
ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ല, ”നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവന്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു..! മോഹൻലാൽ
രാജ്യത്തെ നടുക്കിക്കൊണ്ട് വീണ്ടും രാജ്യത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ നമുക്ക് നഷ്ടമായത് 28 ഓളം പേരുടെ ജീവനാണ്. ഇപ്പോഴിതാ ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ അപലപിച്ച് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, “പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരയായവരെയോര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു. അത്തരം ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാന്‍ കഴിയില്ല. ഇരയാക്കപ്പെട്ടവരുടെ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്”.

വാക്കുകൾ കൊണ്ട് ആശ്വാസപെടാനുള്ള മനസികാവസ്ഥയിലല്ല നിങ്ങളെന്ന് ഞങ്ങൾക്ക് അറിയാം, എന്നിരുന്നാലും ഈ അവസ്ഥയിൽ നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി അറിയുക. രാഷ്ട്രം മുഴുവന്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇരുട്ടിലും സമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിടരുത്. പരസ്പരം കൈവിടാതെ നമുക്ക് ഒരുമിച്ച് നില്‍ക്കാം” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.
മമ്മൂക്കയും കുറിപ്പ് പങ്കുവെച്ചിരുന്നു, പഹല്‍ഗാം ഭീകരാക്രമണം തീര്‍ത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങള്‍ക്ക് മുന്നില്‍ വാക്കുകള്‍ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാണ്. രാജ്യം മുഴുവന്‍ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാര്‍ഢ്യത്തിലും ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞങ്ങളുടെ സായുധ സേനയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല” എന്നാണ് മമ്മൂട്ടി കുറിച്ചത്. അതേസമയം ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് രാജ്യം.
Leave a Reply