കുഞ്ഞതിഥിയെ വരവേറ്റു എംജി ശ്രീകുമാറും ഭാര്യ ലേഖയും ! ഒരുപാട് നാളായിട്ടുള്ള കാത്തിരിപ്പ് !ആശംസകൾ അറിയിച്ച് ആരാധകർ !

മലയാളികളുടെ സ്വകാര്യ അഹങ്കാരമായിട്ടുള്ള ഗായകനാണ് എംജി ശ്രീകുമാർ, മലയാളികൾ ഇന്നും ഹൃദയത്തിലേറ്റി നടക്കുന്ന ഒരുപാട് ഹൃദ്യമായ ഗാനങ്ങളുടെ ശബ്ദമായ എം ജി ശ്രീകുമാർ എന്നും മലയാളികളുടെ പ്രിയങ്കരനാണ്. അദ്ദേഹത്തെ പോലെ തന്നെ ഏവർക്കും വളരെ പരിചിതയായ ആളാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖാ ശ്രീകുമാറും. പക്ഷെ ഇവർക്ക് ഒരു കുഞ്ഞില്ല എന്ന വിഷമം പലപ്പോഴും ആരാധകരെയും നിരാശപെടുത്തിയിട്ടുണ്ട്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു ശ്രീകുമാറുമായി നടന്നത്.

ലേഖയുടെ ആദ്യ വിവാഹത്തിൽ അവർക്ക് ഒരു മകൾ ഉണ്ട്. തന്റെ മകൾ വിവാഹിതയായി ഇപ്പോൾ  വിദേശത്താണ് താമസമെന്നും അവളെ ശ്രീകുമാറും സ്വന്തം മകളെ പോലെയാണ് നോക്കുന്നതെന്നും പലപ്പോഴും ലേഖ തുറന്ന് പറഞ്ഞിട്ടുണ്ട്,  ഇപ്പോഴിതാ ശ്രീകുറുമാറും ലേഖയും അപ്പൂപ്പനും അമ്മൂമ്മയുമായ സന്തോഷമാണ് ഏറെ ശ്രദ്ധ നേടുന്നത്. ലേഖയുടെ മകൾ ശിൽപയ്ക്ക് ഒരു ആൺകുട്ടി പിറന്നു. മകൾ അമേരിക്കയിലാണ്. എല്ലാ വർഷവും അവധിക്ക് ശ്രീകുമാറും ലേഖയും മക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ പോകാറുണ്ട്. എന്നാൽ ഇത്തവണ ആ സന്തോഷത്തിന് ഇരട്ടി മധുരമാണ്. മുത്തച്ഛനും മുത്തശ്ശിയുമായ താര ദമ്പതികൾക്ക് ആശംസകളുമയി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിയിട്ടുമുണ്ട്. ലേഖ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

പ്രണയ വിവാഹമായിരുന്നു എംജിയുടെതും ലേഖയുടേതും. ഇവരുടെ പ്രണയവും ഒളിച്ചോട്ടവും ശേഷമുള്ള വിവാഹ ജീവിതവും അങ്ങനെ എല്ലാം ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. ലേഖ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു, ആ ബന്ധത്തിൽ അവർക്ക് ഒരു മകളുമുണ്ട് എന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് എംജി യുമായി പ്രണയത്തിലാകുന്നതും വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുകയുമായിരുന്നു. പക്ഷെ വളരെ അപ്രതീക്ഷിതമായി ഒരു വാരികക്ക് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ തനറെയും ലേഖയുടെയും ചിത്രം അടിച്ചു വരികയും ശേഷം നാട്ടുകാരും വീട്ടുകാരും സംഭവം അറിഞ്ഞതോടെ അവിടെ നിന്നും നാടുവിടുകയും ആ ഓട്ടം ഒടുവിൽ മൂകാംബിക ക്ഷേത്രത്തിൽ ചെന്ന് നിൽക്കുകയും അവിടെ വെച്ച് വിവാഹിതരാകുകയുമായിരുന്നു.

അതുപോലെ മകളെ കുറിച്ച് ലേഖ ഇതിനുമുമ്പ് പറഞ്ഞിരുന്നത് ഇങ്ങനെ, എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. വളരെ സന്തോഷവതിയായി ജീവിക്കുന്നു, അവരും അവിടെ ഹാപ്പിയാണ്, ഞങ്ങളും ഹാപ്പിയായി ഇരിക്കുന്നു എന്നാണ് ലേഖ പറഞ്ഞത്. കൂടാതെ ശ്രീകുട്ടനെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്, പാട്ട് കേട്ട് എടുത്തതൊന്നും   ആയിരുന്നില്ല. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *