
നിത്യയെ ഇത്തരത്തിൽ വിമർശിക്കുന്നവർക്ക് എന്ത് സുഖമാണ് ലഭിക്കുന്നത് ! മമ്മൂട്ടിയും മോഹൻലാലും ചെയ്യുമ്പോൾ ആഹാ ! കുറിപ്പ് വൈറൽ !
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിമാരിൽ ഒരാളാണ് നിത്യ ദാസ്, ഈ പറക്കും തളിക എന്ന ദിലീപ് ചിത്രത്തിൽ കൂടി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നിത്യ വീണ്ടും മലയാളത്തിൽ ഒരുപിടി ചിത്രങ്ങളുടെ ഭാഗമായിരുന്നു, എങ്കിലും ഈ പറക്കുംതളിക എന്ന ഒരൊറ്റ ചിത്രം ധാരാളമാണ് നിത്യയെ മലയാളികൾ എന്നും ഓർത്തിരിക്കാൻ. വിവാഹത്തോടെയാണ് നിത്യ സിനിമ വിട്ടത്, പ്രണയ വിവാഹമായിരുന്നു ഇവരുടേത്, വിവാഹത്തോടെയാണ് നിത്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം നിത്യ സമൂഹ മധുമങ്ങളിലും അഭിനയ രംഗത്തും സജീവമാകുകയാണ്, രണ്ടുമക്കളാണ് താരത്തിന് മൂത്ത മകൾ അമ്മയെ പോലെ സുന്ദരിയാണ്. മകൾക്കൊപ്പമുള്ള ഡാൻസ് വിഡിയോകളായും നിത്യ പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ നിത്യ പങ്കുവെച്ച വിഡിയോകളാക്കി താഴെ ചില മോശം കമന്റുകൾ കാണാറുണ്ട്, രണ്ടുപ്രസവിച്ചു കഴിഞ്ഞ സ്ത്രീ ഇതിന്റെ യൊക്കെ ആവശ്യമുണ്ടോ എന്ന രീതിയിലെ ചില മോശം കമന്റുകളാണ് കൂടുതലും.. എന്നാൽ ഇത്തരം കമന്റുകൾ നല്കുന്നവരോട് മറുപടിയുമായി എത്തിയിരിക്കുകയാണ്, റോസ് ടോണി എന്ന യുവതി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. പ്രസവം കഴിഞ്ഞ പെണ്ണുങ്ങള് കരിയും പുരണ്ട്, ഉണങ്ങി,വയറും ചാടി, തടിയും വെച്ച് തന്നെ ഇരുന്നേ പറ്റൂ എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കുറിപ്പിലൂടെ റോസ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്. പെണ്ണുങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വെറും മതില് ചാട്ടമായി കാണാതിരിക്കാന്‍ ശ്രമിക്കൂവെന്നും റോസ് ടോണി കുറിപ്പിൽ പറയുന്നത്.
അവരുടെ വാക്കുകളിലേക്ക്, നമ്മുടെ നാട്ടിലെ ചില നാട്ടുനടപ്പ് അനുസരിച്ച് കല്യാണം കഴിഞ്ഞ് ഒന്ന് പെറ്റാല്‍ പെണ്ണുങ്ങള് ആദ്യത്തേക്കാള്‍ കുറച്ച് തടിയൊക്കെ കൂടും. ഇനി ചിലര്‍ ചെറുതായി ഒന്ന് മിനുങ്ങുക മാത്രം ചെയ്യും. അതവരുടെ പാരമ്പര്യം. ചിലര്‍ പ്രസവം കഴിഞ്ഞ് വെച്ച തടിയൊക്കെ കുറക്കും. ചിലര്‍ക്ക് തടി ഒരു പ്രശ്നം അല്ലാത്തത് കൊണ്ട് അവരതില്‍ ഹാപ്പി ആയി മുന്നോട്ട് പോകും. ചില ഈ ഗാനത്തിൽ ഒന്നും പെടാത്തവരുമുണ്ട്. മറ്റു ചില സ്ത്രീകൾ രണ്ടും മൂന്നും പ്രസവിച്ചതിന് ശേഷവും നല്ല ഭംഗിയിയുള്ള ശരീരവും അതിൽ അതിലും ഭംഗിയുള്ള ഡ്രെസ്സൊക്കെ ഇട്ടു നടക്കുന്നത് കാണുമ്പോള്‍ നമ്മുടെ ചില പ്രത്യേക തരം ആളുകള്‍ക്ക് ഒരു വല്ലാത്ത ചൊറിച്ചില്‍ വരുന്നതിന്റെ ഗുട്ടന്‍സ് എന്തായിരിക്കും.
ഈ കൂട്ടത്തിൽ ചില സ്ത്രീകളുമുണ്ട്, മൊത്തം മേക്കപ്പാ, അയ്യയ്യേ എന്ത് വേഷം കെട്ടലാണിത്, ഇവള്‍ക്ക് നാണമില്ലേ, കെട്ടും കഴിഞ്ഞ് പേറും കഴിഞ്ഞിട്ടും ഇവള്ക്കൊന്നും അടങ്ങിയൊതുങ്ങി ഇരിക്കാന്‍ വയ്യേ, ഞങ്ങടെ മഞ്ചു ചേച്ചിയെ കണ്ട് പഠിക്കെടീ എങ്ങനെ മാന്യമായി ഡ്രെസ്സ് ചെയ്യാമെന്ന്, മുഖത്ത് നല്ല പ്രായം തോന്നുന്നുണ്ട്, അത്കൊണ്ട് എന്ത് ഡ്രെസ്സിട്ടിട്ടും കാര്യമില്ല. ശെരിക്കും ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന സന്തോഷമെന്താണ് എന്ന് മനസിലാകുന്നില്ല, നിത്യ രണ്ട് പെറ്റിട്ടും ഇപ്പോഴും നല്ല ഭംഗിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതവരുടെ മാത്രം മിടുക്കാണ്.
അതില്‍ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല. ഒരു രണ്ട് മൂന്ന് പ്രസവമൊക്കെ കഴിഞ്ഞ്, കുട്ടികള്‍ കുറച്ചൊക്കെ വലുതായി, അവരവരുടെ കാര്യം തനിയെ നോക്കാറാകുന്ന ഒരു സിറ്റുവേഷനില്‍ പെണ്ണുങ്ങള് അനുഭവിക്കുന്ന ഒരു ഫ്രീഡം ഉണ്ട്. ഹാവൂ ഇനിയൊന്ന് ഞാനെന്നെ നോക്കട്ടെ! എന്നെ ഞാനൊന്നിനി സന്തോഷിപ്പിക്കട്ടെ! ആ ഒരു തോന്നലില്‍ നിന്നുമാണ് പെണ്ണുങ്ങള് ഉയിര്ത്തെഴുന്നേല്ക്കുന്നത്. അതൊന്നും ഈ അനാവശ്യ കമന്റ്റ് ഇട്ട് പുളകിതരാകുന്നവർക്ക് മനസിലാക്കണമെന്നില്ല, എന്നും ആ കുറിപ്പിൽ പറയുന്നു.
Leave a Reply