
വിവാഹ മോചനം അത്ര മോശമായ കാര്യമൊന്നുമല്ല ! ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും നല്ലതല്ലേ വേര്പിരിയുന്നത് ! മഞ്ജു പത്രോസ് പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ അഭിനേത്രിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് മഞ്ജു പ്രേക്ഷകർക്ക് പരിചിതയായി മാറുന്നത്. ആ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഞ്ജു തുടക്കം മുതൽ ശ്രദ്ധ നേടിയിരുന്നു. ക്യാരക്ടര്‍ റോളുകളില്‍ സിനിമയില്‍ എത്തിയ താരം ജനപ്രിയ ടെലിവിഷൻ പരിപാടിയായ മറിമായത്തിൽ കൂടിയാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. കൂടാതെ അളിയന്‍സ് എന്ന പരമ്ബരയും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ജീവിതത്തിൽ ഒരു വഴിത്തിരിവായത് ബിഗ് ബോസ് സീസൺ ടുവിൽ പങ്കെടുത്തതിന് ശേഷമാണ്.
മഞ്ജുവും സുനിച്ചനും ഒരു സമയത്ത് മലയാളികൾ ഏറെ ആരാധിച്ചിരുന്ന താര ജോഡികൾ ആയിരുന്നു. പക്ഷെ ബിഗ് ബോസിന് ശേഷം ഇരുവരും തമ്മിൽ അകൽച്ച ആണെന്ന രീതിയിൽ അന്ന് ഒരുപാട് ഗോസിപ്പുകൾ കേട്ടിരുന്നു. കുറച്ച് നാളുകൾക്ക് ശേഷം അത് സത്യമായെന്ന രീതിയിൽ മഞ്ജു തന്നെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ, വിവാഹമോചനം എന്ന് കേട്ടാല്‍ ഇത്ര ഞെട്ടാന്‍ എന്താണ് . ഭരണഘടനാ കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ്, രണ്ടുവ്യക്തികള്‍ പരസ്പരം ചേരുന്നില്ല എങ്കില്‍ വേര്‍പിരിയാം എന്നത്. ഇനി ഒരു വിവാഹത്തിന് താത്പര്യം എങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടില്‍ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണു പുറത്തു നല്ല സുഹൃത്തുക്കള്‍ ആയി ജീവിക്കാന്‍ സാധിക്കുന്നത്. കുട്ടികള്‍ക്ക് എത്ര നല്ലതാണ്.
മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന നോട്ടം നമ്മൾ ആദ്യം നിർത്തണം. മഞ്ജുവും സുനിച്ചനും വേര്‍പിരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്. അപ്പോള്‍ ചിലര്‍ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ടിഷട്‌പ്പെട്ടുവെന്നു. അതിൽ സന്തോഷം.. പക്ഷെ ആ ഷോ തീര്‍ന്നില്ലേ. പിന്നെ ഞങ്ങള്‍ എവിടെയും പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടില്ല. ഞങ്ങളുടെ വിവാഹ ബന്ധം എങ്ങിനെ പോകുന്നു എന്നോ, ഞങ്ങളുടെ ബെഡ് റൂമില്‍ എന്താണ് നടക്കുന്നതെന്നോ നിങ്ങള്‍ക്ക് അറിയേണ്ട കാര്യം എന്താണ്. ആ ഷോ നടക്കുന്നത് 2012 ല്‍ ആണ്. നമ്മള്‍ ഓരോ ദിവസത്തിലൂടെയാണ് കടന്നു പോകുന്നത്. അത് ഓരോ അനുഭവങ്ങള്‍ ആണ് അതാകും പലര്‍ക്കുമുള്ള പാഠങ്ങള്‍ എന്നും മഞ്ജു പറയുന്നു..
Leave a Reply