
അവന്റെ ആ ഒരു ആഗ്രഹം എന്നോട് തുറന്ന് പറഞ്ഞപ്പോൾ, എനിക്ക് വല്ലാത്ത ഒരു ബഹുമാനം തോന്നി, അതുപോലെ കൂടുതൽ ഇഷ്ടവും ! അപ്പുവിനെ കുറിച്ച് മോഹൻലാൽ !!
ഇന്ന് താര പുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമായി പ്രണവ് മോഹൻലാൽ എന്ന അപ്പു മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ ആ ഇഷ്ട കൂടുതലിന് കാരണം ഹൃദയം എന്ന ചിത്രം തന്നെയാണ്. അതികം പ്രശ്തിയും താര പരിവേഷവും ഒന്നും ഇഷ്ടമല്ലാത്ത ഒരു സാധാരണ മനുഷ്യനായി ജീവിക്കാനാണ് പ്രണവിന് ഇഷ്ടം. ഇപ്പോഴിതാ മോഹൻലാലും സുചിത്രയും അവരുടെ ഏക മകൻ അപ്പുവിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ…
സിനിമയുടെ പുറകെയുള്ള ഓട്ടം കാരണം എനിക് എന്റെ മക്കളുടെ ഒപ്പമുള്ള ഒരുപാട് നല്ല നിമിഷങ്ങൾ നഷ്ടമായിട്ടുണ്ട്. അവരോടൊപ്പമുള്ള ജീവിതം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. മകൾ വിസ്മയക്കും മകൻ പ്രണവിനും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട്. അത് അനുസരിച്ചാണ് അവർ മുന്നോട്ട് പോകേണ്ടത്. മകൻ പ്രണവിന് ടീച്ചർ ആകാനാണ് ആഗ്രഹമെന്ന് അയാൾ ഒരിക്കൽ തന്നോട് തുറന്ന് പറഞ്ഞിരുന്നു.
അവന് അത് ഒരുപാട് ഇഷ്ടപെടുന്ന ഒരു പ്രൊഫെഷനാണ് മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ വളരെ ഇഷ്ടമാണ്, ഇംഗ്ലീഷ് അറിയാത്ത ആളുകള്‍ക്ക്, പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് താല്പര്യമെന്നാണ് അവൻ ഒരിക്കൽ തന്നോട് പറഞ്ഞിരുന്നത്. അതൊരു നല്ലൊരു കാര്യമല്ലേ, കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഒപ്പം ബഹുമാനവും ഇഷ്ടവും.

അപ്പുവിന് അതാണ് സന്തോഷമെങ്കിൽ അയാൾ അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ അല്ലാതെ ഞാന്‍ വിചാരിച്ചാല്‍ അയാള്‍ക്ക് ആക്ടറാവാനൊന്നും പറ്റില്ല,’ എന്നാൽ പ്രണവ് പിന്നീട് സിനിമയിലേക്ക് വന്നതും അവന്റെ താല്പര്യം കൊണ്ട് തന്നെയാണെന്നും മോഹന്‍ലാല്‍ പറയുന്നു. മക്കളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെട്ടിട്ട് കാര്യമൊന്നുമില്ലെന്നും അവർ രണ്ടുപേരും സിനിമയിലേക്ക് വരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. നമ്മുടെ ജീവിതത്തില്‍ തീരുമാനമെടുക്കുന്നത് നമ്മളാണ്.
മക്കളോട് എനിക്ക് അടുപ്പമുണ്ടെങ്കിലും അതൊരു അകല്‍ച്ചയോട് കൂടിയ അടുപ്പമാണെന്നും അദ്ദേഹം പറയുന്നു. അതുമാത്രമല്ല ഞാൻ സിനിമയിലേക് വന്നപ്പോൾ തന്റെ അച്ഛൻ തന്നോട് പറഞ്ഞ ഒരേ ഒരു കാര്യം ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്നായിരുന്നു എന്നും മോഹൻലാൽ പറയുന്നു. അതുപോലെ അമ്മ സുചിത്ര അപ്പുവിനെ കുറിച്ച് പറയുന്നത്. യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും ‘അമ്മ സുചിത്ര പറയുന്നു. കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും പ്രണവ് യാത്രക്കായി തിരഞ്ഞെടുത്തത് ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു.
അവന് ഇഷ്ടമുള്ള തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ താമസവും. അവൻ എന്തിനാണ് ഇങ്ങനെയൊരു ത്യാഗം ചെയ്യുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരു അമ്മ എന്ന നിയലയിൽ അതെന്നെ ചെറുതായി വേദനിച്ചിട്ടുണ്ട്. പക്ഷെ അതാണ് അവന്റെ രീതി, അവൻ അതാണ് ഇഷ്ട പെടുന്നത് എന്ന് പതിയെ ഞാൻ മനസിലാക്കുകയായിരുന്നു എന്നും സുചിത്ര പറയുന്നു.
Leave a Reply