അച്ഛന്റെയും അമ്മയുടെയും സൗഭാഗ്യം ! ചേച്ചിയുടെ പൊന്നോമന ! മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകളുമായി സുജ കാർത്തിക !

മലയാളികളുടെ ഇഷ്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ ദിലീപിന്റേത്. ഏറെ കോലാഹലങ്ങൾ ഉണ്ടായെങ്കിലും ഇന്ന് വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്, മൂത്ത മകൾ മീനാക്ഷിയാണ് ദിലീപിന്റെ സൗഭാഗ്യം അച്ഛന്റെ രണ്ടാം വിവാഹത്തിന് മുൻ കൈ എടുത്തതും വിവാഹം നടത്തിയതും മീനാക്ഷിയായിരുന്നു. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ഏവർക്കും വലിയ താല്പര്യമാണ്. ഇവരുടെ  ഫാൻസ്‌ ഗ്രൂപ്പുകളൂം പേജുകളും വളരെ ആക്ടിവാണ്.

ഇന്ന് ഇവരുടെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനമാണ്. താര പുത്രിക്ക് ഇന്ന് ആരാധകർ ഏറെയാണ്.ദിലീപിനും കാവ്യയ്ക്കും ഒപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. ഫാൻസ്‌ പേജുകളിൽ താരത്തിന്റെ ജന്മദിന ആഘോഷം നേരത്തെ തുടങ്ങിയിരുന്നു. ദിലീപും കാവ്യയും സമൂഹ  മാധ്യമങ്ങളിൽ അത്ര സജീവമല്ല.

പക്ഷെ മീനാക്ഷി അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ സതീവമായിരുന്നു. അമ്മയായ മഞ്ജുവിനെ ഒഴികെ ബാക്കിയെല്ലാ സന്തോഷങ്ങളും മീനാക്ഷി പങ്കുവെക്കാറുണ്ട്, അടുത്തിടെ രണ്ടാനമ്മ കാവ്യക്ക് ജന്മദിന ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു മീനാക്ഷിയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇപ്പോൾ മാമാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ ജന്മദിനത്തിൽ ഗംഭീര ആഘോഷമാണ് ദിലീപിന്റെ വീട്ടിൽ നടക്കാൻ പോകുന്നത് എന്നാണ് ഫാൻസ്‌ പേജുകൾ അവകാശപ്പെടുന്നത്.

ഇപ്പോഴിതാ മഹാലക്ഷ്മിക്ക് ആശംസകളുമായി കാവ്യയുടെ അടുത്ത സുഹൃത്തും നടിയുമായ സുജ കാർത്തിക മഹാലക്ഷ്മിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കിട്ടായിരുന്നു സുജ കാര്‍ത്തിക ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ മാമാട്ടി, എല്ലാ സൗഭാഗ്യങ്ങളും തന്ന് ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു സുജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കാവ്യ മാധവന്റേയും ദിലീപിന്റേയും അടുത്ത സുഹൃത്ത് കൂടിയാണ് സുജ കാര്‍ത്തിക. സിനിമയില്‍ സജീവമല്ലെങ്കിലും ആ സൗഹൃദം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് സുജ. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും കാവ്യക്കൊപ്പം നിൽക്കും എന്ന സുജയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദിലീപ് നായകനായ റൺവേയിൽ ഇവർ മൂന്നുപേരും ഒരുമിച്ച് അഭിനച്ചിരുന്നു.

ഇപ്പോഴും കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സുജ കാർത്തിക. കൂടാതെ കഴിഞ്ഞ ദിവസം തന്റെ മകളുടെ ഒരു പുതിയ തുടകത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ദിലീപ് എത്തിയിരുന്നു. ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്‌, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം, എന്നാണ് ദിലീപ് കുറിച്ചത്.കൂടാതെ  കാവ്യയ്ക്കും ദിലീപിനും ചേച്ചി മീനാക്ഷിയ്ക്കും ഒപ്പമുള്ള മഹാലക്ഷ്മിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *