
ജീവിതത്തിൽ പുതിയ സന്തോഷം തേടി മഞ്ജു വാര്യർ ! തന്റെ പഴയ സൗന്ദര്യം വീണ്ടെടുത്ത് കാവ്യ ! ആദ്യമായി രണ്ടുപേരും ഒരുമിച്ച് ! ചിത്രങ്ങൾ വൈറൽ !
രണ്ടു കാലഘട്ടങ്ങളിലായി സിനിമ അടക്കിവാണ രണ്ടു താര റാണിമാരാണ് മഞ്ജു വാര്യരും കാവ്യ മാധവനും. ശെരിക്കും മഞ്ജു വാര്യരാണ് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി കാവ്യയെ സജസ്റ്റ് ചെയ്യുന്നത്. ആദ്യ ചിത്രത്തിലെ തന്റെ നായകനെ തന്നെ കാവ്യാ പിന്നീട് ജീവിതത്തിലും സ്വന്തമാക്കുകയായിരുന്നു. ദിലീപുമായി വേർപിരിഞ്ഞ ശേഷം മഞ്ജു പിന്നീട് സമൂഹ മാധ്യമങ്ങളിൽ കൂടി സജീവമാകുകയും നഷ്ടമായ തന്റെ ജീവിതം തിരിച്ചുപിടിക്കുകയുമായിരുന്നു. എന്നാൽ ദിലീപിനെ വിവാഹം കഴിച്ചതോടെ കാവ്യ എല്ലാത്തിൽ നിന്നും അകന്ന് കുടുംബജീവിതം മാത്രമായി ഒതുങ്ങുകയായിരുന്നു.
ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം താര റാണിമാർ ഒരേസമയം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കഴിഞ്ഞ ദിവസമാണ് തന്റെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ മഞ്ജു പങ്കുവെച്ചത്. ബിഎംഡബ്ല്യു ബൈക്കിലിരിക്കുന്ന മഞ്ജുവിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. നടി നവ്യ നായർ ഉൾപ്പെടെ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് വന്നു. സ്ത്രീകൾക്ക് മഞ്ജു എന്നും പ്രചോദനമാണെന്ന് ആരാധകർ വാഴ്ത്തി. ഇതിനിടെയാണ് കാവ്യ മാധവന്റെ ഫോട്ടോയും വൈറലായത്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ് കാവ്യയുടെ പുതിയ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

ജിമ്മിൽ പോയി കൃത്യമായ ഡയറ്റും പരിശീലവവും കൊണ്ടാണ് കാവ്യ ഇപ്പോൾ തന്റെ പഴയ സൗന്ദര്യം തിരികെ പിടിച്ചത്. പതിവിലും സുന്ദരിയായ കാവ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. കാവ്യയുടെ ഫാൻ പേജുകളിൽ ഈ ഫോട്ടോകൾ ആഘോഷമായിരിക്കുകയാണ്. മീശമാധവനിലും അനന്തഭദ്രത്തിലും കണ്ട പഴയ കാവ്യയെ തിരിച്ച് കിട്ടി എന്നാണ് ആരാധകർ പറയുന്നത്. കാവ്യയും മഞ്ജുവും ഒരേസമയം സോഷ്യൽ മീഡിയയിൽ വൈറലായി എന്നതാണ് കൗതുകകരം. ഒരു കാലത്ത് സുഹൃത്തുക്കളായിരുന്നു കാവ്യയും മഞ്ജുവും. ഇവർക്കിടയിൽ സംഭവിച്ചതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇവയെക്കുറിച്ചൊന്നും പ്രതികരിക്കാൻ രണ്ട് പേരും തയ്യാറായിട്ടില്ല.

അതിന്റെഒപ്പം ഇരുവരുടെയും ആരാധകർ തമ്മിൽ ചർച്ചകളും കാര്യമായി നടന്നിരുന്നു. കാവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തി കുറിപ്പുകൾ സജീവമായി വന്നുകൊണ്ടിരിക്കുകയാണ്. ആ വാക്കുകൾ ഇങ്ങനെ “പ്ലാസ്റ്റിക് സർജറി ചെയ്തില്ലെങ്കിലും കുട്ടിയുടപ്പിട്ടില്ലെങ്കിലും അക്കാലത്തു യുവതലമുറയെ കയ്യിലെടുത്ത ശാലീന സൗന്ദര്യമുള്ളൊരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയിൽ. അവൾക്ക് അവളുടെ ഭംഗിക്ക് ഒരു പൊട്ടും കൺമഷിയും തന്നെ ധാരാളമായിരുന്നു, എന്ന ക്യാപ്ഷ്യനോടെയാണ് കാവ്യയുടെ ഒരു ചിത്രവും പേജിലൂടെ പങ്കിട്ടിരിക്കുന്നത്. അന്ന് മാത്രമല്ല ഇപ്പോഴും അത് അങ്ങനെ തന്നെയാണ് എന്ന കമന്റുകൾ പങ്കിട്ടുകൊണ്ടാണ് ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്തത്. മഞ്ജുവിന് ഇൻ വിശ്രമിക്കാം ഇനി കാവ്യയുടെ സമയമാണ് എന്നിങ്ങനെയുള്ള കമന്റുകളും കാണാം.
Leave a Reply