
രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന മേക്കിങ് ശൈലിയാണ് ഇപ്പോൾ ലീക്കായ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത് ! വിമർശകരെ പോലും വാ അടപ്പിച്ച ചിത്രങ്ങൾ !!
മലയാളികളുടെ സ്വകര്യ അഹങ്കാരമായ മോഹൻലാൽ ആദ്യമായി സംവിധാന രംഗത്ത് സുഹ്വാദ് വെക്കാൻ ഒരുങ്ങുന്ന വാർത്ത ഏവരും അറിഞ്ഞിരുന്നു, അദ്ദേഹം ഒരു സാധാരണ സിനിമ അല്ല ചെയ്യുന്നത് വർഷങ്ങൾ പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും എന്നും അതിൽ പ്രധാന വേഷമായ ഭൂതത്തെ അബദ്ധരിപ്പിക്കുന്നതും അദ്ദേഹമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ തുടക്കത്തിന് പല രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും തുടക്കം മുതൽ ഉണ്ടായിരുന്നു. അതുപോലെ ഈ ചിത്രത്തിൽ മറ്റു താരങ്ങൾ കുറവാണ്, വിദേശികളായ കുട്ടികളാണ് കൂടുതലും. പ്രിത്വിരാജൂം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം പിന്മാറിയിരുന്നു.
ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബറോസിന്റെ ചില മേക്കിങ് ചിത്രങ്ങൾ വൈറലായി മാറുകയാണ്. രാ,ജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് എന്നാണ് ഇപ്പോൾ ലീക്കായ ഈ ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതിനുമുമ്പ് മൈ ഡിയർ കുട്ടിച്ചാത്തനിലൊക്കെ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട്. ബറോസ് ഒരു ത്രീഡി ചിത്രമാണ്. ഇന്റർനാഷനൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥന ഞങ്ങൾക്ക് വേണം. വ്യത്യസ്തമായ സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായാണ് ഈ ചിത്രം ഞാൻ ഇറക്കൂ.’ മോഹൻലാൽ കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.

സിനിമയിൽ പ്രധാന കഥാപാത്രമായ ‘ബറോസ്’ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് മോഹൻലാൽ തന്നെയാണ്. ചിത്രത്തിൽ അദ്ദേഹത്തിന് രണ്ട് ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഏറെ പ്രതീക്ഷ നൽകുന്ന ഈ ചിത്രങ്ങൾ ഇപ്പോൾ വിമർശകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ചിത്രങ്ങളെ കുറിച്ചുള്ള ചർച്ചകളാണ്. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കാൻ ലാലേട്ടന് സാധിക്കും എന്നാണ് ആരാധകരുടെ പക്ഷം…. അതിനോടൊപ്പം ഇപ്പോൾ മറ്റൊരു സന്തോഷ വർത്തകൂടി ശ്രദ്ധ നേടുകയാണ് ലൂസിഫറിന്റെ സെക്കൻഡ് പാർട്ട് ആയ ‘എമ്പുരാൻ’ ന്റെ തിരക്കഥ പൂർണ്ണമായ വിവരം മുരളി ഗോപി പങ്കുവെച്ചിരുന്നു.
Leave a Reply