അങ്ങനെ ഒരു സിനിമ വന്നാൽ ഒരുമിച്ച് അഭിനയിക്കാൻ തയാറാണെന്ന് ദിലീപ് ! മാസ്സ് മറുപടിയുമായി മഞ്ജു !!
ഇന്ന് മലയാള സിനിമയിലെ രണ്ടു പ്രമുഖ അഭിനേതാക്കളാണ് മഞ്ജുവും ദിലീപും. ഒരു സമയത്തെ ഏറ്റവും മികച്ച താര ജോഡികൾ ആയിരുന്ന ഇവർ ഏവരെയും ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലും ഒന്നാകുകയായിരുന്നു, അതോടെ മഞ്ജു വാരിയർ എന്ന അഭിനേത്രി സിനിമ ലോകത്തുനിന്നും അകന്നു പോകുകയായിരുന്നു, പൊതു വേദികളിൽ പോലും മഞ്ജുവിനെ അന്ന് ആരാധകർ കണ്ടിരുന്നില്ല..
മഞ്ജു വാരിയർ എന്ന അഭിനേത്രിക്ക് പകരം വെക്കാൻ ഒരു നടിയും പിന്നീട് മലയാള സിനിമയിൽ എത്തിയിട്ടില്ല എന്നതാണ് അന്നും ഇന്നും ആരാധകർ വിലയിരുത്തുന്നത്, കുടുംബിനിയായി ഒതുങ്ങിയ മഞ്ജു ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്, ഇവരുടെ വിവാഹ വേർപിരിയലും തുർന്നുള്ള സംഭവ വികാസങ്ങളും നമ്മൾ ഏവർക്കും അറിയാവുന്നതാണ്…
മറ്റു താരങ്ങളെ അപേക്ഷിച്ച് ഇതുവരെയും ഇവർ പരസ്പരം ചെളിവാരി എറിഞ്ഞിട്ടില്ല എന്നതാണ് എന്നാണ് മറ്റൊരു വസ്തുത, ദിലീപ് മഞ്ജുവിനെ പറ്റിയോ മഞ്ജു ദിലീപിനെ പറ്റിയോ ഇതുവരെ തെറ്റായി ഒന്നും പറഞ്ഞിരുന്നില്ല, താൻ ദിലീപിന്റെ ഭാര്യയായി കഴിഞ്ഞ പതിനഞ്ചു വർഷവും താൻ വളരെ സന്തോഷവതിയായിരുന്നു എന്നും, ഒരു വാക്കുകൊണ്ടുപോലും തന്നെ വേദനിപ്പിച്ചിരുന്നില്ല എന്നും മഞ്ജുവിന്റെ വാക്കുകളിൽ നിന്നും നമുക്ക് വ്യക്തമായിരുന്നു…
ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിന്റെ ഏതാനും വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്, മഞ്ജുവും ദിലീപും ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ് ഈ സാഹചര്യത്തിൽ നാളെ മഞ്ജു നായികയായി എത്തുന്ന സിനിമ വന്നാൽ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു എന്ന അഭിനേത്രി അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാൽ മഞ്ജുവിനോടൊപ്പം അഭിനയിക്കും.
ഞങ്ങൾ തമ്മിൽ യാതൊരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോൾ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ പ്രതികരണം ആ സമൂഹ മാധ്യമങ്ങളിൽ വൈറലുമായിരുന്നു. ഇതേ ചോദ്യം മറ്റൊരു അഭിമുഖത്തിൽ മഞ്ജുവിനോടും അവതാരകൻ ചോദിച്ചിരുന്നു. എന്നാൽ മഞ്ജുവിന്റെ പ്രതികരണം എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു. അവതാരകൻ ചോദ്യം ചോദിച്ച് തുടങ്ങിയപ്പോൾ തന്നെ മഞ്ജു മറുപടി പറയുകയായിരുന്നു. “സാരമില്ല. അതുവേണ്ട അതിനെ കുറിച്ച് സംസാരിക്കേണ്ട” എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
മഞ്ജുവിന്റെ ഈ തുറന്ന് പറച്ചിലിൽ നിന്നും അവർക്ക് അതിനോട് താൽപര്യമില്ലെന്നാണ് ആ മറുപടി സൂചിപ്പിക്കുന്നത്. ഇപ്പോൾ വീണ്ടും ഈ രണ്ട് അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദിലീപ് ഇപ്പോൾ സിനിമമേഖലയിൽ അത്ര സജീവമല്ല. നാദിർഷ പുതിയതായി സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. പുതിയ ചിത്രങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, മഞ്ജു ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുടെ തിരക്കിലാണ് ആറ് ചിത്രങ്ങളാണ് നടിയുടെ ഇനി പുറത്തിറങ്ങാൻ ഉള്ളത്. അതിൽ മരക്കാർ അറബിക്കടലിന്റെ സിംഹം വളരെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്..
Leave a Reply