
എനിക്ക് നടക്കാന്‍ കഴിയുമെന്ന് പോലും ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല ! ദൈവത്തിന് നന്ദി, നടി മാന്യയുടെ ഇപ്പോഴത്തെ അവസ്ഥ !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് മന്യ. ബാലതാരമായിട്ടാണ് മന്യ സിനിമയിൽ എത്തിയത് എങ്കിലും ശ്രദ്ധ നേടിയത് ജോക്കർ എന്ന സിനിമയിൽ കൂടിയാണ്. കമല എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു. അതുപോലെ ഒരുപാട് മന്യ മലയാളത്തിൽ ചെയ്തിരുന്നു. തന്റെ അച്ഛന്റെ മ,ര,ണ ശേഷം കുടുംബത്തെ പോറ്റാനും തുടര്‍ന്ന് പഠിക്കാന്‍ വേണ്ടിയും അഭിനയം ഒരു തൊഴിലായി കാണുകയായിരുന്നു. സീത രാമ രാജു എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി തുടങ്ങിയ മന്യ നാല്പത്തിയൊന്നോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് SAT എഴുതി ന്യൂയോര്‍ക്കിലെ കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാത്തമറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദം നേടി. സ്കോളര്‍ഷിപ്പോടെ പഠിച്ചു പാസായി.
ശേഷം വിവാഹം കഴിച്ച് അവിടെ തന്നെ സെറ്റിൽ ചെയ്യുകയായിരുന്നു. ഭർത്താവും മകളും അമ്മയുമായി ന്യൂയോര്ക്കിക്കിൽ സ്ഥിര താമസമാക്കിയ മന്യ അതോടെ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. അഭിനയം തുടരുന്നില്ല എങ്കിലും സമൂഹ മാധ്യമങ്ങളിലാണ് കൂടി ആരാധകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മന്യ. എന്നാൽ ഇപ്പോൾ നടി പങ്കുവെച്ചജ ഒരു കുറിപ്പാണ് എന്റെ ശ്രദ്ധ നേടുന്നത്. തന്റെ ഒരു നൃത്ത വീഡിയോക്ക് ഒപ്പമാണ് മന്യ കുറിച്ചത്.
നടിയുടെ ആ പോസ്റ്റിൽ ആദ്യം നമ്മളെ ആകർഷിക്കുന്നത് എനര്ജ്ജിയോടെയുള്ള ആ ഡാൻസ് ആണെങ്കിലും പിന്നീട് അതിന് നല്കിയ ക്യാപ്ഷന്‍ വായിക്കുമ്പോഴാണ് ശരിയ്ക്കും ആ ഡാന്‍സ് എത്രത്തോളം എനര്‍ജി ആവശ്യമായിരുന്നു എന്ന് പ്രേക്ഷകര്‍ക്ക് ബോധ്യമാവുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകള്‍ക്കും ഡിസ്കിന് തകരാറും സംഭവിച്ച ശേഷം ഇങ്ങനെ എഴുന്നേറ്റ് നില്ക്കാന് കഴിയുക എന്നത് തന്നെ ഭാഗ്യമാണ്. ‘ഞാന്‍ ഇത് ചെയ്തു, ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്ക് ഹെര്‍ണിയയ്ക്കും ശേഷമുള്ള ഡാന്‍സ്. വീണ്ടും എനിക്ക് നടക്കാന്‍ കഴിയുമെന്ന് പോലും ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. നൃത്തം ചെയ്യട്ടെ. ദൈവത്തിനും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി’ എന്നാണ് മന്യയുടെ പോസ്റ്റ്.

പക്ഷെ എന്തിനായിരുന്നു ഈ സർജറി എന്നത് വ്യക്തമല്ല. നട്ടെല്ലിലെ ഹെര്‍ഡിയേറ്റ് ഡിസ്കിന് ന്യൂക്ലിയസ് പള്‍പോസസ് ഇന്റര്‍വെര്‍ട്രെബല്‍ സ്പേസില്‍ നിന്ന് സ്ഥാനഭ്രംശം സംഭവിയ്ക്കുന്ന അവസ്ഥയാണ് ഡിസ്ക് ഹെര്‍ണിയ. നൃത്തം സന്തോഷം നല്കുന്നു, ശാസ്ത്രക്രിയയ്ക്ക് ശേഷം, സുഖം പ്രാപിയ്ക്കുന്നു, അഭിനേതാവിന്റെ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് ഹാഷ് ടാഗ് ആയി മന്യ നല്കിയിരിയ്ക്കുന്നത്. ഇതിനു മുമ്പും തന്റെ രോഗ വിവരം മന്യ തുറന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം നടിക്ക് അപ്രതീക്ഷിതമായി ഒരു പരിക്ക് പറ്റുകയും അതിൽ ഹെര്‍നിയേറ്റഡ് ഡിസ്ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല് അനക്കാന്‍ പറ്റാത്ത അവസ്ഥയിൽ ഒരു വലിയ സർജറി നടത്തിയിരുന്നു എന്നും, മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. എന്നും അതിൽ നിന്നും കരകയറിയതിനെ കുറിച്ചും ഒക്കെ മന്യ തുറന്ന് പറഞ്ഞിരുന്നു. സന്തോഷത്തെ ഇരിക്കാനും, ഏവരുടെയും പ്രാർഥനയും ഉണ്ടെന്നും ആരാധകർ മന്യയെ ആശ്വസിപ്പിക്കുണ്ട്.
Leave a Reply