മലയാളത്തിന്റെ നടനവിസ്മയം, ലാലിസത്തിന്റെ 42 വർഷങ്ങൾ ! ആശംസകൾ അറിയിച്ച് താരലോകം ! ഇനി കുറച്ച് എനിക്കുവേണ്ടി കൂടി ജീവിക്കട്ടെ ! മോഹൻലാൽ പറയുന്നു !

മലയാള സിനിമ ലോകത്ത്  മോഹൻലാൽ നടനവിസ്മയം തീർക്കാൻ തുടങ്ങിയിട്ട് 42 വർഷങ്ങൾ പിന്നിട്ടു. പറഞ്ഞ് ഫലിപ്പിക്കാൻ വാക്കുകൾ പോരാത്ത വിധത്തിൽ ആടി തീർത്ത കഥാപാത്രങ്ങൾ പകരം വെക്കാനില്ലാത്ത വിസ്മയ പ്രതിഭ.  ദ കംപ്ലീറ്റ് ആക്ടര്‍, ആരാധകരുടെ ഏട്ടന്‍ അങ്ങനെ വിശേഷണങ്ങളേറെയുണ്ട് മോഹന്‍ലാലിന്. സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്ന വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകന്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമാണ്. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല.

അദ്ദേഹം വില്ലനായി അഭിനയ ജീവിതം തുടങ്ങിയിട്ട് 42 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. തിരനോട്ടത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ബറോസില്‍ എത്തി നില്‍ക്കുകയാണ്. അഭിനയവും ആലാപനവും മാത്രമല്ല സംവിധാനത്തിലും അദ്ദേഹം പരീക്ഷണം നടത്താൻ തയ്യാറാക്കുകയാണ് അദ്ദേഹം. നമ്മൾ മലയാളികൾ ഞെഞ്ചിലേറ്റിയ ലാലേട്ടൻ. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകണം എന്ന് ആരാധകർ ആഗ്രഹിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ മറ്റൊന്നാണ്. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ..

ഈ  കഴിഞ്ഞ നാൽപ്പത്തി രണ്ടു  വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു. ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്. എന്നാൽ ഈ ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ സ്വപ്നം അത് ബറോസ് ആണ് എന്നും അദ്ദേഹം പറയുന്നു.

വില്ലനായി സിനിമയിൽ എത്തിയ മോഹൻലാൽ ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായാണ് മോഹന്‍ലാല്‍ ആദ്യമായി സ്‌ക്രീനില്‍ മുഖം കാണിച്ചത്. ഗുഡ് ഈവനിംഗ് മിസിസ് പ്രഭാ നരേന്ദ്രന്‍ എന്ന ഡയലോഗുമായി വെള്ളിത്തിരയില്‍ കണ്ട ആ മുഖം പിന്നീട് മലയാളികളുടെ സ്വന്തമായി മാറുകയായിരുന്നു. പിന്നീടങ്ങോട്ട് കുറേ വില്ലന്‍വേഷങ്ങള്‍, ആ സമയത്തെ എന്റെ കോലം വില്ലനെപ്പോലെയായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വില്ലത്തരം മാത്രമല്ല കോമഡിയും സ്വഭാവിക വേഷങ്ങളും എല്ലാം ലാലുവില്‍ ഭദ്രമാണെന്ന് സംവിധായകരും മനസിലാക്കുകയായിരുന്നു. മുന്‍നിര സംവിധായകരെല്ലാം മികച്ച കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാലിന് സമ്മാനിച്ചത്. ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകണം എന്നാണ് ആരാധകർ [പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *