
എനിക്ക് ഒരിക്കലും അമ്മയെപ്പോലെ അഭിനയിക്കാൻ കഴിയില്ല, അമ്മയുമായി എന്നെ താരതമ്യം ചെയ്യരുത് ! നിങ്ങളുടെ സപ്പോർട്ടാണ് വേണ്ടത് ! മനോജ് കെ ജയന് കൈയ്യടി
മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ടു അഭിനേതാക്കളുടെ മകളാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. താര കുടുംബത്തിൽ നിന്നും കുഞ്ഞാറ്റ അഭിനയ രംഗത്തേക്ക് ചുവട് വെക്കുകയാണ്, കഴിഞ്ഞ ദിവസം മകളുടെ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ട് അച്ഛൻ മനോജ് നടത്തിയ വാർത്താ സമ്മേളനത്തിൽ വികാരഭരിതനായി അദ്ദേഹം തന്റെ മുൻ ഭാര്യയും മകളുടെ അമ്മയുമായ ഉർവശിയെ കുറിച്ച് പറഞ്ഞ വാക്കുകൾ നിറഞ്ഞ കൈയ്യടികളോടെയാണ് മലയാളികൾ സ്വീകരിച്ചത്.
ഇപ്പോഴിതാ അമ്മയുമായി തന്നെ താരതമ്യം ചെയ്യരുതെന്നാണ് കുഞ്ഞാറ്റ അപേക്ഷിക്കുന്നത്, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് ഉർവശി, എനിക്ക് ഒരിക്കലും അമ്മയെ പോലെ അഭിനയിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ അമ്മയുടെ കഴിവ് വെച്ച് എന്നെ അളക്കരുതെന്നാണ് കുഞ്ഞാറ്റ പറയുന്നത്. അമ്മ ഒരിക്കലും അഭിനയിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല, ജീവിച്ചു കാണിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നും, എനിക്ക് നിങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നും കുഞ്ഞാറ്റ പറയുന്നുണ്ട്.

അതേസമയം മനോജ് കെ ജയൻ പറഞ്ഞത് ഇങ്ങനെ, ഉർവശി യെ കുറിച്ച് പറയുമ്പോൾ ശബ്ദം ഇടറുന്നതും മനോജ് കെ ജയൻ വിതുമ്പുന്നതും വൈറൽ വീഡിയോയിൽ കാണാം. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ നടിയുടെ മകൾ അഭിനയത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ ആ ശബ്ബ്ദത്തിൽ അദ്ദേഹത്തിന് ഉർവശിയോടുള്ള മതിപ്പ് പ്രകടം ആണ്. ഉർവശി നോ പറഞ്ഞിരുന്നു എങ്കിൽ ഒരിക്കലും താൻ ഈ സിനിമ ചെയ്യാൻ നിര്ബന്ധിക്കില്ലയിരുന്നു. അവരുടെ അനുവാദം ചെന്നൈയിൽ പോയി കണ്ടിട്ടാണ് എങ്കിലും വാങ്ങണം അമ്മയാണ് അവരുടെ അനുവാദം ആണ് ആദ്യം വേണ്ടത് എന്ന് മകളോട് പറഞ്ഞെന്നും മനോജ് കെ ജയൻ മീഡിയയുടെ മുൻപിൽ അദ്ദേഹം പറയുന്നുണ്ട്.
അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. അവര്‍ ദക്ഷിണേന്ത്യയിലെ തന്നെ വലിയൊരു വേഴ്സറ്റൈല്‍ നടിയാണ്. അവള് ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങി, സിനിമയുടെ കഥ ആദ്യം കേട്ടതും ഉർവ്വശിയാണ്, അവരാണ് തീരുമാനിക്കേണ്ടത്. അവരാണ് മുതിര്‍ന്ന അഭിനേത്രി. അവര്‍ കേട്ടതിന് ശേഷം ഞാന്‍ പറഞ്ഞു. അവര്‍ കഥ കേട്ടു, വളരെ തൃപ്തിയായി. മകള്‍ക്കും കഥ ഇഷ്ടമായി. പിന്നീടാണ് ഞാന്‍ കഥ കേട്ടത്. എനിക്കും കഥ വളരെ ഇഷ്ടമായി എന്നാണ് മനോജ് കെ ജയന് പറയുന്നത്. അദ്ദേഹത്തിന്റെ ഈ നല്ല മനസിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply