‘പകരക്കാരിയായി എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി’ ! നടി മഞ്ജു വിജേഷിന്റെ ജീവിതം !!
മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് നടി മഞ്ജു വിജേഷ്. സിനിമയിലും, സീരിയലുകളിലും, മിമിക്രി വേദികളിലും ഒരുപോലെ തിളങ്ങിയ ആളാണ് മഞ്ജു. തന്റെ ചെറുപ്പം മുതലേ കലാപരമായി മുന്നിലായിരുന്നു മഞ്ജു. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മഞ്ജുവിനെ ഏവർക്കും പരിചയം. നടിയുടെ ആദ്യ സിനിമ കുഞ്ഞനന്തന്റെ കട ആയിരുന്നു, ശേഷം സലിം കുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കേൾക്കുമാറാകണം, ഇത് താൻടാ പോലീസ്, പ്രേമ സൂത്രം തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചിരുന്നു.
പഠന കാലം മുതൽ നൃത്തത്തിലും, മറ്റു കലാ രംഗങ്ങളിലും സജീവമായിരുന്നു മഞ്ജു, കോളേജ് പഠന കാലത്ത് തന്നെ ഇരുപതോളം സംഗീത ആൽബങ്ങളിലും, ടെലി ഫിലിമുകളിലും അഭിനയിച്ചിരുന്നു. മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസർ ആയിരുന്നു മഞ്ജു. മനോജിന്റെ സ്കിറ്റിൽ അഭിനയിക്കേണ്ട ഒരു നടി എത്താതെ പോകുകയും ആ സമയത്ത് വളരെ അപ്രതീക്ഷിതമായാണ് മഞ്ജുവിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്‌തത്, അങ്ങനെ ആ സ്കിറ്റ് മഞ്ജു വളരെ ഗംഭീരമായി കൈകാര്യം ചെയ്യുകയും അത് അവരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവാകുകയും ആയിരുന്നു.
ശേഷം ഏഷ്യനെറ്റിലെ കോമഡി സ്റ്റാറിൽ മഞ്ജു മെയിൻ ആർട്ടിസ്റ്റായി മാറുകയും, ആ വേദിയിൽ നിന്നും സീരിയൽ, സിനിമ എന്നിങ്ങനെ ജീവിതം മാറി മറിയുകയായിരുന്നു, മഞ്ജുവിന് എല്ലാ പിന്തുണയും സപ്പോർട്ടും നൽകി ഭർത്താവ് വിജേഷും ഒപ്പമുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്, സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെയാണ് താരം മിനിസ്ക്രീൻ രംഗത്ത് സജീവമാകുന്നത്.
ശേഷം ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങിയ പരിപാടികളിൽ കൂടി കൂടുതൽ ജനശ്രദ്ധ നേടി എടുത്തു, അല്ലിയാമ്പൽ എന്ന ഹിറ്റ് സീരിയലിൽ വളരെ മികച്ച ഒരു വേഷം മഞ്ജു അചെയ്തിരുന്നു, വില്ലത്തി വേഷങ്ങളിലും മഞ്ജു തന്റെ കഴിവ് തെളിച്ചിരുന്നു, ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയൽ ആയ ‘കൈയെത്തും ദൂരത്ത്’ കുടുംബവിളക്ക് എന്നിവയിൽ മികച്ച വേഷം ചെയ്തുവരുന്നു, പുനലൂരാണ് മഞ്ജിവിന്റെ സ്ഥലം ഇപ്പോൾ എറണാകുളത്ത് തൈക്കുടം എന്ന സ്ഥലത്താണ് താമസം. കൂടാതെ ഇവർക്ക് ഇപ്പോൾ സ്വന്തമായി ഒരു നൃത്ത ട്രൂപ്പ് ഉണ്ട്, കൂടാതെ ഭർത്താവ് വിജേഷിന്റെ നേതൃത്വത്തിൽ പല പ്രമുഖ കലാകാരൻമാരെയും ഉൾപ്പെടുത്തികൊണ്ട് കൊച്ചിൻ വിസ്മയ എന്ന സ്വന്തം സമിതിയിൽ പ്രോഗ്രാമുകൾ ചെയ്തുവരികയാണ്.. ഇവർ ഇതിനോടകം നിരവധി വിദേശ പരിപാടികളും ചെയ്തിരുന്നു.
Leave a Reply