
രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരരുത് എന്നാണ്, രണ്ടു മക്കളെയും നല്ല അന്തസായി വളർത്തി ! നടി മീന ഗണേഷിന്റെ ഇപ്പോഴത്തെ ജീവിതം !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് മീന ഗണേഷ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന മീന കോമഡിയും സീരിയസ് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിരുന്നു, ഇതിനുമുമ്പും തന്റെ മോശം ജീവിതത്തെ കുറിച്ച് മീനാ ഗണേഷ് തുറന്ന് പറഞ്ഞിട്ടുള്ളതാണ്, ഒരുപാട് കഷ്ടതയാർന്ന ജീവിതം സാഹചര്യങ്ങൾ അഭിമുഖീകരിച്ച മീനയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
2017 ൽ തന്റെ മകൻ തനിക്ക് ഭക്ഷണവും മരുന്നും നൽകാതെ മാനസികമായി വേദനിപ്പിക്കുന്നു എന്നും പറഞ്ഞുകൊണ്ട് പരാതി കൊടുത്തപ്പോഴാണ് ഈ അമ്മയുടെ ദുരിത ജീവിതം പുറം ലോകം അറിയുന്നത്. അന്ന് മകനെതിരെ ഷൊര്‍ണൂര്‍ പോലീസിനെയാണ് മീന ഗണേഷ് സമീപിച്ചത്. സമയത്ത് ഭക്ഷണവും മരുന്നും നല്‍കിയിരുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണു പരാതി. മക്കളെ വിളിച്ചു വരുത്തി പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിച്ചതായി പൊലീസ് അറിയിച്ചു.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് മീനാ ഗണേഷ് പറയുന്നത് ഇങ്ങനെ, ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കായി. ഇപ്പോള്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്. മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞ് പോകുന്നു. മകൾ പാലക്കാടുണ്ട്. മകൻ സീരിയലിന്റെ ഡയറക്ടറാണ്. അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നു. ഈ വീട്ടിൽ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും. മകൾ എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷെ വീട് വിട്ട് പോകാൻ മനസിനൊരു ബുദ്ധിമുട്ട്. എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം പോയതോടെ എന്റെ ബലം പോയി.

ഇപ്പോൾ എനിക്ക് ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ല,
സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ സഹായമായിരുന്നത് കലാഭവൻ മണി ആയിരുന്നു, അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. ആ കാഴ്ച കാണാനുള്ള ശക്തി ഇല്ലായിരുന്നു, പിന്നെ എനിക്കും വയ്യാരുന്നു എന്നും മീന ഗണേഷ് പറയുന്നു.
Leave a Reply