
അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു ! കുറിപ്പ് വൈറൽ !
മഞ്ജു വാര്യർ എന്നും മലയാളികളുടെ ഇഷ്ട നായികയാണ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ മഞ്ജുവിനെ സ്നേഹിക്കുന്നു ആരാധിക്കുന്നു. രണ്ടാം വരവിലെ നടിയുടെ ചിത്രങ്ങൾ ഒന്നും അത്ര വിജയമായിരുന്നില്ല എങ്കിലും മഞ്ജുവിന്റെ പഴയ ചിത്രങ്ങൾ തന്നെ ധാരാളമാണ് അവരെ മലയാളികൾ എന്നും ഇഷ്ടപ്പെടാൻ. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ തുവിന് എന്ന സിനിമയുടെ റീലിസിന് കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് ഇതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ആറുവർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും, മഞ്ജു എന്ന സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി.

അതിനു ശേഷം അവർ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു. അതിന് പിന്നീട് തുടർച്ചകളുണ്ടായി. നി,യ,മ,പരമായ പോരാട്ടങ്ങൾ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവ ളുടെ കൂടെത്തന്നെ അവർ നിന്നു. മറ്റുപലരും കൊടുത്ത മൊഴികൾ മാറ്റിപ്പറഞ്ഞപ്പോഴും അന്നും, സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാൻ നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു പറഞ്ഞു.
ഇന്നിപ്പോ ക്രൂ,ര,ത,ക്ക് ശരിവെക്കുന്ന പുതിയ തെളിവുകൾ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോൾ, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന “ജനപ്രിയൻ” കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ, പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റിപ്പോകുമ്പോൾ, അവസാനത്തെ ചിരി ആ,ക്ര,മി,ക്ക,പ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യർക്കും തന്നെയാണ് എന്നും കുറിപ്പിൽ പറയുന്നു…
Leave a Reply