ഈ കാണുന്ന ആളല്ല ശെരിക്കും പേളി മാണി ! അവർ എന്നെ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ച് അപമാനിച്ചു ! പ്രശ്നം തുറന്ന് പറഞ്ഞ് മെറീന !

അവതാരക, യൂട്യൂബർ, മോട്ടിവേഷൻ സ്പീക്കർ, അഭിനേത്രി എന്നീ മേഖലകളിലെല്ലാം ഏറെ ശ്രദ്ധ നേടിയ ആളാണ് പേർളി മാണി. കൈവെച്ച മേഖലകളെല്ലാം വിജയിച്ച പേളിക്ക് അധികം ഹേറ്റേഴ്‌സ് ഇല്ല എന്നത് തന്നെയാണ് അവരുടെ വിജയവും, എന്നാൽ ഇപ്പോൾ ആദ്യമായിട്ട് പേളിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി മെറീന മൈക്കിൾ. ഏറെ സിനിമകളിൽ കൂടി ഏവർക്കും പരിചിതയായ നടിയാണ് മെറീന. ഒരു ചാനല്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് അവതാരക പിന്മാറി എന്ന് അടുത്തിടെ മറീന പറഞ്ഞിരുന്നു. തന്നെ പോലെ രൂപസാദൃശ്യമുള്ള പ്രമുഖ അവതാരക എന്ന് മറീന പറഞ്ഞതോടെ ഇത് പേളിയാണെന്ന കാര്യം ചര്‍ച്ചയായി. ഈ വിഷയത്തില്‍ പ്രതികരിച്ച് പേളി രംഗത്തെത്തുകയും ചെയ്തിരുന്നു..

ഇതാണ് പ്രശ്നങ്ങളുടെ തുടക്കം , മെറീന ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ല എങ്കിലും നൽകിയ സൂചകളിൽ നിന്നും അത് പേളി ആണെന്ന് ഏവരും ഉറപ്പിച്ചിരുന്നു, ശേഷം ത വാർത്തയായതോടെ മറുപടി നൽകി പേളിയും എത്തി, സ്റ്റോറിയാക്കി പോസ്റ്റ് ചെയ്തു, താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു ഷോയില്‍ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകര്‍ക്കില്ല ഷോ പ്രൊഡ്യൂസര്‍ക്കാണെന്നുമാണ് പേളി പറഞ്ഞത്. ഷോയുടെ ഭാരവാഹികള്‍ തന്നേയും മെറീനയെയും ആശയകേകുഴപ്പത്തിലാക്കിയതാണ് എന്നായിരുന്നു പേളി പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ട വിശദീകരണം പേളി പിന്നീട് നീക്കുകയും ചെയ്തു.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മെറീന വീണ്ടും രംഗത്ത് വർന്നിരിക്കുകായാണ്,  പേളി തന്നെ വിളിച്ച് മോശമായി സംസാരിച്ചു എന്നാണ് മറീന പറയുന്നത്. ആരുടേയും പേര് പറയാനോ അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്ലോക്ക് ചെയ്യാനോ ഒന്നും ഉദ്ദേശിച്ചല്ല അന്നത്തെ സംഭവം ഞാന്‍ വെളിപ്പെടുത്തിയത്. പേര് പറയാതെ സംഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്.

സാനിഫ് എന്ന ആളുടെ നമ്പറിൽ നിന്നുമാണ് പേളി എന്നെ വിളിച്ചത്, എന്നോട് സംസാരിച്ചു. ഒരുപാട് കണ്‍വിന്‍സ് ചെയ്യിക്കാന്‍ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചത്. ഫ്‌ലവേഴ്‌സിലെ കട്ടുറുമ്പ് എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠന്‍ നായര്‍ സാറും പേളിയും തമ്മില്‍ ഇഷ്യൂസ് ഉണ്ടായിരുന്നു. അത് സംസാരിക്കുമ്പോഴാണ് ഞാനുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് പ്രോഗ്രാം പ്രൊഡ്യൂസര്‍ പറഞ്ഞത്.

അപ്പോൾ അവിടെ സ്വാസികയും ഉണ്ടായിരുന്നു, താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് പേളി അതിൽ നിന്നും പിന്മാറി എന്നാണ് അവർ പറഞ്ഞത്, പക്ഷെ പുറത്തൊക്കെ വെച്ച് കാണുമ്പോൾ അവര് വളരെ നല്ലത്പോലെയാണ് എന്നോട് പെരുമായിരുന്നത്. അതുകൂടാതെ മുംബൈ ടാക്‌സി സിനിമയില്‍ ഇവരെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതും പുള്ളിക്കാരിക്ക് പ്രശ്‌നമായിട്ടുണ്ട്. പുള്ളിക്കാരി മോശമായി എന്നോട് സംസാരിച്ചിട്ടാണ് കോള്‍ അവസാനിപ്പിച്ചത്. ഞാന്‍ ഇപ്പോഴും ഇന്റസ്ട്രിയില്‍ എക്‌സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് പുള്ളിക്കാരിക്ക് അറിയില്ലായിരുന്നു എന്നൊക്കെ സംസാരിച്ച് ഇന്‍സള്‍ട്ട് ചെയ്തിട്ടാണ് കോള്‍ കട്ട് ചെയ്തത് എന്നാണ് മറീന പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *