അമ്മയെ സഹായിച്ച് മകൾ മീനാക്ഷി ! കാവ്യയ്ക്ക് വേണ്ടി മോഡലായി മനോഹര ചിത്രങ്ങളുമായി മീനാക്ഷി !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മീനാക്ഷി, തന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ വിപണനവുമായി തിരക്കിലാണ് കാവ്യ. ഇപ്പോഴിതാ, കാവ്യയുടെ ലക്ഷ്യയുടെ മോഡലായി എത്തിയ ആളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ ഡോ. മീനാക്ഷി ദിലീപാണ് ലക്ഷ്യയുടെ മോഡലായി എത്തിയിരിക്കുന്നത്. മെറൂൺ കുർത്തിയിൽ അതിസുന്ദരിയായ മീനാക്ഷിയെ ചിത്രങ്ങളിൽ കാണാം. ബീഡ്സും ഗോൾഡൻ സരിയും ഉപയോഗിച്ച് ഹാൻഡ് എംബ്രോയിഡറി ചെയ്ത കുർത്തയാണിത്.

ഡാ,ൻസിൽ മഞ്ജു,വിനെ പോലെ തന്നെ താൽപ്പര്യമുള്ള മീനാക്ഷി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ തന്റെ ഡാൻസ് വീ,ഡിയോകൾ പങ്കുവയ്ക്കാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്‌ക്കൊപ്പം നൃത്തം ചെ,യ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ച വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്.

അടു,ത്തിടെ സമൂ,ഹമാധ്യമങ്ങളിൽ മീനാക്ഷിയുടെ ബിരുദദാന ചടങ്ങിനിടയിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. കാലങ്ങളായി കണ്ട സ്വപ്നം യാഥാർത്ഥ്യമായതിൽ ദൈവത്തിന് നന്ദിയെന്ന അടിക്കുറിപ്പോടെയാണ് ദിലീപ് മീനാക്ഷിയുടെ ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ടത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *