
വരുമെന്ന് അറിയിച്ചപ്പോൾ മാറ്റി നിർത്തണമായിരുന്നു ! അമ്മ മീറ്റിങ്ങിൽ വിജയ് ബാബുവിനെ പങ്കെടുപ്പിച്ചത് ഒട്ടും ശെരിയായില്ല ! മോഹൻലാൽ !
കഴിഞ്ഞ കുറച്ച് നാളുകളായി എ എം എം എ എന്ന താരാസഘടന ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ നടന്ന അമ്മ ജനറൽ ബോഡി യോഗത്തിൽ ഏറെ സംഭവ വികാസങ്ങൾ അരങ്ങേറിയിരുന്നു. അതിൽ ഒന്ന് ബ,ലാ,ത്സം,ഗ കേസ് നിലനിൽക്കെ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ വിജയ് ബാബു എത്തിയതും. അതേ യോഗത്തിൽ ഷമ്മി തിലകനെ പുറത്താക്കി എന്ന വർത്തയുമായിരുന്നു.
കേസ് നിലനിൽക്കവേ തന്നെ വിജയ് ബാബുവിനെ മീറ്റിങ്ങിൽ പങ്കെടുപ്പിച്ചത് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു, നിരവധി പേരാണ് ഈ നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇതിനോടുള്ള മോഹൻലാലിൻറെ പ്രതികരണം രംഗത്ത് വന്നിരിക്കുകയാണ്. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ, ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്ത സംഭവത്തില്‍ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

അതുപോലെ നടൻ ഷമ്മി തിലകനെതിരെ ഉള്ള നടപടി സ്വീകരിക്കൽ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് മാറ്റുവാനും തീരുമാനമായി. ഷമ്മി തിലകന്‍ ഒരു അവസരം കൂടി ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. അതുമാത്രമല്ല നടൻ ഗണേഷ് കുമാർ അമ്മയുടെ ഈ നിലപാടിനെ കടുത്ത രീതിയിൽ വിമർശിച്ച് മോഹൻലാലിനോട് ഒൻപത് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിന് രേഖാമൂലം മറുപടി നല്‍കുമെന്നും എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഗണേഷ് കുമാറിനുള്ള മറുപടി മോഹന്‍ലാല്‍ നല്‍കും. അതിന് ശേഷമായിരിക്കും വാര്‍ത്താക്കുറിപ്പ് പുറത്തുവിടുക.
അമ്മ ക്ലബ്ബ് ആണെന്ന് പറയുമ്പോൾ അങ്ങ് മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ.., അമ്മ ക്ലബ്ബ് ആണ് എന്ന് ആവർത്തിച്ചു പറയുന്ന ഇടവേള ബാബു സംഘടനയുടെ ജനറൽസെക്രട്ടറിയായി തുടരാൻ ഇനിയും യോഗ്യനാണോ.. അമ്മയുടെ യൂട്യൂബ് ചാനലിൽ വിജയ് ബാബുവിന്‍റെ മാസ്സ് എൻട്രി എന്ന പേരിൽ വീഡിയോ പ്രചരിപ്പിക്കാൻ ഉണ്ടായ കാരണമെന്ത്, സംഘടന ദിലീപിന്റെ വിഷയത്തിൽ എടുത്ത സമീപനം വിജയ് ബാബുവിന്റെ വിഷയത്തിൽ സ്വീകരിക്കുമോ, ഈ വിവാദത്തിലേക്ക് ജഗതി ശ്രീകുമാറിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയുണ്ടായ ഇടവേള ബാബുവിന്‍റെ പ്രവർത്തിയെ ‘അമ്മ’ അപലപിക്കുമോ, ബിനീഷ് കോടിയേരിയുടെ വിഷയം ചർച്ചചെയ്ത ദിവസം ഞാൻ ‘അമ്മ’ യോഗത്തിൽ സന്നിഹിതനായിരുന്നോ.. പരസ്പരം ചെളിവാരി എറിയുന്ന തന്ത്രം അമ്മയുടെ നയമാണോ.. കോടതി കുറ്റ വിമുക്തയാക്കിയ പ്രിയങ്ക എന്ന നടിയെ കുറിച്ച് ദുസൂചനയോടെ ഇടവേള ബാബുവിന്‍റെ പരാമർശത്തിന് അമ്മയുടെ പിന്തുണയുണ്ടോ…. എന്ന് തുടുങ്ങുന്ന ചോദ്യങ്ങളാല്ന ഗണേഷ് കുമാർ ചോദിച്ചിരിക്കുന്നത്.
Leave a Reply