മഞ്ജുവിന്റെ ആ ചിത്രത്തിൽ നായകൻ ഞാനാണ് എന്നറിഞ്ഞപ്പോൾ ദിലീപ് എന്നെ വിളിച്ചിട്ട് അതിൽ നിന്നും പിന്മാറണമെന്ന് പറഞ്ഞു ! ചാക്കോച്ചൻ പറയുന്നു
ഒരു സമയത്ത് മലയാള സിനിമയുടെ മുഖ ശ്രീ ആയിരുന്നു നടി മഞ്ജു വാരിയർ. വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്‌തിരുന്നുള്ളു എങ്കിലും അവയെല്ലാം മികച്ച വിജയമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച മഞ്ജു ചെയ്ത ഓരോ ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പക്ഷെ വിവാഹ ജീവിതത്തോടെ മഞ്ജു സിനിമയിൽ നിന്നും വിട്ടുനിൽക്കുകയിരുന്നു.
പക്ഷെ വിവാഹ ജീവിതത്തിൽ പാളിച്ചകൾ സംഭവിച്ചതോടെ ആ ബന്ധം ഉപേക്ഷിക്കുകയും, വീണ്ടും ഒരു തിരിച്ച് വരവ് അവർ ആഗ്രഹിച്ചിരുന്നില്ല എങ്കിൽ കൂടിയും മലയാളികളക്ക് അവരോടുള്ള അമിതമായ ഇഷ്ടവും ആരാധനയും കാരണം വീണ്ടും മഞ്ജു സിനിമയിൽ സജീവമാകുകയായിരുന്നു. പക്ഷെ ആ തിരിച്ചു വരവ് തടയാൻ നടൻ ദിലീപ് ശ്രമിച്ചിരുന്നു എന്ന പല വാർത്തകളും അന്ന് പുറത്തുവന്നിരുന്നു.
നടൻ കുഞ്ചാക്കോ ബോബൻ അത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം തുറന്ന് പറഞ്ഞിരുന്നു. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ.. ദിലീപ് തന്റെ സുഹൃത്താണെന്നും ആ സമയത്ത് ദിലീപ് സിനിമ സംഘടനയുടെ തലപ്പത്ത് ഉള്ള ഒരു വ്യക്തിയും ആയിരുന്നു. ദിലീപിൻറെ ഭാര്യയായിരുന്ന മഞ്ജുവാര്യർ വിവാഹമോചിതയായതിനുശേഷമായിരുന്നു അവർ അഭിനയത്തിലേക്ക് തിരിച്ചു വന്നത്.
മഞ്ജുവിൻെറ രണ്ടാം വരവിലെ ആദ്യത്തെ സിനിമയിൽ താൻ ആയിരുന്നു നായകൻ. സിനിമയിലെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ആ സിനിമ തീരുമാനിച്ചതിനു ശേഷം ഒരു ദിവസം രാത്രി ദിലീപ് തന്നെ വിളിച്ചു. ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തെപ്പറ്റി ഉള്ള കാര്യങ്ങളൊക്കെ തന്നോട് ചോദിച്ചറിയുകയും ചെയ്തു. ശേഷം ഈ സിനിമയിൽ അഭിനയിക്കരുത് എന്ന ധ്വനി വരുന്ന രീതിയിൽ ഒക്കെ സംസാരിക്കുകയും ചെയ്തിരുന്നു. എന്ന് കുഞ്ചാക്കൊ ബോബൻ തുറന്ന് പറഞ്ഞിരുന്നു.
അന്നുതന്നെ അതിനുള്ള മറുപടിയായി താൻ ദിലീപിനോട് പറഞ്ഞിരുന്നു.. താൻ ഡേറ്റ് കൊടുത്തത് സംവിധായകൻ റോഷൻ ആൻഡ്രൂസിന് ആണ്, പറഞ്ഞ വാക്ക് ഞാൻ മാറ്റാറില്ല എന്നായിരുന്നു. അല്ലാതെ മഞ്ജുവാര്യരുടെ പടമാണെന്ന് ഉദ്ദേശിച്ചല്ല എന്നും താൻ പറഞ്ഞിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്ന് തനിക്ക് മനസ്സിലായത് താൻ അതിൽ നിന്നും സ്വയം പിൻമാറണമെന്ന് ആയിരുന്നു. പക്ഷേ അദ്ദേഹം ഈ കാര്യം നേരിട്ട് തന്നോട് ആവശ്യപ്പെട്ടില്ല. അതേസമയം കസിൻസ് എന്ന സിനിമയിൽ നിന്നും നായികയും മാറ്റണം എന്ന് ദിലീപ് പറഞ്ഞതായും താൻ കേട്ടിട്ടുണ്ട് എന്ന് ചാക്കോച്ചൻ തുറന്നുപറയുന്നു. ശേഷം വേട്ട എന്ന ചിത്രത്തിലും മഞ്ജുവും ചാക്കോച്ചനും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ആ ചിത്രത്തിലെ രസകരമായ ഒരു അനുഭവം മഞ്ജു തുറന്ന് പറഞ്ഞിരുന്നു. ചാക്കോച്ചത്തെ മുഖത്ത് അടിക്കുന്ന അതിലെ ഒരു രംഗം ഉണ്ട്, മഞ്ജുവിന്റെ ആ അടി ചാക്കോച്ചന് മൂന്ന് തവണ കൊള്ളേണ്ടി വന്നിരുന്നു. എന്നും മഞ്ജു അതിനു തന്നോട് മാപ്പും പറഞ്ഞിരുന്നു എന്നും ചാക്കോച്ചനും പറയുന്നു..
Leave a Reply