
എന്റെ പാട്ട് ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതിയില്ല ! ഇത് ചെയ്തവരെ സമ്മതിക്കണം ! എംജി ശ്രീകുമാർ പങ്കുവെച്ച വീഡിയോ വൈറൽ !
മലയാളികൾക്ക് അഭിമാനമായ ഗായകനാണ് എംജി ശ്രീകുമാർ. വര്‍ഷങ്ങളായി സിനിമയുടെ പിന്നണി ഗാന രംഗത്ത് നിറഞ്ഞു നിൽക്കുന്ന അദ്ദേഹം നമുക്ക് സമ്മാനിച്ച ഗാനങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അദ്ദേഹം ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുന്നത്. ഓസ്കര്, ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം സ്വന്തമാക്കിയ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം രാജ്യത്തിന് അഭിമാനായി മാറിയിരുന്നു. ആഗോള തലത്തില്‍ ഹിറ്റായി മാറിയ ഗാനമാണ് നാട്ടു നാട്ടു. ചിത്രത്തിലെ ഡാന്‍സ് സ്റ്റെപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ഈ ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യന്‍ ഫോക്ക് സ്റ്റൈലില്‍ കൊറിയോഗ്രാഫ് ചെയ്ത ഗാനത്തിന്റെ ഒരുപാട് രസകരമായ എഡിറ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒരു മലയാള ഗാനത്തിന് നാട്ടു നാട്ടു സ്റ്റെപ്പ് ഇട്ട് നോക്കിയാലോ എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചോദിക്കുന്നത്. അത്തരത്തിൽ വളരെ രസകരമായ ഒരു വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
മോഹൻലാൽ നായകനായി എത്തിയ നരസിംഹം എന്ന ചിത്രത്തിലെ എംജി ശ്രീകുമാർ ആലപിച്ച സൂപ്പർ ഹിറ്റ് ഗാനം ‘ധാംകിണക്ക ധില്ലം ധില്ലം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്ന നാട്ടു നാട്ടുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ എഡിറ്റ് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ധാംകിണക്ക ധില്ലം ഗാനം ആലപിച്ച ഗായകന് എം.ജി ശ്രീകുമാര്‍ തന്നെ. ഈ വിഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, ‘ഓസ്കറിന്റെ നിറവില്‍ ധാംകിണക്ക ധില്ലം പാട്ടും. എഡിറ്റ് ചെയ്തവരെ സമ്മതിച്ചു’ എന്നായിരുന്നു. ഈ ഗാനത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ഓസ്കര് ലഭിക്കുമായിരുന്നു, അടിപൊളി എഡിറ്റ് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Leave a Reply