ഭാര്യയും ആൻ്റണിയും ഒരുമിച്ചാണ് ജീവിതത്തിലേക്ക് വന്നത് ! ആൻ്റണി പറഞ്ഞാലേ ആഹാരം പോലും കഴിക്കൂ ! ആ ആത്മബന്ധത്തിന് പിന്നിലെ കാരണം !

മോഹൻലാലും ആൻ്റണി പെരുമ്പാവൂരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് മലയാളികൾക്ക് വളരെ പരിചിതമാണ്. . മോഹൻലാലിൻറെ ‘മൂന്നാം മുറ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പരിചയപ്പെട്ട ആൻ്റണി പട്ടണപ്രവേശം എന്ന സിനിമ മുതൽ  ലാലിൻറെ ഡ്രൈവർ ആകുകയും, ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഏറ്റവും അടുപ്പമുള്ള ഒരാളായി ആൻ്റണി മാറുകയായിരുന്നു.  ശേഷം മോഹൻലാലിൻറെ പി എ, സഹോദരൻ, മാർഗ്ഗനിർദേശി, ബിസിനെസ്സ് പാർട്ണർ,  സുഹൃത്ത് എന്നിങ്ങനെ എല്ലാമായി ആൻ്റണി ഇന്നും അദ്ദേഹത്തോടൊപ്പം തന്നെ നിൽക്കുന്നു.

ആൻ്റണി തന്റെ ജീവിതത്തിന്റെ ഭാഗമായതിനെ കുറിച്ച് ഒരിക്കൽ മോഹൻലാൽ തുറന്ന് പറഞ്ഞിരുന്നു, അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ വെച്ചായിരുന്നു ആ തുറന്ന് പറച്ചിൽ, മോഹൻലാൽ പറയുന്നത് ഇങ്ങനെ, വളരെ അപ്രതീക്ഷിതമായാണ് ആന്റണി ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടക്കുമ്പോഴാണ് കാണുന്നത്. ചില ആളുകളെ കാണുമ്പോൾ താൽപര്യം തോന്നുമല്ലോ. എനിക്ക് പേഴ്സണൽ ഡ്രെെവർ ഇല്ലായിരുന്നു. ചോദിച്ചപ്പോൾ ആന്റണി സമ്മതിച്ചു’

വളരെ യാദിർഷികമായി ആ സമയത്താണ് എന്റെ വിവാഹവും നടക്കുന്നത്, ഭാര്യയും ആന്റണിയും ഒരുമിച്ചാണ് ജീവിതത്തിലേക്ക് വരുന്നത്,’ മോഹൻലാൽ അന്ന് പറഞ്ഞതിങ്ങനെ. ഭക്ഷണ ക്രമീകരണം മോഹലാലിന്റെ ഭാര്യ ആന്റണിക്ക് എഴുതിക്കൊടുക്കുമായിരുന്നു. കൃത്യ സമയത്ത് ആന്റണി ലാലിനെക്കൊണ്ട് അത് കഴിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് പരിപാടിയിൽ അവതാരകനായി വന്ന സിദ്ധിഖും പറഞ്ഞു. പലപ്പോഴും ലാൽ രാവിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറയും. എന്നാൽ കുറച്ച് നേരം കഴിഞ്ഞ് കഴിക്കുന്നത് കാണാം. അത് ആന്റണിയുടെ നിർബന്ധം കൊണ്ടാണെന്നും സിദ്ദിഖും പറയുന്നത്.

ലാൽ സാർ എപ്പോഴും ഷൂട്ടിന്റെ തിരക്കിൽ ആയിരിക്കും അപ്പോൾ അദ്ദേഹത്തിന്റെ ഇതുപോലെയുള്ള കാര്യങ്ങൾ ഞാൻ പുറകിൽ നടന്ന് ചെയ്യും, അദ്ദേഹത്തിന്റെ ആരോഗ്യമാണ് എനിക്ക് പ്രാധാന്യം. അതുപോലെ ഞാൻ ഒരിക്കലും ഒരു നിർമ്മാതാവ് ആവുമെന്ന് ഒന്നും ഒരിക്കലും കരുതിയിരുന്നില്ല. പിന്നെ ലാൽ സാർ പിന്നിലുള്ളത് കൊണ്ടാണ് സിനിമ എടുക്കാൻ കഴിഞ്ഞത്, അതുപോലെ ഒരാളെ സഹായിക്കുന്നത് വേറൊരാളും അറിയരുതെന്ന നിർബന്ധം മോഹൻലാലിനുണ്ടെന്നും ആന്റണി പറയുന്നുണ്ട്.

പക്ഷെ സിനിമ രംഗത്തെ പലർക്കും ആന്റിണിയും മോഹൻലാലും തമ്മിലുള്ള അടുപ്പം അത്ര ഇഷ്ടമല്ല, സിനിമയുടെ കഥ ആദ്യം കേൾക്കുന്നത് ആൻ്റണി ആണെന്നും, അതുപോലെ പഴയത് പോലെ ലാലിലേക്ക് എത്തിപെടാൻ കഴിയുന്നില്ല, എന്ന് തുടങ്ങി നിരവധി പരാതികൾ സംവിധായകൻ സിബി മലയിൽ സഹിതം ആരോപിച്ചിരുന്നു. പക്ഷെ കാലങ്ങൾ കഴിയുംതോറും മോഹൻലാലും ആന്റണിയും തമ്മിലുള്ള ആത്മബദ്ധം കൂടി വരുന്നതായിട്ടാണ് കാണുന്നത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *