
ആ ഒരു പ്രശ്നം ഞങ്ങളുടെ വിവാഹ മോചനം വരെ എത്തിച്ചു ! പൊരുത്തപ്പെടാൻ കഴിയാത്തവർ ജീവിതത്തിൽ ഒന്നിച്ചാൽ അവിടെ പല പ്രശ്നങ്ങളും ഉണ്ടാകും !
മലയാളികൾക്ക് വളരെ പരിചിതരായ ആളാണ് മഞ്ജു പിള്ള, സിനിമയിലും ടെലിവിഷൻ രംഗത്തും ഒരുപോലെ തിളങ്ങിയ മഞ്ജു ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. 1991 പുറത്തിറങ്ങിയ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിമിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്.. പ്രശസ്ത നടൻ ആസ് പി പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു പിള്ള. 2000 ൽ ആയിരുന്നു പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവുമായുള്ള മഞ്ജുവിന്റെ വിവാഹം നടക്കുന്നത്…
ഇവർക്ക് ഒരു മകളാണ് ഉള്ളത്. മകളെ കുറിച്ച് എപ്പോഴും മഞ്ജു സംസാരിക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ഒരു പുതിയ സന്തോഷം ശ്രദ്ധ നേടുകയാണ്. പുതിയൊരു വീട് സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു പിള്ള. അതിന്റെ പാല് കാച്ചൽ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്നു. തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിലാണ് മഞ്ജു പിള്ളയുടെ ഇനിയുള്ള താമസം. മകളും അമ്മയും ഉൾപ്പെടുന്ന അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു പാലുകാച്ചൽ. വിളക്കുകൊളുത്തി പാല് കാച്ചിയാണ് തുടക്കം. വീടിന്റെ സ്വീകരണ മുറിയിൽ മഞ്ജുവും മകളും ഉൾപ്പെടുന്ന ഒരു വലിയ കളർ ചിത്രം ഫ്രയിം ചെയ്ത് വെച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ആരാധകർ എല്ലാവരും മഞ്ജുവിന്റെ സന്തോഷത്തിൽ പങ്കുചേർന്നെങ്കിലും, മഞ്ജുവിന്റെ ഭർത്താവ് സുജിത് എവിടെ എന്ന ചോദ്യമാണ് കൂടുതലും ഉയരുന്നത്. വളരെ പ്രധാനപ്പെട്ട ഒരു പരിപാടി കുടുംബത്തിൽ നടന്നിട്ടും ഭർത്താവിന്റെ സാന്നിധ്യം ഉണ്ടായില്ലല്ലോ… പ്രധാനപ്പെട്ട ആൾ എവിടെ എന്നെല്ലമാണ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല ഫ്ലാറ്റിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോയിൽ ഫ്ലാറ്റ് നിറയെ മഞ്ജുവിന്റേയും മകളുടേയും ഫോട്ടോകൾ മാത്രമെയുള്ളുവെന്നും ഭർത്താവ് സുജിത്തിന്റെ ഒരു ഫോട്ടോ പോലും ഇല്ലല്ലോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. അങ്ങനെ ഒരു ചോദ്യത്തിന്, ഷൂട്ട് എന്ന മറുപടിയും മഞ്ജു നൽകിയിട്ടുണ്ട്.
ഇതിന് മുമ്പ് തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ സമയത്ത് ഒരു ചെറിയ പ്രശ്നത്തിന് ണ് ഞാനും സുജിത്തേട്ടനും വിവാഹ മോചനം വരെ എത്തിയിട്ടുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു. മകൾ കുട്ടിയായിരുന്ന സമയത്ത് മകളെ സ്കൂളിൽ നിന്നും വിളിക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു മിസ് അണ്ടര്സ്റ്റാന്ഡിങ് സംഭവിച്ചു, ചേട്ടൻ കരുതി ഞാൻ വിളിക്കുമെന്ന് ഞാൻ തിരിച്ചും, അദ്ദേഹത്തെ വിളിച്ചിട്ടും കിട്ടുന്നില്ല. മകൾ ആണെങ്കിൽ സ്കൂളില് നിന്നും വീട്ടിലും എത്തിയില്ല. ആ നേരത്ത് ഞാൻ അനുഭവിച്ച ടെൻഷനും വിഷമവും ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല എന്നാണ് മഞ്ജു പറയുന്നത്… കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ ഒരാൾ മോളെ വീട്ടിലെത്തിച്ചു. എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്. അങ്ങനെ ആ പ്രശ്നം പറഞ്ഞ് ഞങ്ങൾ തമ്മിൽ വഴക്കിട്ടു, വേർപിരിയാം എന്നുവരെ പറഞ്ഞെന്നും മഞ്ജു പറഞ്ഞിരുന്നു.
Leave a Reply