
മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും, ദൈവം നിഴലായ കൂടെയുള്ള ഒരേയൊരു നടി ! മഞ്ജുവിനെ ഞങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദി!
മലയാളികളുടെ സ്വന്തമാണ് എന്ന് വിശ്വസിക്കുന്ന ഒരേ ഒരു അഭിനേത്രിയാണ് മഞ്ജു വാര്യർ, വിവാഹത്തിന് മുമ്പ് മഞ്ജു ചെയ്ത സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു. ആ കഥാപാത്രങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും മലയാളി മനസ്സിൽ മായാതെ നിൽക്കും. പക്ഷെ രണ്ടാം വരവിൻ മഞ്ജു ചെയ്തിരുന്ന ചിത്രങ്ങളിൽ വളരെ കുറച്ച് മാത്രമാണ് വിജയം കണ്ടിരുന്നത്.കൂടാതെ അടുത്തിടെ അടുപ്പിച്ചിറങ്ങയ മഞ്ജുവിന്റെ ചിത്രങ്ങൾ എല്ലാം വലിയ പരാജയമായിരുന്നു. ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രം വലിയ വിമർശനമാണ് മഞ്ജുവിന് നേടിക്കൊടുത്തത്.
പക്ഷെ ഇപ്പോൾ ഇറങ്ങിയ മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ തുനിവ് സൂപ്പർ വിജയമാണ്. ചിത്രത്തിൽ മികച്ച പ്രകടനമാണ് മഞ്ജു കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ആരാധകർ പറഞ്ഞ കമന്റുകളും, കുറിപ്പുകളുമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടി എന്നതിനപ്പുറം ഞങ്ങളുടെ സ്വന്തമാണ് മഞ്ജു വാര്യര്‍. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും അങ്ങനെ കുറേ ഗുണങ്ങളുണ്ട്. അതുകൊണ്ടാണ് എല്ലാവരും മഞ്ജുവിനെ ഇഷ്ടപ്പെടുന്നത്. നിഷ്കളങ്കമായ ചിരിയാണ് ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആരേയും കുറ്റപ്പെടുത്താതെ ഒരു ചിരിയില്‍ എല്ലാം ഒതുക്കി മുന്നേറുന്നു.

നിങ്ങൾക്ക് കൈമുതലായി കിട്ടിയ ഈ എളിമ നഷ്ടപ്പെടാതിരിക്കട്ടെ. ദൈവം നിഴലായി കൂടെയുള്ള ഒരേയൊരു നടി. ദൈവത്തിന്റെ കൈപിടിച്ച് നടക്കുന്ന മലയാളികളുടെ സ്വന്തം പെണ്‍കുട്ടിയാണ്. സ്വന്തമായി നിലപാടുള്ള വ്യക്തിയാണ്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്ക്കുന്ന സ്ത്രീ… ജീവിതത്തെ ധൈര്യത്തോടെ നേരിടുന്ന വ്യക്തി. അഭിനേത്രി എന്നതിലുപരി ആ പേഴ്സണലാറ്റി ഇഷ്ടമാണ്.
ഞങ്ങളുടെ മഞ്ജുവിനെ ഞങ്ങള്‍ക്ക് തിരികെ തന്ന കാവ്യയ്ക്ക് നന്ദിയെന്നും ആരാധകർ കുറിക്കുന്നു. കൂടാതെ തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കഴുത്തിലെ താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപിടിച്ച് ആ വീടിന്റെ പടി ഇറങ്ങി പോന്നവള്‍. വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍ .
തന്റെ വി,വാ,ഹ മോ,ച,നത്തിന്റെ കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ, ഇതിന്റെ പേരിൽ തന്റെ മ,കളുടെ അച്ഛന് ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവള്‍.. തന്റെ നാവില്‍ നിന്നും ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. ആകെ കൈമുതലായുള്ള തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍.
Leave a Reply