
ജീവിതത്തിൽ തീർത്തും ഒറ്റപ്പെടൽ തോന്നിയത് കൊണ്ടാണ് വീണ്ടുമൊരു വിവാഹത്തെ പറ്റി ചിന്തിച്ചത്’ !! രണ്ടാം വിവാഹത്തെ കുറിച്ച് നടി മങ്ക മഹേഷ് പറയുന്നു !
സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിന്ന താരമാണ് നടി മങ്ക മഹേഷ്. ഇപ്പോഴും അവർ ജനപ്രിയ സീരിയലുകളുടെ ഭാഗമാണ്. 1997 ൽ പുറത്തിറങ്ങിയ ‘മന്ത്ര മോതിരം’ എന്ന സിനിയിലാണ് മങ്ക ആദ്യം അഭിനയിച്ചത്, അതിനുശേഷം ഒന്ന് രണ്ടു ചിത്രങ്ങൾ ചെയ്തിരുന്നു എങ്കിലും പഞ്ചാബി ഹൗസിൽ ദിലീപിന്റെ ‘അമ്മ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, അതുകൂടാതെ ഒട്ടനവധി ചിത്രങ്ങളിൽ താരം അമ്മ വേഷങ്ങളും സഹ താരമായും അഭിനയിച്ചിരുന്നു. ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മങ്ക മഹേഷ്.
ഇപ്പോൾ ബിഗ് ബോസിൽ താരമായി ശ്രദ്ധ നേടുന്ന നടൻ ഷിജുവിനോപ്പം നീയും ഞാനും എന്ന ജനപ്രിയ പരമ്പരയിലും കുറച്ച് നാൾ നടി ഏറെ ശ്രദ്ധ നേടിയിരുന്നു. മങ്ക മഹേഷിന്റെ ജന്മസ്ഥലം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ്, തന്റെ അമ്മയുടെ നാടായ അവിടെത്തന്നെയാണ് താരം ജനിച്ചു വളർന്നത്, ആറ് മക്കളടങ്ങുന്ന കുടുംബത്തിലെ ഏറ്റവും ഇളയ ആളായിരുന്നു മങ്ക.. കെപിസി യിൽ എത്തിയ താരത്തിന്റെ സിനിമ അരങ്ങേറ്റം അവിടെ നിന്നുമാണ് തുടങ്ങിയത്, അവിടെ വെച്ചുതന്നെയാണ് തന്റെ ജീവിത പങ്കാളിയായ മഹേഷിനെ കാണുന്നതും പരിചയപ്പെടുന്നതും.
അങ്ങനെ ആ പരിചയം ഒരു പ്രണയമായി മാറി. ശേഷം അത് വിവാഹത്തിലേക്കും എത്തപ്പെട്ടു, വിവാഹ ശേഷം അവർ തന്റെ ഭർത്താവിന്റെ നാടായ തിരുവന്തപുരത്തേക്ക് എത്തുകയായിരുന്നു, അതികം വൈകാതെ അവർക്കൊരു മകൾ ജനിച്ചു, മകളുടെ വരവോടെ മങ്ക അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു, തന്റെ മകൾ വലുതായ ശേഷമാണ് അവർ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്.. എന്നാൽ അപ്രതീക്ഷിതമായി മങ്കയുടെ ഭർത്താവ് മഹേഷ് മരണപ്പെട്ടിരുന്നു.

ആ മരണത്തോടെ അവർ തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരിച്ചുവന്നു, പിന്നട് മകളുടെ വിവാഹം വളരെ ഗംഭീരമായി നടത്തുകയായിരുന്നു, വിവാഹ ശേഷം മകൾ കുടുംബ സമേതം വിദേശത്ത് താമസമായി, ആ സമയത്താണ് താൻ ശരിക്കും ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെടൽ അനുഭവിച്ചതെന്നും മങ്ക തുറന്ന് പറയുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹം എന്ന ആശയം മനസ്സിൽ ഉദിച്ചത്, അങ്ങനെ താൻ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കുകയായിരുന്നു.
ഇപ്പോൾ വളരെ സന്തുഷ്ടമായി ഒരു കൊച്ചു കുടുംബമായി ജീവിക്കുന്നു. അദ്ദേഹവുമൊത്ത് ആലപ്പുഴയിലാണ് താമസം, ഇപ്പോഴും ധാരാളം സിനിമകിൽ നിന്നും അവസരം ലഭിക്കുന്നുണ്ട് പക്ഷെ പഴയതുപോലെ ഓടിനടന്ന് സിനിമകൾ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് സീരിയലുകൾ ചെയ്യുന്നു എന്നും താരം പറയുന്നു, ‘എന്ന് സ്വന്തം ജാനകിക്കുട്ടി’’യിൽ താൻ ചെയ്ത വേഷമാണ് തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് താരം പറയുന്നു.
Leave a Reply