
മുരളിക്കോ, സുരേഷ് ഗോപിക്കോ അത് സാധിക്കില്ല ! ഇവിടെയാണ് നമ്മൾ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ റേഞ്ച് മനസിലാക്കേണ്ടത്, കുറിപ്പ് ശ്രദ്ധ നേടുന്നു !!
മെഗാസ്റ്റാർ മമ്മൂക്ക മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇന്നും തന്റെ ഈ പ്രായത്തിലും ഇന്നും ഏതൊരു യുവ നടന്റെയും ചുറുചുറുക്കോടെ അദ്ദേഹം സിനിമയെ സമീപിക്കുന്നത് അഭിനയം എന്നത് അത്രയും ആഴത്തിൽ അദ്ദേഹത്തെ സ്പര്ശിച്ചത് കൊണ്ടാണ്, ഇന്നും തന്റെ താര സിംഹാസനത്തിൻ ഒരു കോട്ടവും സംഭവിക്കാതെ അദ്ദേഹം കാത്ത് സൂക്ഷിക്കുന്നു.എന്നാൽ ഒരിക്കൽ മമ്മൂട്ടിയോട് മലയാള സിനിമയുടെ താരസിഹാസനത്തില്‍ നിന്നും അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കാറായില്ലേ എന്ന് ഒരാള്‍ ചോദിച്ചു എന്നും അദ്ദേഹം ആ ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെ ആയിരുന്നു.
ഞാൻ എന്തിന്, അങ്ങനെ മാറിക്കൊടുക്കണം. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങള്‍ക്ക് കസേര വേണമെങ്കില്‍ വേറെ ഒരെണ്ണം പണിഞ്ഞിട്ട് ഇരിക്കണം. എന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ ആ കസേരയില്‍ ഞാനിരിക്കട്ടെ ചാവുന്നത് വരെ ഞാൻ അവിടെ തന്നെ ഇരിക്കും. ഈ കസേര പണിഞ്ഞതിന് 22 വര്‍ഷത്തെ ചോരയും നീരുമുണ്ട് എന്നായിരുന്നു, അതുപോലെ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
പല പ്രശ്നങ്ങൾ കാരണം മമ്മൂക്കക്ക് ഒഴിവാക്കേണ്ടി വന്ന ധാരാളം ചിത്രങ്ങൾ അഭിനയിച്ചു മറ്റു നടന്മാർ പലരും സൂപ്പർ സ്റ്റാറുകൾ ആയിട്ടുണ്ട്. മമ്മൂട്ടി വേണ്ട എന്ന് വെച്ച ചിത്രങ്ങൾ ചെയ്തവരിൽ മോഹൻലാൽ മുതൽ അക്കാലത്തെ പല സൂപ്പർ താരങ്ങളും ഉണ്ട്, സുരേഷ് ഗോപി, മുരളി അങ്ങനെ പലരും. ചമ്പക്കുളം തച്ചൻ ഏകലവ്യൻ എന്നീ രണ്ടു ഹിറ്റ് ചിത്രങ്ങളുടെ പിന്നാമ്പുറ കഥയാണ് പറയുന്നത്. ചമ്പക്കുളം തച്ചൻ എന്ന ചിത്രം കമൽ സംവിധാനം ചെയ്ത ചിത്രമാണ്, ഏറെ ഇമോഷണസ് നിറഞ്ഞ ഒരു അച്ഛൻ കഥാപാത്രമാണ് മുരളി അഭിനയച്ചത്.

അതുപോലെതന്നെ, ഷാജി കൈലാസ് സംവിധാനം ചെയ്ത രഞ്ജി പണിക്കർ തിരക്കഥയെഴുതിയ ചിത്രം ‘ഏകലവ്യൻ’ എന്ന ചിത്രത്തിൽ മാസ്സ് ഡയലോഗുകളുമായി കത്തി കയറുന്ന ഒരു ക്രൈം ത്രില്ലർ, ചിത്രത്തിൽ തീപ്പൊരി ഡയലോഗുകളുമായി രോഷാകുലനായ ഒരു ഐ പി എസ് കാരനെയാണ് സുരേഷ് ഗോപി അഭിനയിച്ചത്. ഇതിൽ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തികച്ചും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഈ രണ്ടു കഥാപാത്രങ്ങളെയും ഒരാൾ അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കണെമെങ്കിൽ അയാൾ ഒരു അസാധ്യ നടനാകണമല്ലോ അങ്ങനെ ഒരാൾ ഇല്ലാത്തതു കൊണ്ടാണോ ഈ രണ്ടു സംവിധായകരും ഈ രണ്ടു കഥാപാത്രങ്ങളും ചെയ്യാൻ രണ്ടുനടന്മാരെ സമീപിച്ചത്. അല്ല ഈ രണ്ടു വേഷങ്ങളും ചെയ്യാൻ ഇരു സംവിധായകരും ആദ്യം സമീപിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയെ ആണ് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്.
‘ചമ്പക്കുളം തച്ചനിലെ’ തച്ചനാകാൻ സുരേഷ് ഗോപിക്കോ, ഏകലവ്യൻലെ മാധവൻ ഐ പി എസ് ആകാൻ മുരളിക്കോ സാധിക്കില്ല എന്ന് ആ കുറിപ്പിൽ അടിവരയിട്ടു പറയുന്നു.ചിന്തിച്ചാൽ അത് തീർച്ചയായും സത്യമെന്നു നമുക്ക് മനസിലാകുമെന്നും. ഇവിടെയാണ് നമ്മൾ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ റേഞ്ച് മനസിലാക്കേണ്ടത് എന്നും കുറിപ്പിൽ പറയുന്നു.
Leave a Reply