
ആ രംഗം എടുക്കുന്നതിന് മുമ്പേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചിരുന്നു ! ഇത്രയും വലിയൊരു ത്യാഗം വേണമോ എന്ന് ഞാൻ പോലും ചിന്തിച്ചിരുന്നു ! മീര വാസുദേവ്
മലയാള സിനിമകളിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് തന്മാത്ര. മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തന്മാത്ര. മീര വാസുദേവൻ ചിത്രത്തിൽ നായികയായി എത്തിയത്. ഇപ്പോഴിതാ ഇതിന് മുമ്പ് ആ സിനിമയിൽ അഭിനയിച്ചതിൽ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞിരുന്നു. മീരയുടെ ആ വാക്കുകൾ ഇങ്ങനെ, അഭിനയം എന്നത് നമ്മുടെ ജോലിയാണ് അവിടെ അങ്ങനെ നാണക്കേട് അഭിമാനപ്രശ്നം ഇതൊന്നും നോക്കേണ്ട കാര്യമില്ല. ജോലി എന്റെ ദൈവമാണ്. അതുകൊണ്ട് അതിലെനിക്ക് നൂറ് ശതമാനം കൊടുക്കണം.
സിനിമകളിൽ കഥാപാത്രങ്ങൾ ആവശ്യപ്പെടുന്ന അത്തരം രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് വിരോധമില്ല. തന്മാത്ര എന്ന ചിത്രത്തെ കുറിച്ച് ബ്ലെസ്സി സാർ എന്നോട് ആദ്യ മീറ്റിങ്ങിൽ തന്നെ വളരെ വ്യക്തമായി കഥ പറഞ്ഞ് മനസിലാക്കി തന്നിരുന്നു. ശേഷം അദ്ദേഹം എന്നോട് പറഞ്ഞത് ഇതിന് മുന്‍പ് പല പ്രമുഖ നടിമാരെയും നോക്കിയിരുന്നു, പക്ഷെ മോഹന്‍ലാലിന്റെ ആ രംഗം ഉള്ളത് കൊണ്ട് മാത്രം ആരും തയ്യാറാവുന്നില്ല എന്ന്. നിങ്ങള്‍ക്ക് കംഫര്‍ട്ട് ആണോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചോദിച്ചത്, ആ രംഗം സിനിമയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് എന്നാണ്. അതിനുത്തരം കിട്ടിയപ്പോള്‍ എനിക്ക് വേറെ ചിന്തിക്കേണ്ടിയിരുന്നില്ല.

ആ രംഗം ചിത്രീകരിക്കുമ്പോൾ ഞാന്‍ ഫുള്‍ മറഞ്ഞു നില്‍ക്കുകയാണ്. ലാല്‍ സാറിനെയാണ് ആ രംഗത്ത് ഫോക്കസ് ചെയ്യുന്നത്. ലാല്‍സാര്‍ പൂര്‍ണ നഗ്നനായിട്ടാണ് നില്‍ക്കുന്നത്. അത് അദ്ദേഹത്തിന് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മോഹൻലാൽ എന്ന നടനോട് എനിക്കുള്ള മതുപ്പും ബഹുമാനവും വളരെ വലുതാണ്. ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയും വലിയൊരു ത്യാഗം വേണമോ എന്ന് ഞാൻ പോലും ചിന്തിച്ചിരുന്നു. ആ രംഗം എടുക്കുന്നതിന് മുൻപേ തന്നെ ലാല്‍ സാര്‍ എന്നോട് ക്ഷമ ചോദിച്ചിരുന്നു, പക്ഷെ അവിടെ നാണിക്കേണ്ട കാര്യമില്ല, ഇത് ജോലിയാണ് എന്നാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.
ആ സീൻ എടുക്കുന്നതിന്, മുമ്പ് അദ്ദേഹം ഒരു പെ,റ്റിക്കോട്ട് ആണ് ധരിച്ചിരുന്നത്. ഷോട്ട് റെഡിയായപ്പോള്‍ അത് ഊരി മാറ്റി. ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ അത്യാവശ്യമുള്ള ക്രൂ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അതാണ് കംഫര്‍ട്ട് എന്ന് നേരത്തെ ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. വേറെ ക്യാമറകളോ ഫോട്ടോ എടുക്കാനോ ഉള്ള സൗകര്യമില്ല, ഈ റൂം തീര്‍ത്തും മൂടി കെട്ടിയിരുന്നു. ആവശ്യത്തിനുള്ള ലൈറ്റ് സെറ്റ് ചെയ്ത ശേഷം ലൈറ്റ്സ് ബോയിസ് എല്ലാം പുറത്ത് പോയി. അതുകൊണ്ട് തന്നെ ആ രംഗം ചെയ്യുമ്പോള്‍ ഞങ്ങളും ഫ്രീ ആയിരുന്നു. അന്ന് ആ രംഗം ചെയ്യുമ്പോഴും, ഇപ്പോള്‍ പറയുമ്പോഴും ആ രംഗത്തിന് ഒരു വലിയ മഹത്വമുണ്ട് എന്നും മീര പറയുന്നു.
Leave a Reply