
വ്യക്തി ജീവിതത്തിൽ നേരിട്ട എല്ലാ പ്രതിസന്ധികളെയും ഇവിടെ ഉപേക്ഷിക്കുന്നു ! ഇനി ആ പഴയ മീരാ ജാസ്മിനായി വെള്ളിത്തിരയിൽ പകർന്നാട്ടം ! വരവേറ്റ് ആരധകർ !
ഒരു സമയത്ത് മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി ആയിരുന്നു മീര ജാസ്മിൻ. എത്രയോ മികച്ച സിനിമകളുടെ ഭാഗമായിരുന്ന മീര ശ്കതമായ നിരവധി സ്ത്രീ കഥാപാത്രങ്ങളായി വെള്ളിത്തിരയിൽ വിസ്മയം തീർത്ത അഭിനേത്രിയായിരുന്നു. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് സൗത്തിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ.
എന്നാൽ കരിയറിലെ വ്യക്തി ജീവിതത്തിലും അവർ നിരവധി പ്രതിസന്ധികളെ തരണം ചെയ്തിരുന്നു. പൃഥ്വിരാജിനൊപ്പമുള്ള പ്രണയ കഥയിൽ ഇടംപിടിച്ചതും, അതുപോലെ അഹിന്ദുക്കൾക്കു പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ പ്രവേശിച്ചതും മീരയെ വിവാദങ്ങളിൽ എത്തിച്ചിരുന്നു. മലയാള സിനിമയിലെ താരങ്ങൾ അണിനിരന്ന ട്വൻ്റി ട്വൻ്റി സിനിനമയുമായി ബന്ധപ്പെട്ട് മലയാളത്തിൽ താരത്തെ ബാൻ ചെയ്തെന്നും വാർത്ത എത്തിയിരുന്നു. ‘അന്ന് ട്വൻ്റി ട്വൻ്റി സിനിമയിൽ അഭിനയിക്കാൻ കഴിയാത്തതിൻ്റെ കാരണമായി പല തരത്തിൽ ഗോസിപ്പുകൾ പരന്നിരുന്നു. അതൊക്കെ കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. എന്നെ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കി, സിനിമയിൽ നിന്ന് ബാൻ ചെയ്തു എന്നൊക്കെയുള്ള നിരവധി വാർത്തകൾ ആണ് പ്രചരിച്ചത്.

പക്ഷെ അതൊന്നും സത്യമായിരുന്നില്ല എന്നും മീര പറയുന്നു. അതുപോലെ മീര ജാസ്മിനെതിരെ ഒരു സമയത്ത് പല പ്രമുഖ സംവിധയകരും രംഗത്ത് വന്നിരുന്നു. സെറ്റിൽ പലരോടും മീര മോശമായി പെരുമാറുന്നു, അഹങ്കാരം തലക്ക് പിടിച്ച നടിയാണ്, അനാവശ്യമായി പല നിബന്ധനകളും വയ്ക്കുന്നു എന്നുതുടങ്ങി പല ആരോപണങ്ങളും നടിക്കെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ താൻ ആരെയും ഇതുവരെ ഒരു വാക്കുകൊണ്ടുപോലും നോവിച്ചിട്ടില്ല തനിക്കതിനു കഴിയില്ല അവരൊക്കെ എന്തിനാണ് തന്നെപ്പറ്റി അങ്ങനെയൊക്കെ പറഞ്ഞത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്നും മീര പറയുന്നു…
ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും കാരിയറിലെയും എല്ലാ പ്രതിസന്ധികളെയും അവസാനിപ്പിച്ച് സിനിമ മേഖലയിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര. ഇപ്പോൾ മലയാളത്തിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബെത്ത് എന്ന ചിത്രത്തിലൂടെ ശക്തമായ കഥാപത്രത്തെ അവതരിപ്പിച്ചാണ് വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് താരം എത്തുന്നത്. നരേനാണ് ചിത്രത്തിൽ നായകുന്നത്. ഇതിനൊപ്പം തമിഴിൽ സമുദ്രക്കനിക്കൊപ്പമുള്ള ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. പത്ത് വർഷത്തിന് ശേഷമാണ് ഇതര ഭാഷകളിലേക്ക് മീര എത്തുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലൊരുക്കുന്ന വിമാനം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ഭാഗമാകുന്ന വിവരം താരത്തിൻ്റെ 41 -ാം പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്. 2014 ൽ ദുബായിലുള്ള എഞ്ചിനീയർ അനിൽ ജോൺ ടൈറ്റസിനെയാണ് മീര വിവാഹം ചെയ്തത്.
Leave a Reply