ചതുർമുഖത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ പ്രേതാനുഭവ കഥയുമായി മഞ്ജു
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു എന്നും മലയാളികളുടെ പ്രിയങ്കരിയാണ്, ഉറച്ച നിലപാടുകൾ കൊണ്ടും തീരുമാനങ്ങൾ കൊണ്ടും ഏവരെയും ഞെട്ടിച്ച ഒരു വ്യക്തികൂടിയാണ് മഞ്ജു… നീണ്ട നാളത്തെ ഇടവേളക്കുശേഷം മഞ്ജു ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്, ചെയ്ത് എല്ലാ സിനിമകളും അവരുടേതായ ഒരു കയ്യൊപ്പ് അതിൽ എല്ലാം പതിപ്പിച്ചതുപോലെയുള്ള അനുഭവമാണ് പ്രേക്ഷകർക്ക് കിട്ടുന്നത്.. ആറാം തമ്പുരാൻ, പത്രം, സമ്മർ ഇൻ ബതിലഹേം തുടങ്ങിയ നിരവധി ചിത്രങ്ങൾ ഇന്നും മഞ്ജുവിന്റെ താരപദവി കൂട്ടുന്ന ചിത്രങ്ങളിൽ ഒന്നാണ്, മലയത്തിനു പുറമെ തമിഴിലും താരം തന്റെ കഴിവ് അറിയിച്ചിരുന്നു, ധനുഷിന് ദേശിയ പുരസ്‌കാരം നേടിക്കൊടുത്തത് ചിത്രം അസുരനിൽ മഞ്ജുവിന്റെ അഭിനയ മികവ് വളരെ കൂടുതലായിരുന്നു….
മലയത്തിലും നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് താരം, ഓരോ ലൊക്കേഷനിന്നു മറ്റൊരു ലൊക്കേഷനിലോട്ട് പോയ്‌കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ താരത്തിന്, മലയാളത്തിൽ ഇന്ന് ഏറ്റവുംകൂടുതൽ താരമൂല്യമുള്ള നായികയും മഞ്ജു തന്നെയാണ്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റാണ് അവസാനമായി പുറത്തിറങ്ങിയ മഞ്ജുവിന്റെ പുതിയ ചിത്രം, ഇനി സണ്ണി വെയിൻ നിർമിക്കുന്ന ചിത്രം ചതുർമുഖം ഏവരും ഏറെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന മഞ്ജുവിന്റെ അടുത്ത ചിത്രമാണ്, അതിനു ശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ മറ്റുനിരവധി ചിത്രങ്ങൾ അണിയറയിലും ഒരുങ്ങുന്നുണ്ട്…
ഇപ്പോൾ കഴിഞ്ഞ ദിവസം ചതുര്‍മുഖം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ താരം തനിക്കുണ്ടായ ചില അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു, ചതുർമുഖം ഒരു ഹൊറർ ചിത്രമാണ്, അതിന്റെ സെറ്റിൽ തനിക്ക് ശരിക്കും അത്തരത്തിൽ ചില നെഗറ്റീവ് എനർജികൾ തോന്നിയെന്നും മഞ്ജു പറയുന്നു…. ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് ഇപ്പോഴും മനസിലാകുന്നില്ല.. വളരെ ആകാംശയോടെ മഞ്ജു പറയുന്നു. ‘ലോക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ദ്ധിച്ചു. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു.
അപ്പോഴും എലാവരും പറഞ്ഞു ഇങ്ങനെ ഇതിനുമുമ്പും പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഹൊറർ ചിത്രങ്ങളുടെ സെറ്റിൽ ഇതൊക്കെ സാധാരയാണ്, എന്നൊക്കെ എന്നാലും ആ സംഭവങ്ങൾ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി തുടരുന്നു… എന്നും മഞ്ജു പറയുന്നു ചിത്രത്തിലെ നിഗൂഢമായ നാലാമത്തെ മുഖം ഒരു സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്…
Leave a Reply