തിനും വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍.
താൻ ജീവനുതുല്യം സ്നേഹിച്ച് വിശ്വസിച്ചവനിൽ നിന്നും തനിക്ക് കിട്ടിയ മകളെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് എല്ലാം തന്റെ മകളിലൂടെ നേടിയെടുക്കാമെന്ന് സ്വപ്നം കണ്ടവള്‍. അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും ഒരുപോലെ പറഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍.
മറ്റെന്തിനേക്കാളും ആരെക്കാളും താൻ വിശ്വസിച്ച തന്റെ സ്വന്തം ഭര്‍ത്താവിന്റെ ഫോണിലേക്ക് കാ,മു,കിയുടെ പ്രണയ സന്ദേശങ്ങള്‍ വരുന്നത് കണ്ട്, ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് ഒരുതരം മരവിപ്പോടെ കണ്ടു നിന്നവള്‍. എന്റെ ജീവിതം, എന്റെ ഭര്‍ത്താവ്… എന്റെ കുടുംബം…. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍.

എല്ലാത്തിനും ഒടുവിൽ തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കഴുത്തിലെ താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപിടിച്ച് ആ വീടിന്റെ പടി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍.
തന്റെ വിവാഹ മോ,ച,നത്തിന്റെ കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ, ഇതിന്റെ പേരിൽ തന്റെ മ,കളുടെ അച്ഛന് ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍.. തന്റെ നാവില്‍ നിന്നും ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. ആകെ കൈമുതലായുള്ള തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍.
ജീവിതത്തിൽ ഒരു സ്ത്രീ ചവിട്ടാവുന്ന ക,ന,ലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍. സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുന്നത്ര ശ്രമിച്ച അഭിഭാഷകരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍. അവൾക്കെതിരെ നുണകളുടെ എത്ര വലിയ ചി,ല്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ… കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ……….
Leave a Reply