‘പ്രയാപ്പൂർത്തിയായ മകൾ അച്ഛനെ വിശ്വസിച്ച് ഒപ്പം നിൽക്കുന്നുണ്ടെങ്കിൽ കാലം തെളിയിക്കും ശരി ആരായിരുന്നു എന്ന് ! കുറിപ്പ് ശ്രദ്ധനേടുന്നു !
മലയാളികളുടെ എപ്പോഴത്തെയും ഇഷ്ട താരങ്ങളാണ് ദിലീപ്, മഞ്ജു വാരിയർ, കാവ്യ മാധവൻ. ഇതിൽ ദിലീപും മഞ്ജുവും ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡികളായിരുന്നു, അവർ ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് സന്തോഷം തന്ന ഒരു വാർത്തയായിരുന്നു, മഞ്ജു സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ദിലീപുമായി വിവാഹിതായാകുന്നത്. ദിലീപ് എന്നും മലയാളികളുടെ ജനപ്രിയ നടന്നാണ്, മിമിക്രി കലാരംഗത്ത് നിന്ന് തനറെ സ്വന്തം കഴിവ് കൊണ്ട് മാത്രം സിനിമയിൽ ഉയരങ്ങൾ കീഴടക്കിയ പ്രതിഭയാണ്.
കുറച്ച് കാലങ്ങളായി ഇവരുടെ ജീവിതത്തിൽ നടക്കുന്ന സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾ ആരാധകർക്കിടയിൽ എന്നുമൊരു സംസാര വിഷയമാകാറുണ്ട്. പലരും ദിലീപിനെ സപ്പോർട്ട് ചെയ്യുമ്പോൾ മറ്റു ചിലർ മഞ്ജുവെയിനെ പിന്തുണക്കുന്നു. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ മഞ്ജു സന്തോഷവതിയായിരുന്നു എന്ന് മഞ്ജു തന്നെ തുറന്ന് പറഞ്ഞിരുന്നു. ആ ബദ്ധം വേർപിരിയാൻ മഞ്ജു തീരുമാനിച്ചപ്പോൾ മകൾ മീനാക്ഷി ദിലീപിനിഒപ്പമാണ് നില്ക്കാൻ തീരുമാനിച്ചത്. മകളുടെ ആവശ്യത്തെ ചോദ്യം ചെയ്യാൻ നിൽക്കാതെ മഞ്ജു അത് സമ്മതിക്കുകയായിരുന്നു.
ഒരു നടൻ എന്ന നിലയിൽ ദിലീപ് കൂടുതൽ ആക്റ്റീവ് ആയത് മഞ്ജുവുമായുള്ള വിവാഹ ശേഷമാണ്. ഇപ്പോൾ മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന ലേബലിലാണ് താരത്തെ അറിയപ്പെടുന്നത്. അതിനു ശേഷം നമ്മൾ കണ്ട മികച്ച ജോഡികൾ ആയിരുന്നു കാവ്യാ മാധവനും ദിലീപും. ‘പിന്നെയും’ എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി ഇവർ ഒരുമിച്ച് അഭിനയിച്ചത്.. ഏറെ കോലാഹലങ്ങൾക്കൊടുവിൽ കാവ്യയും ദിലീപും വിവാഹിതരായിരുന്നു. ഇപ്പോൾ കാവ്യക്കും ദിലീപിനും ധാരാളം ഫാൻസ് പേജുകളും ഗ്രൂപ്പുകളും ആക്റ്റീവ് ആണ്, ആ പേജിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഫേസ് ബുക്കിൽ ദിലീപ് ഫാൻസ് പേജിലാണ് ഈ വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്, “പ്രായപൂർത്തിയായ മകൾ ഇന്നും അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹത്തിനൊപ്പം സന്തോഷത്തോടെ കഴിയുന്നുണ്ടെങ്കിൽ അതിന് ഒരർത്ഥമേ ഉള്ളു.. അയാളിലെ വിശ്വാസം. കാലം തെളിയിക്കും ആരായിരുന്നു ശരി എന്ന്. അയാൾ മാത്രമായിരുന്നു ശരി”… എന്നുമാണ് ആ കുറിപ്പിൽ പറയുന്നത്, ഇത്തരത്തിൽ ഇപ്പോൾ ധാരാളം പേജുകളിലും ഗ്രൂപ്പുകളിലും ദിലീപ് കാവ്യാ മീനാക്ഷി ഇവരുടെ പേരുകളിൽ സജീവമായി കാണുന്നു.
അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എന്ന രീതിയിൽ കാവ്യയുടെയും മീനാക്ഷിയുടെയും കുറിപ്പുകളും സജീവമാണ്, കഴിഞ്ഞ ദിവസം സൂര്യ ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന ദിലീപ് ഒരു കുടുംബത്തെ സഹായിച്ച വാർത്ത പുറത്ത് വന്നിരുന്നു, അതിന്റെ വീഡിയോ ദിലീപ് ആരാധകർ ഒരു ഉത്സവമായി ആഘോഷിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് മിക്ക ടെലിവിഷൻ പരിപാടികളൂം ദിലീപ് സജീവമായിരുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന ദിലീപ് ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ് ഇപ്പോൾ…..
Leave a Reply