
നല്ല അന്തസുള്ള ഏത് ജോലി എടുക്കാനും ഒരു മടിയും ഇല്ലാത്തവരാണ് ഞാനും സുജിത്തും ! ഇതുവരെ 18 ലക്ഷം മുടക്കി ! പോത്ത് വളർത്തലിനെ കുറിച്ച് മഞ്ജുപിള്ള പറയുന്നു !
മലയാള സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളായിരുന്ന എസ് പി പിള്ളയുടെ കൊച്ചുമകൾ കൂടിയായ മഞ്ജുപിള്ള നമ്മൾ ഏവർകും വളരെ സുപരിചിതയാണ്. അഭിനയ രംഗത്തും ടെലിവിഷൻ പരിപാടികളിലും നിറ സാന്നിധ്യമായ മഞ്ജു പിള്ള അടുത്തിടെ കന്നുകാലി വളർത്തലിലേക്ക് ചുവട് വെച്ചിരുന്നു. പ്രധാനമായും പോത്ത് ബിസ്നെസ്സാണ് മഞ്ജു തുടങ്ങിയത്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരവും നടി ആരംഭിച്ചു. ഇതിനെ കുറിച്ചൊക്കെ ഇപ്പോൾ തുറന്ന് പറഞ്ഞ് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് മഞ്ജുപിള്ള. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
ഞങ്ങളുടെ ഈ ഫാം ഒരു പുഴയുടെ തീരത്താണ്. വളരെ മനോഹരമായ ഭൂ പ്രാകൃതായാണ് ഇവിടം. നിറയെ പച്ചപ്പും കാടുമൊക്കെയുള്ള ലൊക്കേഷൻ. നേരത്തേ അവിടെ ഒരു ഡയറി ഫാം പ്രവർത്തിച്ചിരുന്നു. ഈ ഫാം ഞങ്ങൾ ഏറ്റെടുക്കുമ്പോൾ അവിടെ ആറ് ഏക്കറിൽ തീറ്റപ്പുല്ലും ബാക്കി സ്ഥലത്ത് ഒരു പഴയ തൊഴുത്തും കെട്ടിടവും മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും 30 കിലോമീറ്റർ യാത്രയുണ്ട് ഫാമിലേക്ക്. ഞങ്ങൾ എന്നും രാവിലെയും വൈകിട്ടും കാറിൽ അങ്ങോട്ട് പോയി വന്ന് പണിയെടുക്കാൻ തുടങ്ങി. ഏകദേശം രണ്ടു മാസത്തോളം തുടർച്ചയായി ഈ യാത്രയായിരുന്നു.
ഫാമിലേക്കുള്ള ജോലിക്കാരെ കണ്ടെത്താനും മറ്റും സ്ഥലത്തിന്റെ ഉടമസ്ഥനും ഞങ്ങളെ സഹായിച്ചിരുന്നു. അതിനിടെ ഒരു ഭാര്യയും ഭർത്താവും ജോലിക്കാരായി വന്നെങ്കിലും അവർ രണ്ടു മാസം കഴിഞ്ഞപ്പോൾ പെട്ടെന്ന് അങ്ങ് പോയി. അതോടെ കാര്യമാണ് എല്ലാം വീണ്ടും അവതാളത്തിൽ അയി. ഞങ്ങൾക്ക് രണ്ടു പേർക്കും മാത്രമായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ആഗ്രഹവും മനസ്സുമുണ്ടെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ശീലമില്ലാത്ത ജോലിയാണ്. അതിനിടയിൽ 5 പോത്തുകളെയും 4 ആടുകളെയും 250 കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീൻ കൃഷിക്കുള്ള പണിയും തുടങ്ങിയിരുന്നു.

ജോലിക്കാർ ഒക്കെ പോയപ്പോൾ ഞങ്ങൾ ആകെ തകർന്നു, അങ്ങനെ ഒരു ദിവസം സുജിത് എന്നോട് ചോദിച്ചു, നമുക്ക് അങ്ങ് തുടങ്ങിയാലോ എന്ന് അപ്പോൾ ഞാനും പറഞ്ഞു ആ തുടങ്ങാം എന്ന്. ഞങ്ങൾ രണ്ടാളും അന്തസുള്ള എന്തു ജോലിയെടുക്കാനും നാണക്കേടില്ലാത്ത ആളുകളാണ്. അങ്ങനെ ഞങ്ങൾ ഇറങ്ങി. ആദ്യം പോത്തുകളെ കുളിപ്പിച്ചു. തൊഴുത്ത് കഴുകി വൃത്തിയാക്കി. ഞങ്ങളുടെ വസ്തുവിൽ തന്നെ 4 കുളമുണ്ട്. അവിടെ പോത്തുകളെ കൊണ്ട് വിടും. മുറ ബ്രീഡിൽ പെട്ട പോത്തുകളാണ് ഫാമിൽ ഉള്ളത്. ഉപദ്രവിക്കില്ലെങ്കിലും നല്ല ബലമാണ്. എന്റെ കയ്യിൽ നിൽക്കില്ല. അതുകൊണ്ട് കുളിപ്പിക്കളാലും അഴിച്ചുകെട്ടലും എല്ലാം സുജിത്താണ്. പുല്ല് വെട്ടിയിട്ട് കൊടുത്തു. തീറ്റ കലക്കിക്കൊടുത്തു. എനിക്കറിയില്ലെങ്കിലും ആടിനെ കറന്നു. ആദ്യ ദിവസം വിജയിച്ചില്ല. പിറ്റേദിവസം രണ്ടും കൽപ്പിച്ച് കറന്നു, വിജയിച്ചു. പാൽ വന്നു.
മൊത്തം ചിലവ് ഞങ്ങൾ പ്രതീക്ഷിച്ചത് 50 ലക്ഷം രൂപയാണ് അതിൽ ഇതുവരെ 18 ലക്ഷം ചിലവായി. സുജിത്തിന്റെയും എന്റെയും ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കാം എന്ന ആശയത്തിലാണ് ഫാമിന്റെ തുടക്കം. മകളുടെ പഠന ആവശ്യത്തിനായി മാറ്റിവെച്ചിരുന്ന 25 ലക്ഷം രൂപയും ഇതിൽ ചിലവാക്കി. അതോടെ കയ്യിലുള്ള കാശ് മൊത്തം തീർന്നു. കാണുന്നവർക്ക് തോന്നും ഞങളുടെ കയ്യിൽ പൂത്ത കാശാണ് എന്ന്, ഞങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മാത്രമല്ലേ അറിയൂ എന്നും മഞ്ജുപിള്ള പറയുന്നു.
Leave a Reply