
‘വിവാഹമോചനത്തെക്കുറിച്ച് മഞ്ജു വാര്യര്‍’ !!!! പറയാനും കേള്‍ക്കാനും വേദനിക്കുന്ന ഉത്തരമാണ് ! മഞ്ജുവിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു !
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിന് ഇന്ന് 43 മത് ജന്മദിനമാണ്. ലോകമെങ്ങുമുള്ള ആരാധകർ മഞ്ജുവിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അതിൽ മിക്ക സിനിമ താരങ്ങളും സമൂഹ മാധ്യമം വഴി ആശംസകൾ കൊണ്ട് പുണരുകയാണ്. അതിൽ ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മഞ്ജു ഒരു ഹലമുറയുടെ ആവേശമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ കുഞ്ചാക്കോ ബോബൻ, പൂർണിമ, ഭാവന, സംയുക്ത വർമ്മ, ഗീതു, അനുശ്രീ, നവ്യ നായർ, രമേശ് പിഷാരടി, മിഥുൻ അങ്ങനെ നിരവധി പേരാണ് മഞ്ജുവിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് മഞ്ജുവിന്റെ വ്യക്തി ജീവിതത്തിലെ ചില തുറന്ന് പറച്ചിലുകളും, സംഭവ വികാസങ്ങളുമാണ്, ആദ്യ സിനിമയിലെ നായകനെ തന്നെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വിവാഹമോചന ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സിനിമ ഇത് ചരിത്രത്തിൽ ആദ്യ സംഭവമാണ് ഒരു നടിയുടെ സിനിമയിക്കലേക്കുള്ള രണ്ടാം വരവ് ഇത്രയും വിജയകരമാകുന്നത്. ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

പറയാനും കേള്‍ക്കാനും വേദനിക്കുന്ന ഉത്തരമാണ അത്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാന്‍ മാനിക്കുന്നു,അതുകൊണ്ടു തന്നെ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഞാൻ താല്പര്യപെടുന്നില്ല, എന്റെ മകൾ അദ്ദേഹത്തോടോപ്പമാണ് ഉള്ളത്, അച്ഛൻ എന്ന നിലയിൽ നൂറ് ശതമാനം മാർക്ക് നൽകാൻ സാധിക്കും, അതുകൊണ്ടുതന്നെയാണ് മകളുടെ ആഗ്രഹത്തെ താൻ അംഗീകരിച്ചതെന്നും മഞ്ജു പറയുന്നു. അതുപോലെ ഒരു നടൻ എന്ന നിലയിൽ ദിലീപിന്റെ സിനിമകള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട് എന്നും മഞ്ജു പറയുന്നു.
ദിലീപും അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു, താനും മഞ്ജുവുമായി യാതൊരു പ്രശ്ങ്ങളും ഇല്ല എന്നും, മഞ്ജു എന്റെ മകളുടെ അമ്മ കൂടിയാണ്, അതുകൊണ്ടുതന്നെ അവരുടെ ഉയർച്ചയിൽ താൻ അതിയായി സന്തോഷിക്കുന്നുണ്ട് എന്നും, സിനിമ ആവിശ്യപെട്ടാൽ താൻ വീണ്ടും മഞ്ജുവുമായി ഒരുമിച്ച് അഭിനയിക്കാൻ തയ്യാറാണെന്നും പറഞ്ഞിരിന്നു, പക്ഷെ അതിന് താൻ ഒരിക്കലും തയാറല്ല എന്ന രീതിയിൽ മഞ്ജു പ്രതികരിച്ചിരുന്നു. കൂടാതെ സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ എങ്ങനെ തോന്നി.
ഈ പതിനാല് കൊല്ലം ഞാൻ എന്ത് ചെയ്തു എന്നൊക്കെ ഒരുപാട് പേര് ചോതിച്ചിരുന്നു, എന്നാൽ എനിക്കതിൽ ഒരു പ്രയാസവും തോന്നിയിരുന്നില്ല, ഭാര്യയായി, അമ്മയായി, പിന്നെ നല്ല ഒരുപാട് സൗഹൃദങ്ങൾ ആ രീതിയിലൊക്കെ താൻ ജീവിതം ആസ്വദിക്കുകയായിരുന്നു, പതിനാലുവര്ഷവും ജോലി ചെയ്യാഞ്ഞതിന്റെ പേരിൽ ഒരു നിമിഷം പോലും ഞാൻ വേദനിച്ചിട്ടില്ല. ഭാവനയും, പൂർണിമയും, സംയുക്തയും ഗീതുവുമെല്ലാം എന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു, അവരുടൊപ്പമുള്ള സമയവും ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു എന്നും മഞ്ജു പറയുന്നു.
Leave a Reply