
64 മത് ജന്മദിനനിറവിൽ മലയാള സിനിമയുടെ താരരാജാവ് ! 17 മത് വയസ്സിൽ അഭിനയ രംഗത്ത് വന്നയാളാണ് ! മോഹൻലാലിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു ! ആശംസകളുമായി ആരാധകർ !
മലയാള സിനിമയുടെ താര രാജാവ് ശ്രീ മോഹൻലാലിന് ഇന്ന് 64 മത് ജന്മദിനമാണ്, ലോകമെമ്പാടുടുള്ള ആരാധകരും താരങ്ങളും അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്ന തിരക്കിലാണ്, നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
മുമ്പൊരിക്കൽ മോഹൻലാലിന്റെ തന്നെ ഓർമ്മകുറിപ്പുകളുടെ പുസ്തകമായ ‘ഋതുമർമ്മരങ്ങൾ’ മാതൃഭൂമി ബുക്സിൽ പ്രസിദ്ധീകരിച്ചിരുന്നു, അതിൽ അദ്ദേഹത്തിന്റെ ചില വാക്കുകൾ ഇങ്ങനെ, പതിനേഴാം വയസ്സില്‍ അഭിനയരംഗത്തു വന്നയാളാണ് ഞാന്‍. ഒരുപാടു വേഷങ്ങള്‍ കെട്ടിയാടി. സ്വപ്നത്തില്‍പ്പോലും കാണാത്ത ഭാവങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറി. പുരസ്‌കാരങ്ങള്‍ പലതും വന്നു. ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി. പരസഹസ്രം അനുഭവങ്ങളിലൂടെ കടന്നുപോയി. ഇപ്പോഴും വേഷങ്ങളില്‍നിന്ന് വേഷങ്ങളിലേക്ക് യാത്ര തുടരുന്നു. അപ്പോഴും എനിക്ക് പൂര്‍ണ്ണമായി തീര്‍പ്പില്ലാത്ത ഒരു കാര്യമുണ്ട്. അഭിനയം തന്നെയാണോ എന്റെ മേഖല? എനിക്കത് ശരിയായി ചെയ്യാന്‍ സാധിക്കുന്നുണ്ടോ? ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.
അഭിനയത്തെപ്പറ്റി നാളിതുവരെയായി നിരവധി ചോദ്യങ്ങള്‍ പലരും എന്നോടു ചോദിച്ചിട്ടുണ്ട്. ഇരുവര്‍ എന്ന സിനിമയില്‍ എം.ജി.ആര്‍. ആയി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അഭിനയശരീരത്തിലേക്ക് ലാല്‍ ഒരു പകര്‍ന്നാട്ടം നടത്തുകയായിരുന്നോ എന്ന് എപ്പോഴും നിരീക്ഷകര്‍ ചോദിക്കാറുണ്ട്. കഥാപാത്രങ്ങളുടെ തന്മയീഭാവത്തെപ്പറ്റി ചോദിക്കാറുണ്ട്.

ഈ ചോദ്യങ്ങള്‍ക്കൊന്നും എനിക്ക് കൃത്യമായി ഉത്തരം പറയാന്‍ സാധിക്കാറില്ല. വേര്‍തിരിച്ചു വിശദീകരിക്കാനും അറിയില്ല. എം.ജി.ആറിനെ ഒരു തവണ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളൂ. അയിത്തം എന്ന സിനിമയുടെ പൂജാസമയത്ത് അദ്ദേഹം വന്നിട്ടുണ്ടായിരുന്നു. തിളങ്ങുന്ന ഒരു മനുഷ്യന്‍. വലിയ മാനങ്ങളുള്ള ഒരു റോള്‍ ആണ് ഞാന്‍ ചെയ്യുന്നത് എന്ന ബോദ്ധ്യം ഇരുവറില്‍ അഭിനയിക്കുമ്പോള്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അത് അകത്തുകിടന്ന് എന്തൊക്കെയോ രാസപ്രവര്‍ത്തനങ്ങളില്‍ എന്തൊക്കെയോ രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവണം..
പല നടന്മാരും വ്യക്തികളെ നിരീക്ഷിച്ച് അഭിനയിക്കുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, തന്മാത്ര കണ്ടിട്ട് പലരും ചോദിച്ചു. അല്‍ഷിമേഴ്സ് രോഗിയെ നിരീക്ഷിച്ചിരുന്നോ എന്ന്. അങ്ങനെ സാങ്കേതികമായി പഠിച്ചുറപ്പിച്ച് അഭിനയിക്കാന്‍ കഴിവുള്ള ഒരാളല്ല ഞാൻ, സംവിധായകരും കഥാകൃത്തുക്കളും പറഞ്ഞുതരുന്നത് എന്റെ ശൈലിയിൽ ചെയ്യുന്നു എന്ന് മാത്രം എന്നും അദ്ദേഹം പറയുന്നു.
Leave a Reply