
‘അജിത്തിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ’ ! ജീവിതത്തിലെ ആദ്യത്തെ അനുഭവം ! ചിത്രങ്ങൾ വൈറലാകുന്നു !
മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ ഇപ്പോൾ ഉയരങ്ങൾ കീഴടക്കുന്ന തിരക്കിലാണ്. ദിലീപുമായുള്ള വിവാഹ ശേഷം കഴിഞ്ഞ പതിനഞ്ച് ദിവസം വീട്ടിൽ തന്നെ ഒതുങ്ങി കൂടിയ മഞ്ജു ഇപ്പോൾ തന്റെ രണ്ടാം ജന്മത്തിലാണ്. ഇത്രയും നാൾ തനിക്ക് നഷ്ടപെട്ടതെല്ലാം ഒന്നൊന്നായി തിരികെ പിടിക്കുന്ന മഞ്ജുവിനെയാണ് ഇപ്പോൾ നമ്മൾ കാണുന്നത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനം കൂടിയാണ് മഞ്ജു.
തമിഴിലെ സൂപ്പർ സ്റ്റാർ അജിത്തിനൊപ്പം സിനിമ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ മഞ്ജു വാര്യർ. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ട് ഇരിക്കവേ ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ മഞ്ജു വാര്യർ പങ്കുവെച്ചത്. അജിത്തും സംഘവുമായി നടത്തിയ ഒരു ബൈക്ക് യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് മഞ്ജു. നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായാണ് ഈ അനുഭവമെന്ന് മഞ്ജു കുറിക്കുന്നു.
എന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്സ് ഓഫ് ഇന്ത്യ അതോടൊപ്പം അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു നന്ദി രേഖപ്പെടുത്തുന്നു. മാസ്സ് ലുക്കിലുള്ള യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തി. പതിനാറ് പേര് അടങ്ങിയ സംഘമായിരുന്നു യാത്ര പുറത്തുവിട്ടത്.

മഞ്ജുവിന്റെ കരിയറിൽ അടുത്തിടെ നിരവധി പരാജയ ചിത്രങ്ങൾ മലയത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അജിത്തിനോടൊപ്പമുള്ള ഈ ചിത്രം നടിക്ക് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജിന്റെ കാപ്പ എന്ന ചിത്രത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. ഒരു ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് അജിത് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ബോണി കപൂറാണ് ഈ സിനിമയുടെ നിർമ്മാണം. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ അസുരനായിരുന്നു മഞ്ജുവിന്റെ ആദ്യ തമിഴ്ചിത്രം. അസുരനിലെ പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഒപ്പം കളക്ഷനിലും മികച്ച വിജയം നേടാൻ അസുരന് കഴിഞ്ഞിരുന്നു. തമിഴകത്ത് മഞ്ജുവിന് ഇപ്പോൾ ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ വളരെ പ്രതീക്ഷ ഉള്ള ചിത്രം കൂടിയാണ് ഇത്
Leave a Reply