ബിഗ് ബോസില്‍ പോയത് തന്റെ ജീവിതത്തില്‍ വലിയ ദോഷങ്ങളുണ്ടാക്കി ! ഇവൾ എന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്നാണ് സുനിച്ചൻ പറഞ്ഞത് ! മഞ്ജു പത്രോസ് പറയുന്നു !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയുടെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് മഞ്ജു പ്രേക്ഷകർക്ക് പരിചിതയായി മാറുന്നത്. ആ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജു തുടക്കം മുതൽ ശ്രദ്ധ നേടിയിരുന്നു. ക്യാരക്ടര്‍ റോളുകളില്‍ സിനിമയില്‍ എത്തിയ താരം ജനപ്രിയ ടെലിവിഷൻ പരിപാടിയായ മറിമായത്തിൽ കൂടിയാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. കൂടാതെ അളിയന്‍സ് എന്ന പരമ്ബരയും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ജീവിതത്തിൽ ഒരു വഴിത്തിരിവായത് ബിഗ് ബോസ്  സീസൺ ടുവിൽ പങ്കെടുത്തതിന് ശേഷമാണ്. ഷോയിലും കൂടുതൽ ശ്രദ്ധ നേടിയെടുത്തു എങ്കിലും അധിക നാൾ അവിടെ തുടരാൻ സാധിച്ചില്ല.

എന്നാൽ ഇപ്പോഴിതാ ബിഗ്‌ബോസിൽ വന്നതിന് ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് മഞ്ജു. ഫ്ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് താരം ഇതിനെപ്പറ്റി പറഞ്ഞത്. ബിഗ് ബോസ് പോയത് കാരണം തനിക്ക് ഗുണവും അതുപോലെ ദോഷങ്ങളും ഉണ്ടായി എന്നാണ് മഞ്ജു പറയുന്നത്. ബിഗ് ബോസില്‍ പോയത് തന്റെ ജീവിതത്തില്‍ വലിയ ദോഷങ്ങളുണ്ടാക്കി. സത്യത്തിൽ ഇതിലേക്ക് അവസരം കിട്ടിയപ്പോള്‍ വളരെ താല്‍പര്യത്തോടെയും സന്തോഷത്തോടെയുമാണ് പങ്കെടുക്കാൻ പോയത്.

വിവാഹത്തിന് തൊട്ട് മുമ്പവരെ വളരെസന്തോഷം നിറഞ്ഞ ജീവിതമായിരുന്നു എന്റേത്. പക്ഷെ വിവാഹ ശേഷം കടവും കടപ്പാടും ദുരിതങ്ങളും ഞാൻ അനുഭവിച്ചു തുടങ്ങി. എന്നെ വിവാഹം ചെയ്യുമ്പോൾ തന്നെ സുനിച്ചന് അത്യാവിശം നല്ല കടം ഉണ്ടായിരുന്നു. എന്റെ സ്വർണ്ണം മുഴുവൻ അദ്ദേഹം പണയം വെച്ച് നശിപ്പിച്ചു. അങ്ങനെ കടം കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന സമയത്താണ് ബിഗ്ബോസില്‍ എനിക്ക് അവസരം ലഭിക്കുന്നത്. 49 ദിവസം അവിടെ നിന്നു. പക്ഷെ അത് എന്റെ കരിയറില്‍ അത് ദോഷം ചെയ്തു. അതുവരെ മാസത്തില്‍ രണ്ട് സിനിമകള്‍ ചെയ്തിരുന്നതാണ്.

പക്ഷെ ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം അത് നഷ്ടപ്പെട്ടു. അത് മാത്രമല്ല കുറച്ച് പേരുടെ മനസ്സിൽ എങ്കിലും എന്നെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാകാൻ കാരണമായി. ഫുക്രുവിനെ ഞാൻ കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതുമൊക്കെ വളരെ മോശമായി പ്രചരിച്ചു. എന്നെ സംബന്ധിച്ച് അത് തെറ്റായിരുന്നില്ല. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ഞാൻ എന്റെ മകനെയാണ് ആദ്യം വിളിച്ചത്. അപ്പോൾ അവന്‍ പറഞ്ഞത് അമ്മ യൂട്യൂബ് ഒന്നും ഇപ്പോൾ നോക്കാൻ നില്‍ക്കേണ്ട എന്നായിരുന്നു. അതിന്റെ കാരണം ഞാന്‍ ഫോണില്‍ നോക്കിയപ്പോഴാണ് മനസിലായത്. ഞാന്‍ ഫുക്രുവിന്റെ മടിയില്‍ പല ആംഗിളില്‍ കിടക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ദൃശ്യങ്ങള്‍ വളരെ മോശമായിട്ടാണ് യൂ ട്യൂബില്‍ കണ്ടത്.

എന്റെ ഭർത്താവിനും അത് ഒരുപാട് വിഷമം ഉണ്ടാക്കി. ഇതൊക്കെ കണ്ടിട്ട് ഭര്‍ത്താവ് സുനിച്ചന്‍ എന്നോട് ഒന്നും പറഞ്ഞില്ല. പക്ഷേ കൂട്ടുകാരിയായ സിമിയോട് ‘അവള്‍ അവിടെ പോയി എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്നാണ്, പുള്ളി ചോദിച്ചത് എന്നും മഞ്ജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *