
‘എന്റെ വിജയങ്ങൾക്ക് കാരണം ആദ്യ ഭാര്യ മീര വാസുദേവാണ്’ ! പക്ഷെ ഞങ്ങൾ വേർപിരിയാൻ കാരണം ഇതായിരുന്നു ! ജോൺ കൊക്കൻ പറയുന്നു !
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മീര വാസുദേവ്. മലയാളത്തിൽ ഒരുപാട് ചിത്രങ്ങളൊന്നും നടി ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ബ്ലെസിയുടെ എക്കാലത്തെയും വിജയ ചിത്രം തന്മാത്ര മലയാളികൾ ഒരിക്കലും മറക്കില്ല ആ വിജയ ചിത്രത്തിൽ മോഹൻലാലിൻറെ നയികയായി മലയാള സിനിയിൻ എത്തിയ അഭിനേത്രിയാണ് മീര വാസുദേവ്, നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്ത തന്മാത്ര മീരയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുകയായിരുന്നു. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയാണ് മീര. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും മീര വളരെ സജീവമായിരുന്നു.
മോഡലിംഗ് രംഗത്തുകൂടിയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പക്ഷെ വ്യക്തി ജീവിതത്തിൽ ആ വിജയം ആവർത്തിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. രണ്ട് വിവാഹം കഴിച്ച മീരക്ക് ആ രണ്ടു ബന്ധങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. ആദ്യ വിവാഹം ഉപേക്ഷിച്ച മീര രണ്ടാമത് 2012 ൽ ജോൺ കൊക്കെൻ എന്ന നടനെ വിവാഹം കഴിച്ചിരുന്നു, ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്. പക്ഷെ 2016 ൽ ആ ബന്ധവും ആവസാനിപ്പിച്ചു. ജോൺ ഇന്ന് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്തനായ നടനായി മാറിയിരിക്കുകയാണ്. അടുത്തിടെ തമിഴ് നടൻ ആര്യയെ നായകനാക്കി റിലീസ് ചെയ്ത് ചിത്രമാണ് ‘സാർപട്ടാ പരമ്പരൈ’ ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രമാണ് നടൻ ജോൺ കൊക്കൻ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഇടിയപ്പ പരമ്പരയിലെ പ്രധാന ബോക്സറായ വെമ്പുലി എന്ന കഥാപാത്രമായിട്ടാണ് നടൻ സിനിയിൽ എത്തിയിരിക്കുന്നത്.

ആ കഥാപാത്രം മികച്ച വിജയം നേടിയതുകൊണ്ട് ഇപ്പോൾ ജോണിനെ തേടി ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ മലയാള സിനിമയിൽ പലരും തന്നെ തഴഞ്ഞിട്ടുണ്ട് എന്ന് ജോൺ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കാരണം തന്റെ ആദ്യ ഭാര്യ ആണെന്നാണ് ജോൺ പറയുന്നത്. തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. സിനിമ ജീവിതത്തിൽ എനിക്കുണ്ടായ വളർച്ചക്ക് മീരക്കും പങ്കുണ്ട്. എന്റെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നായാൾ മീരയാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട് ഇതൊക്കെ എന്റെ സിനിമ ജീവിതത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
മീര ഇപ്പോൾ അഭിനിയ്ക്കുന്ന കുടുംബ വിളക്ക് എന്ന സീരിയൽ വളരെ നല്ല പരമ്പരയാണ്. അത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.അവരുടെ കരിയർ ഇനിയും ഉയരണം എന്നാണ് ഞാൻ കരുതുന്നത്. എന്റെ വിജയത്തിൽ മീരയും സന്തോഷിക്കുന്നുണ്ടായിരിക്കണം എന്നും ജോൺ പറയുന്നു. ഞങ്ങൾക്ക് അരിഹ ജോൺ എന്നൊരു മകനുണ്ട്, മകൻ മീരയുടെ ഒപ്പമാണ് വളരുന്നത്, എത്ര തിരക്കുണ്ടെങ്കിലും ആഴചയിൽ ഒരിക്കൽ താൻ അവനെ വിളിക്കാറുണ്ട് എന്നും ജോൺ പറയുന്നു. മീരയുമായി വേർപിരിഞ്ഞ ശേഷം ജോൺ നടി പൂജ രാമചന്ദ്രനെ വിവാഹം കഴിച്ചിരുന്നു.
Leave a Reply