
എന്തൊരു നിലപാടാണ് നിങ്ങളുടേത് ! ഇതാണോ ലേഡി സൂപ്പർ സ്റ്റാർ ! മഞ്ജു വാര്യർക്ക് എതിരെ ശ്രീജിത്ത് പണിക്കർ ! മഞ്ജുവിന് വിമർശനം !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. മലയാളികൾ ഇത്രയും സ്നേഹിച്ച ആരാധിച്ച മറ്റൊരു അഭിനേത്രി ,മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ആറാം തമ്പുരാനും, പത്രവും, കന്മദവും അങ്ങനെ ഒരുപാട് ചിത്രങ്ങൾ നമ്മുടെ ഉളിൽ മഞ്ജു എന്ന അഭിനേത്രിയുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇന്ന് അവർ സൗന്തിന്ത്യ അറിയപ്പെടുന്ന കോടികണക്കിന് ആരാധകരുള്ള ഒരു പ്രശസ്ത നടിയാണ്, വലിയ കമ്പനികളുടെ ബ്രാൻഡ് ആണ്, ഒരു സെറ്റിൽ നിന്ന് മറ്റൊരു സെറ്റിലേക്കുൾ ഓട്ടത്തിലാണ് ഇപ്പോൾ മഞ്ജു, ഒരു നടിയെന്ന നിലയിൽ രണ്ടാം വരവിൽ ഇത്രയും സ്വീകാര്യത ലഭിച്ചിട്ടുള്ള മറ്റൊരു നടി വേറെ കാണില്ല.
വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത മഞ്ജു ഇന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് മഞ്ജു വിവാഹിതയായി സിനിമയിൽ നിന്നും വിട്ടു നില്കുന്നത്. ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയപ്പോൾ വമ്പിച്ച സ്വീകരണമാണ് മഞ്ജുവിന് മലയാള സിനിമയിൽ ലഭിച്ചത്. ഇന്ന് മോഹനലാൽ, മമ്മൂട്ടി കഴിഞ്ഞാൽ അതെ അളവിൽ താരമൂല്യമുള്ള അഭിനേത്രിയാണ് മഞ്ജു വാര്യർ. ബോളിവുഡിൽ വരെ തന്റെ സാനിധ്യം അറിയിച്ച ആളാണ് മഞ്ജു.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ് മഞ്ജു താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളൂം വളറെ വേഗം ശ്രദ്ധനേടുകയും ഒപ്പം പ്രേക്ഷകരുടെ പിന്തുണയും ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ പങ്കുവെച്ച ഒരു പോസ്റ്റ് കാരണം വിമർശങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് മഞ്ജു വാര്യർ. ഉണ്ണിമുകുന്ദൻ നായകനായെത്തിയ പുതിയ ചിത്രമായ മേപ്പടിയാന്റെ പോസ്റ്റ് ഷെയർ ചെയ്ത താരം നിരവധി വിമർശനങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. സം,ഘ,പ,രി,വാ,ർ അജണ്ടകളെ പൊതുസമൂഹത്തിനു മുമ്പിൽ വെള്ള പൂശുന്നു എന്ന വിമർശനം സിനിമക്കെതിരെ ഉണ്ടായിരിക്കെയായിരുന്ന സമയത്താണ് മഞ്ജു മേപ്പടിയാനുയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചിരുന്നത്.

ഇതോടെ മഞ്ജു ചില വിഭവം ആളുകളുടെ വിമർശങ്ങൾ ഏറ്റുവാങ്ങാൻ തുടങ്ങി, ലേഡി സൂപ്പർ സ്റ്റാറായിട്ട് എന്താണ് കാര്യം, ന,ട്ടെ,ല്ല് മട്ടാഞ്ചേരി മാ,ഫി,യ,യു,ടെ അലമാരയിൽ പണയം വച്ചിരിക്കുകയാണ്, പ്ലാസ്റ്റിക് സർജറി വഴി ഒരുപക്ഷേ സൗന്ദര്യം കൂട്ടാമായിരിക്കും എന്നാൽ ന,ട്ടെ,ല്ല് ലഭിക്കില്ല” തുടങ്ങിയ കമന്റുകൾ ആയിരുന്നു താരം നേരിട്ടിരുന്നത്. വിമർശനങ്ങളും പ്രതികരണങ്ങളും അതി ശക്തമായതോടെ താരം സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതും ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായി.
പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ മഞ്ജുവിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പറയുന്നത് ഇങ്ങനെ, സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോൾ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റിൽ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പർ ശുഡാപ്പി ശ്റ്റാർ.. എന്നാണ് ശ്രീജിത്ത് കുറിച്ചത്. എന്നാൽ ശ്രീജിത്തിന്റെ ഈ പോസ്റ്റിന് താഴെ നിരവധിപേരാണ് ശ്രീജിത്തിനെ വിമർശിക്കുന്നത്.
എന്നാൽ സിനിമ ഇറങ്ങുമ്പോൾ ആശംസ പോസ്റ്റ് ഇടുന്നതും അത് കഴിഞ്ഞ് അത്തരം പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നതും എല്ലാ താരങ്ങളും പൊതുവെ ചെയ്തുവരുന്ന ഒന്നാണ്. ഇതിൽ മഞ്ജുവിനെ വിമർശിക്കേണ്ട കാര്യമില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
Leave a Reply