എനിക്ക് എന്തോ മാരകമായ അസുഖം പിടിപെട്ടു എന്നാണ് അന്നൊക്കെ വാർത്ത വന്നത് ! എന്റെ ആ തീരുമാനത്തിന് പിന്നിലെ കാരണം ഇതാണ് ! മായ മൗഷ്മി പറയുന്നു !

ഒരു സമയത്ത് സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങി നിന്ന ആളാണ് നടി മായ മൗഷ്മി. എന്നാൽ പിന്നീട് താരം അഭിനയ രംഗത്തുനിന്നും പൂർണമായും വിട്ടുനിൽക്കുക ആയിരുന്നു. ഇപ്പോഴിതാ താൻ അങ്ങനെ മാറി നിന്നതിന്റെ കാരണം തുറന്ന് പറയുകയാണ് മായ. നടിയുടെ വാക്കുകൾ ഇങ്ങനെ, ഇപ്പോൾ എന്റെ  കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് കൂടുതൽ  പ്രാധാന്യം. മകന്‍ ജനിച്ചപ്പോള്‍ സീരിയലുകള്‍ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചില്ല. അതേ മിസ്സിങ് മകള്‍ക്കും വരാന്‍ അനുവദിയ്ക്കില്ല.

എന്റെ  മകള്‍ ഇപ്പോള്‍ രണ്ടാം ക്ലാസിലേക്ക് കയറുകയാണ്. അഭിനയിക്കുന്നതിന് മക്കള്‍ക്ക് എതിര്‍പ്പ് ഒന്നും ഇല്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണം എന്നാണ് മകള്‍ പറഞ്ഞിരിയ്ക്കുന്നത്. സീരിയലില്‍ അത് നടക്കില്ല. രാവിലെ പോയാല്‍ രാത്രി എപ്പോഴാണ് ഷൂട്ടിങ് കഴിയുന്നത് എന്ന് പോലും അറിയില്ല. സിനിമ ആണെങ്കില്‍ എന്നാലും കുഴപ്പമില്ല. നല്ലൊരു വേഷം വന്നാല്‍ സിനിമ ചെയ്യും.  രണ്ടു വിവാഹങ്ങൾ തകർന്ന് പോയിരുന്നു. ഇപ്പോൾ ഞാൻ എന്റെ ജീവിതത്തിൽ ഹാപ്പിയാണ്.

ഭർത്താവ് വിപിൻ മാർക്കറ്റിങ് ഹെഡായി ജോലി നോക്കുന്നു. എന്റെ ആദ്യം വിവാഹത്തിന് ശേഷമാണ് സീരിയല്‍ രംഗത്തേക്ക്  വന്നത്. അതിൽ അന്ന്  ഭര്‍ത്താവിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരുടെ ബന്ധുക്കള്‍ എതിര്‍പ്പ് പറഞ്ഞു. അഭിനയിക്കാന്‍ എനിക്ക് ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോള്‍ അഭിനയിച്ചു തുടങ്ങി. പിന്നീട് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ഞാൻ ഈ അഭിനയ രംഗത്ത് നിന്നും മാറി നിന്നപ്പോൾ എന്നെ കുറിച്ച് എന്നൊക്കേ പല വാർത്തകളും വന്നിരുന്നു. എനിക്കെന്തോ മാരക രോഗം വന്നു എന്നൊക്കെയാണ് കേട്ടത്. ഞാന്‍ ഈ  സോഷ്യല്‍ മീഡിയയും ഫോണും ഒന്നും ഉപയോഗിക്കുന്ന ആളല്ല, അതുകൊണ്ട് തന്നെ ഇത്തരം തല വേദനകൾ ഒന്നും ഞാൻ അറിയാറില്ല. പിന്നെ ഇപ്പോൾ   പുറത്ത് പോകുമ്പോള്‍ മാത്രം ചേട്ടന്റെ പഴയൊരു ഫോണുണ്ട്, അതെടുക്കും. പിന്നെ സോഷ്യല്‍ മീഡിയയിലൂടെ തുടരുന്ന സൗഹൃദം വേണ്ട എന്ന് തോന്നി. ആ സമയം അടുത്തുള്ള സുഹൃത്തുക്കളോട് ഇടപഴകാമല്ലോ.

സത്യത്തിൽ ഈ ഫീൽഡിൽ നിന്ന് ഞാൻ മാറി നിന്നപ്പോഴാണ് യഥാർഥ സൗഹൃദങ്ങൾ തിരിച്ചറിയാൻ സാധിച്ചത്. നമ്മള്‍ ഇന്റസ്ട്രിയില്‍ ഉള്ള സമയത്ത് ഒരുപാട് പ്രശംസിച്ച് സംസാരിച്ചവര്‍ പലരും വിട്ട് നിന്നപ്പോള്‍ വിളിച്ച് പോലും നോക്കിയില്ല. എന്നാല്‍ ഇപ്പോഴും എന്റെ ആ പഴയ ലാന്റ് ഫോണ്‍ നമ്പറില്‍ വിളിയ്ക്കുന്ന സുഹൃത്തുക്കളുണ്ട്. മകൾ കുറച്ചും കൂടി വലുതായ ശേഷം അഭിനയ രംഗത്തേക്ക് സജീവമാകും, പിന്നെ ഏതെങ്കിലും നല്ല വേഷങ്ങൾ വരികയാണെങ്കിൽ സിനിമയിൽ ചെയ്യുമെന്നും മായ പറയുന്നു.

Leave a Reply

Your email address will not be published.