
അതൊന്നും മഞ്ജുവിനെ ബാധിക്കില്ല, ആ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് മഞ്ജുവിന്റെ പുതിയ പോസ്റ്റ് ! കൈയ്യടിച്ച് ആരാധകർ !
മലയാളികൾക്കിടയിൽ എന്നും ഒരു സംസാര വിഷയമാണ് മഞ്ജു വാര്യരും ദിലീപും. ഇവർ ഇരുവരും വേർപിരിഞ്ഞെങ്കിലും ഇവരെ ചുറ്റിപറ്റി സമൂഹ മാധ്യമങ്ങളിൽ എന്നും ഒരു സംസാരം ഉണ്ടാകാറുണ്ട്. ദിലീപും കാവ്യാ മാധവനും സമൂഹ മാധ്യമങ്ങളിൽ അങ്ങനെ സജീവമല്ല. അതുകൊണ്ട് തന്നെ വല്ലപ്പോഴും ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ദിലീപ് പങ്കുവെച്ച കുടുംബ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ആരാധകനായ വിജീഷ് പാലേരി നൽകിയ സ്നേഹ സമ്മാനം ആണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ദിലീപ് പങ്കുവച്ചത്. മാത്രമല്ല അതേ ചിത്രം ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവർ പിക് ആക്കിയും ദിലീപ് ആ സ്നേഹം പങ്കുവച്ചു.
ചിത്രത്തിൽ കാവ്യയയും മീനാക്ഷിയും മഹാലക്ഷ്മിയും ഒത്ത് വളരെ സന്തോഷത്തോടെ നിൽക്കുന്ന ദിലീപിനെയാണ് കാണാൻ കഴിയുന്നത്. ഈ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടിയതോടെ ഇതൊക്കെ കാണുന്ന മഞ്ജു ചേച്ചിക്ക് എന്ത് വിഷമം ഉണ്ടാകും. സ്വന്തം മോളല്ലേ നില്കുന്നത് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ദിലീപിന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ. ഇത്തരത്തിൽ മഞ്ജുവിനെ ഇത് വിഷമിപ്പിക്കും മകൾ പോലും ഒപ്പം നിന്നില്ലല്ലോ എന്ന് ഒരു അമ്മ കൂടിയായ മഞ്ജു ചിന്തിക്കാതെ ഇരിക്കില്ല, എന്നുള്ള കമന്റുകൾ പിന്നീട് വാർത്തയായി മാറിയപ്പോൾ അതിന് മറുപടി എന്നപോലെ മഞ്ജു പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ അതിലും വൈറലായി മാറുന്നത്.

പ്രതിസന്ധികളിൽ തളർന്ന് പോകുന്ന ഏതൊരു സ്ത്രീക്കും പ്രചോദനമാണ് ഇന്ന് മഞ്ജു വാര്യർ. ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതം തിരിച്ചുപിടിച്ച മഞ്ജുവിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ലെന്നായിരുന്നു കമന്റുകൾ, നിങ്ങളുടെ മുഖത്തെ ആ ചിരി മതി ഞങ്ങള്‍ക്ക് ആശ്വസമാണ്. എന്നും ഇതുപോലെ ചിരിച്ച മുഖമാണ് കാണേണ്ടത്. മഞ്ജു പ്രചോദനമാണെന്ന് പറയുന്നത് വെറുതെയല്ലെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. നിങ്ങളെവിടെയായിരുന്നാലും ഞങ്ങളും അവിടെയുണ്ട്. പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളെന്നും ബെസ്റ്റാണ്. യാത്രയ്ക്കിടയിലെ മനോഹരനിമിഷങ്ങള്‍ പകര്‍ത്തിയ പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞാണ് മഞ്ജു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
ഏതായാലും മഞ്ജു വിഷമിക്കുന്നു കരയുകയാണ് എന്നൊക്കെ പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ ചിത്രങ്ങൾ എന്നാണ് നടിയുടെ ഫാൻസ് പേജുകൾ അവകാശപ്പെടുന്നത്.
Leave a Reply