
ഞാൻ ഇല്ലായിരുന്നെകിൽ മഞ്ജു വാര്യർ ഇന്ന് ഉണ്ടാകില്ലായിരുന്നു ! എന്റെ ആരോഗ്യത്തിന് പിടിച്ചിട്ടും നിൽക്കാതെ അവൾ ഓടുകയായിരുന്നു ! മനോജ് കെ ജയൻ പറയുന്നു !
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. നടിയുടെ ഓരോ ചിത്രങ്ങളും ഹൃദയത്തിലാണ് പ്രേക്ഷകർ സൂക്ഷിക്കുന്നത്. പക്ഷെ നടിയുടെ രണ്ടാം വരവിൽ പറയത്തക്ക വിജയ ചിത്രങ്ങൾ ഇല്ലങ്കിൽ പോലും മഞ്ജുവിനോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോൾ തമിഴിൽ തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ് മഞ്ജു, അജിത്തിനൊപ്പമുള്ള ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ മഞ്ജു.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് നടൻ മനോജ് കെ ജയൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സല്ലാപം സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ചാണ് മനോജ് പറഞ്ഞത്. ഷൂട്ടിങ്ങിനിന് ഇടയിൽ താരങ്ങൾക്ക് അപകടം പറ്റുന്ന വർത്തയൊക്കെ വരാറുണ്ട്. ഇത് സ്വയം അത് വിളിച്ച് വരുത്തുന്നത് ആദ്യമായാണ് കാണുന്നത് എന്നാണ് മനോജ് പറയുന്നത്. ദിലീപും മഞ്ജു വാര്യരും മനോജ് കെ ജയനും മത്സരിച്ച് അഭിനയിച്ച ചിത്രമായിരുന്നു സല്ലാപം. ചിത്രത്തിന്റെ ക്ലൈമാക്സില്‍ റെയില്‍ പാളത്തിലൂടെ മഞ്ജു വാര്യര്‍ ഓടുന്ന രംഗമുണ്ട്. മനോജ് കെ ജയന്റെ കഥാപാത്രമാണ് പിന്നാലെ ഓടി മഞ്ജുവിനെ രക്ഷിക്കുന്നത്. അന്ന് മഞ്ജു പിടിച്ചിട്ട് നിന്നില്ലെന്നും ട്രെയിനിന് മുന്നിലൂടെ ഓടിയെന്നും മനോജ് കെ ജയന് പറഞ്ഞു.

അന്ന് പക്ഷെ ഞാൻ കൈ വിട്ടിരുന്നെങ്കില്‍ ഇന്ന് മലയാളത്തിൽ അങ്ങനെ ഒരു നടി തന്നെ ഉണ്ടാവില്ലായിരുന്നു. ഞാൻ ആ പിടിവിട്ടിരുന്നെങ്കില്‍ മഞ്ജു തീവണ്ടിയുടെ അടിയില്‍ പോയേനെ. തന്റെ ആരോഗ്യത്തിന് പിടിച്ചിട്ടും നില്‍ക്കാതെ മഞ്ജു വലിയ ശ്കതമായി ഓടി. കഥാപാത്രം മഞ്ജുവില്‍ ബാധയായി കൂടിയാതാണെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നുണ്ടെന്നാണ് മനോജ് കെ ജയന് പറഞ്ഞത്. ആത്മഹത്യ സീനില്‍ അഭിനയിക്കുമ്പോള്‍ ശരിക്കും ആത്മഹത്യ ചെയ്താല്‍ ശരിയാകില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.
സീൻ യെടുക്കുന്നതിന് മുമ്പ് എല്ലാം കേട്ട് നിന്ന ആളാണ്ആ ഇതൊക്കെ കാണിച്ച്ക്ഷ കൂട്ടിയത്. സീന്‍ എവിടെയാണോ അവിടെ അത് നിര്‍ത്തണമെന്ന് ഞാൻ മഞ്ജുവിനോട് പറഞ്ഞു. താന്‍ പിടിച്ചതിന് ശേഷം അവിടെ മഞ്ജു നില്‍ക്കണം. എന്നാല്‍ ശരിക്കും പക്ഷേ മഞ്ജു അവിടെയൊന്നും നില്ക്കുന്നില്ല. തന്റെ കൈയ്യില്‍ നിന്നൊന്ന് പിടി വിട്ടാല്‍ തീവണ്ടിയുടെ അടിയില്‍ പോയിട്ടുണ്ടാകുമെന്ന കാര്യം നൂറ് ശതമാനവും ഉറപ്പായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഈ ട്രെയിനിന് ഒക്കെ ഒരു തരം കാന്ത ശക്തിയുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതിന്റെ തൊട്ടടുത്ത് നിന്നാല്‍ ഉള്ളിലേക്ക് വലിയ്ക്കും. അതിന്റെ ഹാന്‍ഡില്‍ നെറ്റിയില്‍ വന്ന് ഇടിച്ചാലും മതി, ആള് തീരും. സിനിമയില്‍ അടിക്കുന്ന സീന്‍ ഉണ്ടെങ്കിലും അത് അഭിനയിച്ചതാണ്. പക്ഷേ, അന്ന് ശരിക്കും അതുപോലെ ഒന്ന് കൊടുത്തിരുന്നെങ്കില്‍ എന്ന് കരുതിപ്പോയെന്നും മനോജ് കെ ജയന് പറഞ്ഞു. എങ്ങനെയെങ്കിലും ആ ഷോട്ട് ഒന്ന് കഴിഞ്ഞാല്‍ മതിയെന്നായിരുന്നു തനിയ്ക്ക് തോന്നിയതെന്ന് മനോജ് കെ ജയന് പറയുന്നുണ്ട്. ആകെ വിഷമിച്ച് അവശനായിപ്പോയി. എന്തായാലും ആ സീന്‍ വളരെ മനോഹരമായിരുന്നുവെന്നും എല്ലാവരും കയ്യടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply