
പ്രിയന്റെ ആ തിരക്കഥ വായിച്ചതിന് ശേഷം സോമേട്ടൻ അത് വലിച്ചുകീറി വേസ്റ്റ് ബാസ്ക്കറ്റില് ഇട്ടു ! പ്രതീക്ഷിച്ചതാണ് സംഭവിച്ചത് ! നടന്ന സംഭവം പറഞ്ഞ് എംജി ശ്രീകുമാർ !
മലയാളികളുടെ അഭിമാനമായ ആളാണ് ഗായകൻ എംജി ശ്രീകുമാർ. അദ്ദേഹം തന്റെ സൃഹുത്ത് കൂടിയായ പ്രിയദർശൻ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധബ് നേടുന്നത്. എന്റെ വീട് ,മുഴുവൻ സംഗീതം ആയതുകൊണ്ട് എന്റെ വീട്ടുകാർക്ക് ഞാൻ മറ്റെന്തെങ്കിലും ഒരു മേഖലയിൽ ജോലി ചെയ്യാൻ ആയിരുന്നു താല്പര്യം. എന്നെയൊരു ക്ലാര്‍ക്ക് ആക്കണമെന്നായിരുന്നു അവരാഗ്രഹിച്ചത്. അന്നത്തെക്കാലത്ത് വിവാഹ ആലോചനയില്‍ പോലും വിലയില്ലായിരുന്നു സംഗീതത്തിന്. ബികോം പഠിച്ച് ടെസ്റ്റെഴുതി മുണ്ടക്കയത്ത് ജോലി കിട്ടി. എസ്ബിടി സ്റ്റാഫാണ് ഞാന്‍ എന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു.
വളരെ അടുത്ത സുഹൃത്തുക്കളാണ് ഞാനും പ്രിയനും മോഹൻലാലും, ആ സമയത്തൊന്നും പക്ഷെ ലാലിന് അഭിനയിക്കണം എന്ന ആഗ്രഹമൊന്നും ഇല്ലായിരുന്നു. ആ സമയത്ത് ഞങ്ങളെപ്പോഴും കോഫി ഹൗസിലിരുന്ന് സിനിമ ചർച്ചകൾ നടത്തിയിരുന്നത്. അങ്ങനെ ഒരു ദിവസം നമുക്കൊരു സിനിമയിലെടുത്താലെന്തായെന്ന് ഞാന്‍ പ്രിയനോട് ചോദിച്ചു. സിനിമയ്ക്ക് വരുന്ന ചെലവിനെക്കുറിച്ചൊക്കെ കണക്ക് കൂട്ടിയിരുന്നു. എന്റെയൊരു സുഹൃത്തിന്റെ അമ്മാവന് സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ നിര്‍മ്മാതാവാക്കാമെന്നുമായിരുന്നു കരുതിയത്.

അങ്ങനെ പ്രിയനോട് ഞങ്ങൾ പറഞ്ഞു നീ ഒരു തിരക്കഥ എഴുതാൻ. അങ്ങനെ കൃത്യം നാല് ദിവസം കഴിഞ്ഞ് പ്രിയൻ തിരക്കഥയുമായി എത്തി. ആ കഥയുടെ പേര് ‘അഗ്നിനിലാവ്’ എന്നായിരുന്നു. ഇതാരെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുമെന്ന് ചിന്തിച്ചപ്പോള്‍ ഞങ്ങൾക്ക് പെട്ടെന്ന് സോമേട്ടന്റെ മുഖമായിരുന്നു മനസിലേക്ക് വന്നത്. ഒരു മാറ്റമിരിക്കട്ടെ എന്ന് കരുതിയാണ് പ്രിയന് സോമേട്ടനെക്കൊണ്ട് സംവിധാനം ചെയ്യിപ്പിക്കാമെന്ന് പറഞ്ഞത്. അന്ന് പ്രിയനൊന്നുമായിട്ടില്ല. സ്വന്തമായി സംവിധാനം ചെയ്യണമെന്നൊന്നുമില്ല. സോമേട്ടൻ അവനോട് ചോദിച്ചു എത്ര ദിവസമെടുത്തു നീ ഇത് എഴുതാൻ എന്ന്, അപ്പോൾ അവൻ പറഞ്ഞു 4 ദിവസം എന്ന്.
ഇതുകേട്ട സോമേട്ടൻ പറഞ്ഞു, ‘ആഹാ നീ മിടുക്കൻ ആണല്ലോ’ എന്ന്.. ശേഷം ആ.. നമുക്ക് നോക്കാം എന്ന് പറഞ്ഞുകൊണ്ട് സോമേട്ടൻ പോയി. ശേഷം ഞാൻ പ്രിയനോട് ചോദിച്ചു ‘ഡാ ഇത്ര എളുപ്പമാണോ കഥ എഴുതാൻ എന്ന്’ അപ്പോൾ അവൻ പറഞ്ഞു നിനക്കെന്താ ഞാൻ എടാ, എളുപ്പമല്ലേ, എന്റെ അച്ഛന് ലൈബ്രേറിയനാണ്, ഇഷ്ടം പോലെ പുസ്തകങ്ങളുണ്ട്, ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു പുസ്തകം കണ്ടു, അതിനെ എടുത്തൊന്ന് മാറ്റിയങ്ങ് എഴുതി. പക്ഷേ, അത് നന്നായിരുന്നു മോഷ്ടിച്ചതാണെന്ന് അറിയില്ല. നല്ലൊരു മോഷണമാണ് നടത്തിയത് എന്ന്. അങ്ങനെ ഞങ്ങൾ ദിവസങ്ങൾ കഴിഞ്ഞ് സിനിമ എന്തായി എന്നറിയാൻ സോമേട്ടനെ തിരക്കി ഹോട്ടലില്‍ ചെന്നപ്പോള്‍ സോമേട്ടന് ചെക്കൗട്ട് ചെയ്ത് പോയിരുന്നു.
പക്ഷെ ഞങ്ങൾ ഊഹിച്ചത് പോലെ തന്നെ ‘റിസപ്ക്ഷന്റെ മൂലയിലുള്ള വേസ്റ്റ് ബാസ്ക്കറ്റില് പ്രിയന്റെ തിരക്കഥയും കിടക്കുന്നുണ്ടായിരുന്നു’. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയന് ചെയ്ത എല്ലാ പടത്തിലും സോമേട്ടന് വേഷം നല്‍കിയായിരുന്നു പ്രിയൻ സോമേട്ടനോട് പ്രതികാരം ചെയ്തത്. ആ സമയത്ത് അവരെന്തെങ്കിലും സംസാരിച്ചിരുന്നോയെന്ന് അറിയില്ലെന്നുമായിരുന്നു എംജി ശ്രീകുമാര്‍ പറയുന്നു.
Leave a Reply