
‘ഇദ്ദേഹമായിരുന്നോ മഞ്ജുവിന്റെ ഭർത്താവ് ! ആദിയായിരുന്നോ മകൻ’ ! മഞ്ജു സതീഷിന്റെ കുടുംബത്തെ കണ്ട് ഞെട്ടി ആരാധകർ !!
കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു സതീഷ്. സിനിമകളിലും താരം നിരവധി കഥാപത്രങ്ങൾ ചെയ്തിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബ വിളക്കിൽ മഞ്ജു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം ഇന്ദുലേഖ എന്ന സീരിയലും ചെയ്യുന്നുണ്ട്. രണ്ടിലും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്. എന്നാൽ മഞ്ജുവിന്റെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങൾ അഭിനയ മേഖലയിൽ കിട്ടിയോ എന്ന കാര്യത്തിൽ ഇപ്പോഴും സോഷ്യൽ മീഡിയ സംശയങ്ങൾ പങ്കിടാറുണ്ട്.
ഇടക്ക് മഞ്ജുവും ഇതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നടിയുടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജുവിന്റെ അതേ മേഖലയിൽ പ്രവർത്തിക്കുന്നവർ ആണ് മകനും ഭർത്താവും എന്ന് അതികം ആർക്കും അറിയില്ലായിരുന്നു. സിനിമ സീരിയൽ മേഖലയിൽ നിറഞ്ഞ് നിൽക്കുന്ന സമയത്താണ് നടി വിവാഹിതയായത്.
വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തിരിച്ചത്തിയപ്പോഴും മികച്ച വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് മഞ്ജുവിന്റെ മടങ്ങിവരവ്. ഓം ശാന്തി ഓശാനയിലെ വേഷമാണ് ബിഗ് സ്‌ക്രീനിൽ മഞ്ജുവിന്റെ കരിയറിൽ മികച്ചത് എന്ന് പറയാൻ ആകുന്ന കഥാപാത്രം . ഓം ശാന്തി ഓശാനയില്‍ ഒരു ചെറിയ വേഷം ആയിരുന്നു എങ്കിലും ഇരുകൈയ്യും നീട്ടിയാണ് മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചത്.

ചിത്രത്തിൽ നസ്രിയയുടെ അമ്മ വേഷമാണ് നടി ചെയ്തിരുന്നത്. എന്നാൽ അടുത്തിടെ മഞ്ജു തുറന്ന് പറഞ്ഞിരുന്നു ആ സിനിമക്ക് ശേഷം എല്ലാവരും പറഞ്ഞു മഞ്ജു ഇനി പിടിച്ചു കയറും എന്ന്. പക്ഷെ ആളുകള്‍ അവസരം തന്നാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ കഴിയൂ. നല്ല അവസരങ്ങള്‍ വന്നാലും പാരവയ്ക്കാന്‍ ആള്‍ക്കാരുണ്ട്”, എന്ന് മഞ്ജു തുറന്നു പറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു.
എന്നാൽ ഇപ്പോൾ താനും ഭർത്താവും ഒരേ ഫീൽഡിലാണ് വർക്ക് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല, കൂടാതെ താരത്തിന്റെ മകനും അച്ഛന്റെയും അമ്മയുടെയും പാത തന്നെയാണ് പിന്തുടരുന്നത്. ‘എന്നെ മാത്രം കാത്തോളണേ’ എന്ന ഷോർട്ട് ഫിലിമിൽ നായകനായി എത്തുന്നത് മഞ്ജുവിന്റെ മകൻ ആദിയാണ്. ആദിയുടെ അമ്മ ആയിരുന്നോ മഞ്ജു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Leave a Reply