
ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്, എന്റെ മകളുടെ കാര്യത്തിലും അങ്ങനെതന്നെയാകും ! അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം ! മോഹൻലാൽ പറയുമ്പോൾ !
മലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ, അദ്ദേഹം ഇന്നും തന്റെ താര സിംഹാസനത്തിൻ ഒരു കോട്ടവും സംഭവിക്കാതെ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നു, ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ നേര് എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മോഹൻലാൽ.
അദ്ദേഹത്തിന്റെ ആ മറുപടി ഇങ്ങനെ, ‘ഞാൻ വിവാഹം കഴിച്ചത് സ്ത്രീധനം വാങ്ങിയല്ല, അതുകൊണ്ട് തന്നെ എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് സിനിമയിൽ ഇതിനെതിരെ പറയുന്ന ഒരാളെന്ന നിലയ്ക്ക് ഉള്ളിൽ ഒരു സംഘർഷം ഉണ്ടല്ലോ. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും.
ഇപ്പോൾ അടുത്തിടെ ഉണ്ടായത് പോലെ ഒ,രു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താൽപര്യമില്ല. അങ്ങനെ സമൂഹത്തിൽ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിർത്തുന്ന ഒരു സിനിമ കൂടിയാണ് നേര്.’’മോഹൻലാൽ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതുപോലെ തന്നെ കഴിഞ്ഞ കുറച്ച് നാളുകളായി തനിക്ക് ഉണ്ടായ പരാജയ സിനിമകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു, ഞാന്‍ ചെയ്തത് ശരിയാണ് എന്നൊന്നും പറയുന്നില്ല. എന്റെ എത്രയോ സിനിമകള്‍ മോശമായി പോയിട്ടുണ്ട്. സിനിമകള്‍ മോശമാകുന്നത് എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. കഥ കേള്‍ക്കുമ്പോള്‍ ഇത് വലിയ സിനിമയായി മാറണം എന്ന് ചിന്തിക്കാനേ പറ്റുകയുള്ളു. ഒരോ സിനിമകളും എടുക്കണ്ട രീതികളുണ്ട്, അതിന് ഒരു ഭാഗ്യമുണ്ട്.
നല്ല സമയം മോശം സമയം, ഭാഗ്യം എന്നതുപോലെ അതിനൊരുഅതിനുമൊരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലെങ്കില് എല്ലാ സിനിമയും ഭയങ്കര സക്സസ്ഫുള്‍ ആയി മാറണ്ടതല്ലേ. അതില്‍ എന്തോ ഒരു മാജിക് റെസിപ്പിയുണ്ട്. അത്തരം റെസിപ്പികളില്‍ വരുന്ന സിനിമകളാണ് സക്സസ്ഫുള്‍ ആകുന്നത്. ഒരു നടന് എന്ന നിലയില്‍ എന്റെ ജോലി എന്ന് പറയുന്നത്, എനിക്ക് വരുന്ന സിനിമകള്‍ മാക്സിമം ചെയ്യാന്‍ നോക്കുക എന്നതാണ്.
അതല്ലങ്കിൽ സിനിമകൾ ഒന്നും ചെയ്യാതിരിക്കാം. വര്‍ഷത്തില്‍ ഒരു സിനിമ ഒക്കെ ചെയ്യാം. നമ്മുടെ കൂടെ ഒരുപാട് പേരുണ്ട്. അവരെയൊക്കെ സഹായിക്കാനായി മോശം സിനിമ ചെയ്യണം എന്നല്ല അതിന്റെ അര്‍ത്ഥം. അങ്ങനെ ചെയ്യുന്ന കൂട്ടത്തില്‍ മോശം സിനിമകളും ഉണ്ടാകും, എന്നും മോഹൻലാൽ പറയുന്നു.
Leave a Reply