
പ്രതിഫലത്തിൽ മോഹൻലാലിനെ പിന്നിലാക്കി മമ്മൂട്ടി ! എട്ട് കോടിയാണ് മോഹൻലാൽ ഒരു സിനിമക്ക് വാങ്ങുന്നത് ! ആസ്തിയിലും ഒന്നാമൻ മമ്മൂട്ടി തന്നെ !
മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ സിനിമ താരങ്ങളുടെ പ്രതിഫലം വളരെ കുറവായിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല, മലയാള സിനിമയും ഒട്ടും പുറകിലല്ല, അതുപോലെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടിന്റെ കാര്യത്തിലും മറ്റു ഭാഷകളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണ്. മലയാളത്തിലെ നിലവിലെ സൂപ്പർ സ്റ്റാറുകൾ മോഹൻലാലും മമ്മൂട്ടിയുമാണ്. അവർ ഇരുവരും തന്നെയാണ് പ്രതിഫലത്തിലും മുന്നിൽ ഉള്ളത്. കഴിഞ്ഞ വർഷം ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നു ലിസ്റ്റ് പ്രകാരം പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാമൻ മോഹൻലാൽ ആയിരുന്നു. 8 കോടി മുതല്‍ 17 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിൽ മമ്മൂട്ടിയാണ് മുന്നിൽ എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്. നേരത്തെ അദ്ദേഹം നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങിക്കുന്ന തുക. എന്നാൽ ഇപ്പോൾ പത്ത് കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. അതുപോലെ തന്നെ ആഡംബരത്തിന്റെ കാര്യത്തിലും ഇവർ ഇരുവരും ഒട്ടും പുറകിലല്ല. ആഡംബര വാച്ചുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആഡംബര വാച്ചുകളെ പറ്റി വീഡിയോകൾ ചെയ്യുന്ന എഫിൻ എം. ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ..

നാല് മുതൽ എട്ട് കോടി വരെ വിലമതിക്കുന്ന വാച്ചുകൾ ലാലേട്ടന്റെ പക്കൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബ്രോ ഡാഡി എന്ന സിനിമയിൽ ലാലേട്ടൻ ധരിച്ചിരുന്ന വാച്ചിന് ഒന്നര കോടിയോളം വിലയുണ്ട് എന്നാണ്. അതുപോലെ തന്നെ അടുത്തിടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രോമോഷന് മമ്മൂക്ക ഒരു വാച്ച് ധരിച്ചിരുന്നു. കണ്ട് കഴിഞ്ഞാൽ സാധാരണ വാച്ച് ആണെന്ന് തോന്നും. പക്ഷെ ആ വാച്ചിന്റെ കേയ്സും വെസലും വൈറ്റ് ഗോൾഡിൽ ആണ്.
അതിന്റെ ഏറ്റവും വലിയ പ്രത്യേകത ആ വാച്ച് കൈയിൽ നിന്ന് താഴെ വീഴുകയോ ഭിത്തിയിൽ ഉരയുകയോ ചെയ്താലും ആണി എടുത്ത് ഉരച്ചാലും അതിൽ സ്ക്രാച്ചുകൾ വരില്ല. അത്രയും വാല്യു ഉള്ള സാധനങ്ങളാണ് അതിൽ ഉള്ളത്. അത് കൊണ്ടാണ് ഈ വില. 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് മുമ്പ് നോക്കിയപ്പോഴുള്ള വില. വില മാറും. നമിത പ്രമോദും നസ്രിയയും ഉപയോഗിക്കുന്ന സ്നേക്ക് മോഡൽ വാച്ചാണെന്നും അദ്ദേഹം പറഞ്ഞു. വാച്ചിനോട് പുറമേ വാഹനങ്ങളോടും കമ്പമുള്ളവരാണ് ഇവർ. സൗന്ദര്യത്തിനും വലിയ പ്രാധാന്യം ഇവർ നൽകുന്നു. 330 കോടി രൂപയോളമാണ് മമ്മൂട്ടിയുടെ ആസ്തിയത്രെ. 313 കോടി രൂപയാണ് റിപ്പോർട്ടുകൾ പ്രകാരം മോഹൻലാലിന്റെ ആസ്തി.
Leave a Reply