ഒരിക്കൽ മോഹൻലാൽ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ച്, എന്റെ മടിയില്‍ തല വച്ചു കിടന്നുറങ്ങിയിട്ടുണ്ട് ! മോഹനന്‍ നായര്‍ പറയുന്നു !

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. വർഷങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ടഹ്റാ പദവി ഓരോ പടി മുകളിലോട്ട് കയറുകയാണ്. ഒരു സമയത്ത് മോഹൻലാലിൻറെ യാത്രകളിൽ കൂട്ടായി മോഹന്‍ലാല്‍ നടത്തിയ സിനിമ യാത്രകളുടെ എല്ലാം ഭാഗമായിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവർ മോഹനന്‍ നായരുടെ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 30 വര്‍ഷത്തോളം മോഹന്‍ലാലിന്‍റെ കുടുംബവും ആയി ഇദ്ദേഹത്തിന്‍റെ ബന്ധമുണ്ട്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാലിന്‍റെ മുടഗന്‍മുകളിലെ വീട്ടില്‍ ഇദ്ദേഹം എത്തുന്നത്. ആദ്യം വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു എങ്കിലും പിന്നീട് മോഹന്‍ലാലിന്‍റെ സിനിമ യാത്രകളുടെ ഭാഗമായി മാറി. ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നത് എല്ലാം മോഹനന്‍ നായര്‍ തന്നെയായിരുന്നു.

മോഹൻലാലിൻറെ  തുടക്കത്തിൽ മോഹനൻ ഒരു ഭാഗം തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ കരിയറിന്റെ ഉയർച്ചയും താഴ്ചയും ഒരുപോലെ അടുത്തുനിന്ന് കണ്ടറിഞ്ഞ ആളുകൂടിയാണ് മോഹനൻ. ഒരിക്കല്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിച്ചു വീട്ടില്‍ തിരിച്ചെത്തി അറിയാതെ തന്‍റെ മടിയില്‍ തല വച്ചു കിടന്നുറങ്ങിയ കഥയൊക്കെ മോഹനൻ ഇപ്പോഴും  ഓർത്ത് പറയുന്നു. മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ആയിട്ടുള്ള പ്രിയദര്‍ശന്‍, എം.ജി ശ്രീകുമാര്‍, സുരേഷ് കുമാര്‍, ജഗദീഷ് ഇവരെല്ലാവരും തന്നെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ ടൈഫോര്‍ഡും പക്ഷാഘാതവും വന്നു. അങ്ങനെയാണ് ഇദ്ദേഹം ഡ്രൈവര്‍ സ്ഥാനത്തു നിന്നും മാറിയത്.

ഒരിക്കൽ മോഹൻലാലിന് കളരി പഠിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോൾ അത് ആത് ആദ്യം പറഞ്ഞതും ഇദ്ദേഹത്തോട് ആയിരുന്നു. അങ്ങനെ മോഹനൻ ആണ് പള്ളിച്ചലില്‍ ഉള്ള പാരമ്പര്യ  കളരി കേന്ദ്രത്തില്‍ മോഹന്‍ലാലിനെ എത്തിക്കുന്നത്. അതുപോലെ മോഹനന്റെ  മാതാപിതാക്കള്‍ മരിച്ച സമയത്ത് മോഹന്‍ലാല്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു എന്നും ഇദ്ദേഹം പറയുന്നു. ആരോഗ്യസ്ഥിതി മോശമായ സമയത്ത് ഇദ്ദേഹം തന്നെയാണ് ചുമതലകള്‍ എല്ലാം ആന്‍റണി പെരുമ്പാവൂരിലെ ഏല്‍പ്പിക്കുന്നത്. കാറിന്‍റെ താക്കോല്‍ കൈമാറികൊണ്ട്  മോഹന്‍ലാലിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കണം എന്നായിരുന്നു ആന്‍റണിയോട് താൻ പറഞ്ഞിരുന്നത് എന്നും മോഹനൻ ഓർക്കുന്നു.

വിജയകുമാരി ആണ് മോഹനന്റെ ഭാര്യ, മൂന്ന് പെണ്‍മക്കളും ഒരു മകനും ആണ് ഇദ്ദേഹത്തിന് ഉള്ളത്. അവരെല്ലാം ഇപ്പോള്‍ വിവാഹം കഴിഞ്ഞ് അവരുടെ ജീവിതത്തിന്റെ തിരക്കുകളിലാണ്. എപ്പോൾ എന്ത് ആവിശ്യം ഉണ്ടായാലും ധൈര്യമായി തനിക്ക് മോഹൻലാലിനെ  വിളിക്കാനുള്ള അവകാശം അദ്ദേഹം തനിക്ക് തന്നിട്ടുണ്ട്, അത് ഈ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു എന്നും മോഹനൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *